x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജമാ അത്തെ ഇസ്‌ലാമിയെ യുഡിഎഫ് സഖ്യകക്ഷിയാക്കും: എം.വി. ഗോവിന്ദൻ


Published: November 30, 2025 01:55 AM IST | Updated: November 30, 2025 01:55 AM IST

മ​​ല​​പ്പു​​റം: നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു മു​​മ്പ് ജ​​മാ അ​​ത്തെ ഇ​​സ്‌​​ലാ​​മി​​യെ യു​​ഡി​​എ​​ഫി​​ന്‍റെ സ​​ഖ്യ​​ക​​ക്ഷി​​യാ​​ക്കു​​മെ​​ന്ന് സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എം.​​വി.​​ ഗോ​​വി​​ന്ദ​​ൻ. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ച​​ർ​​ച്ച യു​​ഡി​​എ​​ഫി​​ൽ പൂ​​ർ​​ത്തി​​യാ​​യി​​ട്ടു​​ണ്ട്. മ​​ല​​പ്പു​​റം പ്ര​​സ് ക്ല​​ബ്ബി​​ൽ മീ​​റ്റ് ദി ​​ലീ​​ഡ​​ർ പ​​രി​​പാ​​ടി​​യി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

രാ​​ഹു​​ൽ മാ​​ങ്കൂ​​ട്ട​​ത്തി​​ലി​​ന്‍റെ ദു​​ഷ്പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ലൂ​​ടെ കോ​​ണ്‍ഗ്ര​​സി​​ന്‍റെ ജീ​​ർ​​ണ സം​​സ്കാ​​ര​​മാ​​ണ് വെ​​ളി​​പ്പെ​​ട്ട​​ത്. വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ൽ ഇ​​ക്കാ​​ര്യ​​ത്തി​​ൽ കോ​​ണ്‍ഗ്ര​​സി​​ൽ വ​​ലി​​യ പൊ​​ട്ടി​​ത്തെ​​റി​​യു​​ണ്ടാ​​കും.

പാ​​ർ​​ട്ടി​​യി​​ൽനി​​ന്ന് സ​​സ്പെ​​ൻ​​ഡ് ചെ​​യ്തെ​​ന്ന് നേ​​തൃ​​ത്വം പ​​റ​​യു​​ന്ന രാ​​ഹു​​ൽ, പാ​​ല​​ക്കാ​​ട് ജി​​ല്ല​​യി​​ലെ കോ​​ണ്‍ഗ്ര​​സി​​ന്‍റെ സ​​ജീ​​വ​​പ്ര​​വ​​ർ​​ത്ത​​ക​​നെപ്പോ​​ലെ​​യാ​​ണ് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. ലൈം​​ഗി​​ക​​ബ​​ന്ധ​​ത്തി​​ൽ ഏ​​ർ​​പ്പെ​​ടാ​​ൻ അ​​വ​​കാ​​ശ​​മു​​ണ്ടെ​​ന്നാ​​ണ് രാ​​ഹു​​ൽ ജാ​​മ്യ​​ഹ​​ർ​​ജി​​യി​​ൽ പ​​റ​​യു​​ന്ന​​ത്. ഇ​​ങ്ങ​​നെ​​യു​​ള്ള​​യൊ​​രു വ്യ​​ക്തി​​യെ ന്യാ​​യീ​​ക​​രി​​ക്കാ​​ൻ കോ​​ണ്‍ഗ്ര​​സി​​ന് മാ​​ത്ര​​മേ ക​​ഴി​​യൂ- എം.​​വി. ഗോ​​വി​​ന്ദ​​ൻ പ​​റ​​ഞ്ഞു.

Tags : UDF LDF Jamaate Islami M.V. Govindan

Recent News

Corehub Up