കോഴിക്കോട്: സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണന്. ഇവിടെ ഭരണ വിരുദ്ധ വികാരമില്ലെന്ന് പറഞ്ഞ ടി.പി.രാമകൃഷ്ണൻ അത് മാധ്യമ സൃഷ്ടി മാത്രമാണെന്നും അഭിപ്രായപ്പെട്ടു.
എല്‍ഡിഎഫിന് എത്ര സീറ്റെന്ന് പ്രവചിക്കാന്‍ താനില്ല. എക്സിറ്റ് പോള്‍ കണക്കുകളില്‍ തെറ്റ് വരും. എന്നാല്‍ 100 ശതമാനം തെറ്റ് എന്ന് താന്‍ പറയുന്നില്ല. ജനവിധി മാനിക്കും. എല്ലാം നാലാം തിയതി അറിയാമെന്നും എൽഡിഎഫ് കൺവീനർ വ്യക്തമാക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ തെറ്റായിരുന്നെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ഇത്തവണത്തേതിലും വസ്തുതാ വിരുദ്ധതയുണ്ട്. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പാര്‍ട്ടിക്ക് വിശകലനമുണ്ട് അത് പുറത്തുപറയാനാവില്ലെന്നും ടി.പി.രാമകൃഷ്ണൻ അറിയിച്ചു.
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയിലും അദ്ദേഹം പ്രതികരിച്ചു. ജയിക്കും മുമ്പ് മുഖ്യമന്ത്രി ചര്‍ച്ച ജനാധിപത്യത്തെ അപമാനിക്കുന്നതാണെന്നും കോണ്‍ഗ്രസ് ജനവിധിയെ മാനിക്കാതെ ചര്‍ച്ച നടത്തുകയാണ് ടി.പി.രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
Tags : ldf tp ramakrishnan congress assembly elections