x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോലി വാഗ്ദാനം ചെയ്ത ലക്ഷങ്ങൾ തട്ടി; ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ


Published: February 26, 2026 08:18 PM IST | Updated: February 26, 2026 08:18 PM IST

കൂത്താട്ടുകുളം: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പെരുമ്പടവും സ്വദേശി അറസ്റ്റിൽ. ഇലഞ്ഞി പെരുമ്പടവും മലയിൽ അർജുനെ (24) ആണ് കൂത്താട്ടുകുളം പോലീസ് പിടികൂടിയത്. ഇടയാർ കുഴിപ്പിള്ളിയിൽ കെ.എ. സ്കറിയയാണ് പരാതി നൽകിയത്.

പരാതിക്കാരന്‍റെ മകന് സിംഗപ്പൂരിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി 6.5 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് പരാതി.

ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ തൃശൂരിൽ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പിടിയിലായത്. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി ഉപാധികളോടെ ജാമ്യത്തിൽ വിട്ടയച്ചു.

Tags : Suspect arrested cheating job

Recent News

Corehub Up