പാലക്കാട്: ദളിത് യുവതിയെ ജോലി വാഗ്ദാനംചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന കൗണ്‍സിലർ പ്രശോഭ് സി. വത്സന്റെ അവധി അപേക്ഷ പാലക്കാട് നഗരസഭാ കൗണ്‍സിൽ നിരസിച്ചു.
കൗണ്‍സിൽ യോഗങ്ങളിൽ പങ്കെടുക്കാനാകാത്ത സാഹചര്യത്തിൽ അവധി അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, വിഷയം ചർച്ചചെയ്ത കൗണ്‍സിൽ യോഗം ശക്തമായ വാദപ്രതിവാദങ്ങൾക്കും ബഹളത്തിനുമൊടുവിലാണ് അപേക്ഷ തള്ളിയത്. പ്രശോഭിനു കോടതി ജാമ്യം അനുവദിക്കുന്നതുവരെ അവധി നൽകണമെന്ന നിലപാടാണ് യുഡിഎഫ് അംഗങ്ങൾ സ്വീകരിച്ചത്.
കോണ്‍ഗ്രസ് പാർട്ടിയിൽനിന്നു പുറത്താക്കിയിട്ടുണ്ടെങ്കിലും നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലർമാർ പ്രശോഭിന് അനുകൂലമായ നിലപാട് തുടരുകയായിരുന്നു.
Tags : Torture case extension application rejected