കോഴിക്കോട്: ബെഞ്ച്മാര്‍ക്ക് വൈകല്യമുള്ള എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും ഐച്ഛിക പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കാനുള്ള സൗകര്യവുമായി യുപിഎസ്സി.
ഏതെങ്കിലും തരത്തിലുള്ള 40 ശതമാനമെങ്കിലും വൈകല്യമുള്ള വ്യക്തികളെയാണ് ബെഞ്ച്മാര്‍ക്ക് വൈകല്യമുള്ളവരായി കണക്കാക്കുന്നത്. ബെഞ്ച്മാര്‍ക്ക് വൈകല്യമുള്ള വ്യക്തികള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള പരീക്ഷാ കേന്ദ്രം അനുവദിക്കാനാണു തീരുമാനം.
ഇത്തരം ഉദ്യോഗാര്‍ഥികള്‍ പലപ്പോഴും അഭിമുഖീകരിക്കുന്ന യാത്രാപ്രശ്നങ്ങളും പ്രത്യേക ആവശ്യകതകളും പരിഗണിച്ച് അപേക്ഷാ ഫോമില്‍ അവര്‍ താത്പര്യമുള്ളതായി സൂചിപ്പിക്കുന്ന പരീക്ഷാ കേന്ദ്രംതന്നെ ഉറപ്പാക്കാനാണ് കമ്മീഷന്റെ നീക്കം.
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പരീക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ വിശകലനം ചെയ്തപ്പോള്‍ ന്യൂഡല്‍ഹി, കട്ടക്ക്, പട്ന, ലക്നോ തുടങ്ങിയ ചില കേന്ദ്രങ്ങളില്‍ അപേക്ഷകരുടെ എണ്ണം കൂടുതലായതിനാല്‍ വളരെ വേഗം സീറ്റുകള്‍ നിറഞ്ഞിരുന്നു. ഇത് ബെഞ്ച്മാര്‍ക്ക് വൈകല്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുകയും സൗകര്യപ്രദമല്ലാത്ത കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുകയും ചെയ്തുവെന്നു യുപിഎസ്സി കണ്ടെത്തിയിരുന്നു.
ബെഞ്ച്മാര്‍ക്ക് വൈകല്യമുമുള്ള ഉദ്യോഗാർഥികള്‍ക്ക് ഇഷ്ടമുള്ള കേന്ദ്രം നിഷേധിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കാന്‍ യുപിഎസ്സി കൂടുതല്‍ സീറ്റുകള്‍ക്കുവേണ്ടിയുള്ള ക്രമീകരണങ്ങള്‍ ചെയ്യുമെന്ന് യുപിഎസ്സി ചെയര്മാന് ഡോ. അജയ് കുമാര്‍ പറഞ്ഞു.
Tags : UPSC disabilities exam center provide