കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ നുണയന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
കെഎസ്‌യു പ്രവർത്തകർ മന്ത്രി വീണാ ജോര്‍ജിന്‍റെ കഴുത്ത് ഞെരിച്ചെന്ന പെരുംനുണ പറഞ്ഞയാളാണ് എം.വി. ഗോവിന്ദൻ. മറ്റാരെങ്കിലും ഇങ്ങനെ നുണ പറയുമോ? ആ നുണയാണ് നോബേല്‍ സമ്മാനത്തിന് അയക്കേണ്ടത്. എം.വി. ഗോവിന്ദനേ കിട്ടൂ, മറ്റാര്‍ക്കും കിട്ടില്ലെന്നും സതീശൻ പറഞ്ഞു.
വി.ഡി. സതീശന്‍ നൊബേല്‍ സമ്മാനത്തിനായി നുണ പറയുകയാണെന്ന എം.വി. ഗോവിന്ദന്‍റെ പരാമര്‍ശത്തിനായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
കേരളത്തിൽ സിപിഎം- ബിജെപി ഡീലുണ്ടെന്നും വി.ഡി. സതീശൻ ആരോപിച്ചു. 10 സീറ്റുകളിലാണ് ഇത്തരത്തിൽ ഡീൽ ഉറപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മണ്ഡലങ്ങൾ ഏതെന്ന് പറയാൻ അദ്ദേഹം തയാറായില്ല.
പാലക്കാട്ട് സിപിഎം ദുർബലനായ സ്ഥാനാർഥിയെ നിർത്തി ബിജെപിക്ക് സീറ്റ് നൽകാൻ നോക്കുന്നു. പാർട്ടി ദുർബലരായ സ്ഥാനാർത്ഥിയെ നിർത്തിയ സ്ഥലത്തെല്ലാം അതുതന്നെയാണ്. ബിജെപിയുമായി അവിഹിതബന്ധം ഉണ്ടാക്കിയത് സിപിഎം ആണ്. ട്വന്‍റി 20 ദുർബലരായ സ്ഥാനാർഥിയെ നിർത്തിയിരിക്കുന്നത് സിപിഎമ്മിനെ സഹായിക്കാനാണ്. മുഖ്യമന്ത്രി ഇരട്ടചങ്കൻ അല്ലെന്നും 90 ഡിഗ്രി വളഞ്ഞു നിൽക്കുന്ന മുഖ്യമന്ത്രിയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
Tags : M.V. Govindan V.D. Satheesan liar