x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യ തളർച്ചയിലേക്ക് ?

റ്റി.​​​സി. മാ​​​ത്യു
Published: May 21, 2026 01:40 AM IST | Updated: May 21, 2026 01:40 AM IST

ചെ​​​ല​​​വ് ചു​​​രു​​​ക്ക​​​ണം. യാ​​​ത്ര കു​​​റ​​​യ്ക്ക​​​ണം. കാ​​​ർ ഉ​​​പ​​​യോ​​​ഗം കു​​​റ​​​ച്ച് ബ​​​സി​​​ലോ മെ​​​ട്രോ​​​യി​​​ലോ യാ​​​ത്ര ചെ​​​യ്യു​​​ക. ഓ​​​ഫീ​​​സി​​​ൽ പോ​​​കാ​​​തെ വീ​​​ട്ടി​​​ൽ ഇ​​​രു​​​ന്നു ജോ​​​ലി ചെ​​​യ്യു​​​ക. വി​​​ദേ​​​ശ​​​യാ​​​ത്ര ഒ​​​ഴി​​​വാ​​​ക്കു​​​ക. സ്വ​​​ർ​​​ണം വാ​​​ങ്ങു​​​ന്ന​​​തു മാ​​​റ്റി​​​വ​​​യ്ക്കു​​​ക. വി​​​ദേ​​​ശ ബ്രാ​​​ൻ​​​ഡു​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കി നാ​​​ട​​​ൻ സാ​​​ധ​​​ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണം. ക​​​ർ​​​ഷ​​​ക​​​ർ രാ​​​സ​​​വ​​​ള ഉ​​​പ​​​യോ​​​ഗം പ​​​കു​​​തി​​​യാ​​​ക്ക​​​ണം. വീ​​​ട്ട​​​മ്മ​​​മാ​​​ർ ഭ​​​ക്ഷ്യ എ​​​ണ്ണ ഉ​​​പ​​​യോ​​​ഗം കു​​​റ​​​യ്ക്ക​​​ണം.

ര​​​ണ്ടാ​​​ഴ്ച മു​​​ൻ​​​പ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി നാ​​​ട്ടു​​​കാ​​​രോ​​​ട് ഉ​​​പ​​​ദേ​​​ശി​​​ച്ച കാ​​​ര്യ​​​മാ​​​ണി​​​ത്. രാ​​​ജ്യ​​​ത്തെ സാ​​​മ്പ​​​ത്തി​​​ക​​​കാ​​​ര്യ​​​ങ്ങ​​​ൾ ഒ​​​ട്ടും പ​​​ന്തി​​​യ​​​ല്ല. ജ​​​ന​​​ങ്ങ​​​ൾ സ​​​ഹി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ക​​​ണം. വി​​​ദേ​​​ശ​​​നാ​​​ണ്യം സം​​​ര​​​ക്ഷി​​​ച്ചു രാ​​​ജ്യ​​​ത്തെ സ​​​ഹാ​​​യി​​​ക്ക​​​ണം എ​​​ന്നു ചു​​​രു​​​ക്കം. 1960ക​​​ളി​​​ലും 1970ക​​​ളി​​​ലും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​ർ ഇത്തരം ആ​​​ഹ്വാ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

സ്വ​​​യം​​​പ​​​ര്യാ​​​പ്ത​​​ത​​​യു​​​ടെ പേ​​​രി​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി നി​​​രു​​​ത്സാ​​​ഹ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന കാ​​​ലം. ഇ​​​റ​​​ക്കു​​​മ​​​തി​​​ക്കു ന​​​ൽ​​​കാ​​​ൻ വേ​​​ണ്ട​​​ത്ര ഡോ​​​ള​​​ർ ഇ​​​ല്ല. അ​​​തി​​​നാ​​​ൽ ചു​​​ങ്കം കൂ​​​ട്ടി​​​യോ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ചു​​​മ​​​ത്തി​​​യോ ഇ​​​റ​​​ക്കു​​​മ​​​തി കു​​​റ​​​ച്ചു. അ​​​താ​​​ണു രാ​​​ജ്യ​​​ത്തെ ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത് എ​​​ന്നു വി​​​ശ്വ​​​സി​​​ച്ച കാ​​​ല​​​മാ​​​യി​​​രു​​​ന്നു അ​​​ത്. ദു​​​രി​​​തം നി​​​റ​​​ഞ്ഞ ആ ​​​കാ​​​ല​​​ത്തേ​​​ക്കു രാ​​​ജ്യം തി​​​രി​​​ച്ചു ചെ​​​ന്നു എ​​​ന്ന​​​താ​​​ണ് മോ​​​ദി​​​യു​​​ടെ ആ​​​ഹ്വാ​​​ന​​​ത്തി​​​ൽ മ​​​ന​​​സി​​​ലാ​​​ക്കേ​​​ണ്ട പ്ര​​​ധാ​​​ന കാ​​​ര്യം. ഒ​​​രുത​​​രം ഏ​​​റ്റു​​​പ​​​റ​​​ച്ചി​​​ൽ. ന​​​മ്മ​​​ൾ വീ​​​ണ്ടും ദു​​​രി​​​ത​​​കാ​​​ല​​​ത്താ​​​യോ? വ​​​സ്തു​​​ത​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാം.

► ക​​​പ്പ​​​ൽ​​​ച്ചാ​​​ലും വ്യാ​​​പാ​​​ര​​​വും

ഇ​​​റാ​​​നെ​​​തി​​​രേ അ​​​മേ​​​രി​​​ക്ക​​​യും ഇ​​​സ്ര​​​യേ​​​ലും തു​​​ട​​​ങ്ങി​​​വ​​​ച്ച യു​​​ദ്ധം അ​​​നി​​​ശ്ചി​​​ത​​​മാ​​​യി തു​​​ട​​​രു​​​ന്നു. ദു​​​ർ​​​ബ​​​ല​​​മാ​​​യ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ എ​​​പ്പോ​​​ൾ വേ​​​ണ​​​മെ​​​ങ്കി​​​ലും ത​​​ക​​​രാം. സ​​​മാ​​​ധാ​​​ന ച​​​ർ​​​ച്ച​​​ക​​​ൾ വ​​​ഴി​​​മു​​​ട്ടി. സം​​​ഘ​​​ർ​​​ഷം മൂ​​​ലം ഗ​​​ൾ​​​ഫി​​​ലേ​​​ക്കു ക​​​യ​​​റ്റു​​​മ​​​തി ന​​​ട​​​ക്കു​​​ന്നി​​​ല്ല. ഇ​​​ന്ത്യ​​​യു​​​ടെ ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ 18 ശ​​​ത​​​മാ​​​നം അ​​​ങ്ങോ​​​ട്ടാ​​​യി​​​രു​​​ന്നു. യു​​​ദ്ധം മൂ​​​ലം ഇ​​​ന്ത്യ​​​ക്ക് ആ​​​വ​​​ശ്യ​​​ത്തി​​​ന് ക്രൂ​​​ഡ് ഓ​​​യി​​​ലും പ്ര​​​കൃ​​​തി​​​വാ​​​ത​​​ക​​​വും പാ​​​ച​​​ക​​​വാ​​​ത​​​ക​​​വും രാ​​​സ​​​വ​​​ള​​​വും കി​​​ട്ടു​​​ന്നി​​​ല്ല. ഇ​​​വ​​​യു​​​ടെ ഇ​​​റ​​​ക്കു​​​മ​​​തി​​​യി​​​ൽ 40 മു​​​ത​​​ൽ 70 വ​​​രെ ശ​​​ത​​​മാ​​​നം ഹോ​​​ർ​​​മു​​​സ് ക​​​പ്പ​​​ൽ​​​ച്ചാ​​​ൽ വ​​​ഴി​​​യാ​​​യി​​​രു​​​ന്നു.

► വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​ന്‍റെ വ​​​ഴി

യു​​​ദ്ധ​​​ത്തി​​​നു മു​​​ൻ​​​പ് ബാ​​​ര​​​ലി​​​ന് 70 ഡോ​​​ള​​​റി​​​ൽ താ​​​ഴെ നി​​​ന്നി​​​രു​​​ന്ന ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല 110 ഡോ​​​ള​​​റി​​​ലാ​​​ണ്. 60 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന. മി​​​ക്ക രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും ഇ​​​ന്ധ​​​ന​​​വി​​​ല കൂ​​​ട്ടി​​​യ​​​പ്പോ​​​ൾ ഇ​​​ന്ത്യ കൂ​​​ട്ടി​​​യി​​​ല്ല. സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ ആ​​​യി​​​രു​​​ന്നു കാ​​​ര​​​ണം. അ​​​തു ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ ഇ​​​ന്ധ​​​ന​​​വി​​​ല കൂ​​​ട്ടി​​​ത്തു​​​ട​​​ങ്ങി. വാ​​​ണി​​​ജ്യാ​​​വ​​​ശ്യ​​​ത്തി​​​നു​​​ള്ള എ​​​ൽ​​​പി​​​ജി​​​ക്കും വി​​​ദേ​​​ശ​​​ത്തേ​​​ക്കു പോ​​​കു​​​ന്ന വി​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ ഇ​​​ന്ധ​​​ന​​​ത്തി​​​നും നേ​​​ര​​​ത്തേ​​ത​​​ന്നെ വി​​​ല കൂ​​​ട്ടി. ഇ​​​നി ഗാ​​​ർ​​​ഹി​​​ക എ​​​ൽ​​​പി​​​ജി​​​ക്കും ആ​​​ഭ്യ​​​ന്ത​​​ര വി​​​മാ​​​ന​​​യാ​​​ത്ര​​​യ്ക്കു​​​ള്ള ഇ​​​ന്ധ​​​ന​​​ത്തി​​​നും വി​​​ല കൂ​​​ട്ടാം.

ഏ​​​പ്രി​​​ലി​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ ചി​​​ല്ല​​​റ വി​​​ല​​​ക്ക​​​യ​​​റ്റം 3.48ഉം ​​​മൊ​​​ത്ത വി​​​ല​​​ക്ക​​​യ​​​റ്റം 8.3ഉം ​​​ശ​​​ത​​​മാ​​​നം ആ​​​യി. ഏ​​​പ്രി​​​ലി​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ചി​​​ല്ല​​​റ വി​​​ല​​​ക്ക​​​യ​​​റ്റം 3.8ഉം ​​​മൊ​​​ത്ത​​​വി​​​ല​​​ക്ക​​​യ​​​റ്റം ആ​​​റും ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്കു ക​​​യ​​​റി. വി​​​ല​​​ക്ക​​​യ​​​റ്റം കൂ​​​ടു​​​മ്പോ​​​ൾ പ​​​ലി​​​ശ​​​നി​​​ര​​​ക്കു കൂ​​​ട്ടാ​​​ൻ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഫെ​​​ഡ​​​റ​​​ൽ റി​​​സ​​​ർ​​​വും ഇ​​​ന്ത്യ​​​യി​​​ലെ റി​​​സ​​​ർ​​​വ് ബാ​​​ങ്കും നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​കും. അ​​​മേ​​​രി​​​ക്ക ജൂ​​​ലൈ​​​യി​​​ൽ പ​​​ലി​​​ശ കൂ​​​ട്ടും എ​​​ന്നാ​​​ണ് അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ. അ​​​വി​​​ടെ കൂ​​​ട്ടി​​​യാ​​​ൽ രൂ​​​പ​​​യെ പി​​​ടി​​​ച്ചു നി​​​ർ​​​ത്താ​​​ൻ ഇ​​​ന്ത്യ​​​യും പ​​​ലി​​​ശ കൂ​​​ട്ടേ​​​ണ്ടി വ​​​രും.

► രൂ​​​പ​​​യു​​​ടെ ത​​​ക​​​ർ​​​ച്ച

അ​​​മേ​​​രി​​​ക്ക​​​യു​​​ടെ തീ​​​രു​​​വ​​​യു​​​ദ്ധം വ​​​ന്ന 2025ൽ ​​​രൂ​​​പ അ​​​ഞ്ചു ശ​​​ത​​​മാ​​​നം ഇ​​​ടി​​​ഞ്ഞു. പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ യു​​​ദ്ധ​​​ത്തെത്തു​​​ട​​​ർ​​​ന്നു 2026ൽ ​​​ഇ​​​തു​​​വ​​​രെ എ​​​ട്ടു ശ​​​ത​​​മാ​​​നം താ​​​ഴ്ന്നു. ഇ​​​പ്പോ​​​ൾ ഡോ​​​ള​​​ർ 97 രൂ​​​പ​​​യ്ക്ക​​​ടു​​​ത്താ​​​ണ്. താ​​​മ​​​സി​​​യാ​​​തെ 100 ക​​​ട​​​ക്കും. അ​​​തു വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തെ എ​​​വി​​​ടെ എ​​​ത്തി​​​ക്കും എ​​​ന്ന​​​തു വ​​​ലി​​​യ ആ​​​ശ​​​ങ്ക. ഇ​​​റ​​​ക്കു​​​മ​​​തി​​​ക്കു ചെ​​​ല​​​വു കൂ​​​ടും. വാ​​​ണി​​​ജ്യ​​​ക​​​മ്മി വ​​​ർ​​​ധി​​​ക്കും.

വി​​​ല​​​ക്ക​​​യ​​​റ്റം കൂ​​​ടു​​​ക​​​യും ക​​​യ​​​റ്റു​​​മ​​​തി കു​​​റ​​​യു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​ത് ഇ​​​ന്ത്യ​​​യു​​​ടെ സാ​​​മ്പ​​​ത്തി​​​ക​​​വ​​​ള​​​ർ​​​ച്ച കു​​​റ​​​യാ​​​ൻ കാ​​​ര​​​ണ​​​മാ​​​കും. 2025-26ൽ ​​​ഇ​​​ന്ത്യ 7.6 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ന്നു എ​​​ന്നു ക​​​ണ​​​ക്കാ​​​ക്കു​​​ന്നു. 2026-27ൽ 7.2 ​​​ശ​​​ത​​​മാ​​​ന​​​മാ​​​ണ് ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​തീ​​​ക്ഷ. പ​​​ക്ഷേ, എ​​​ണ്ണ​​​വി​​​ല​​​യും യു​​​ദ്ധ​​​വും മൂ​​​ലം വ​​​ള​​​ർ​​​ച്ച ആ​​​റു ശ​​​ത​​​മാ​​​ന​​​മേ വ​​​രൂ എ​​​ന്നു വി​​​ദേ​​​ശി​​​യും സ്വ​​​ദേ​​​ശി​​​യു​​​മാ​​​യ റേ​​​റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ക​​​ണ​​​ക്കാ​​​ക്കു​​​ന്നു.

► വി​​​റ്റു​​​ മ​​​ട​​​ങ്ങു​​​ന്ന വി​​​ദേ​​​ശി​​​ക​​​ൾ

വ​​​ള​​​ർ​​​ച്ച കു​​​റ​​​യു​​​മ്പോ​​​ൾ ക​​​മ്പ​​​നി​​​ക​​​ളു​​​ടെ ബി​​​സി​​​ന​​​സും ലാ​​​ഭ​​​വും കു​​​റ​​​യും. അ​​​തു ക​​​ണ​​​ക്കാ​​​ക്കി വി​​​ദേ​​​ശ​​​നി​​​ക്ഷേ​​​പ​​​ക​​​ർ ഇ​​​ന്ത്യ​​​ൻ ഓ​​​ഹ​​​രി​​​ക​​​ൾ വി​​​റ്റു പ​​​ണം മ​​​ട​​​ക്കി​​​ക്കൊ​​​ണ്ടു പോ​​​കു​​​ന്നു. 2023ൽ 1.71 ​​​ല​​​ക്ഷം കോ​​​ടി രൂ​​​പ ഇ​​​വി​​​ടെ നി​​​ക്ഷേ​​​പി​​​ച്ച അ​​​വ​​​ർ 2024ൽ ​​​നി​​​ക്ഷേ​​​പി​​​ച്ച​​​ത് 427 കോ​​​ടി രൂ​​​പ മാ​​​ത്രം. 2025ൽ 1.66 ​​​ല​​​ക്ഷം കോ​​​ടി പി​​​ൻ​​​വ​​​ലി​​​ച്ചു. 2026ൽ ​​​മേ​​​യ് 15 വ​​​രെ പി​​​ൻ​​​വ​​​ലി​​​ച്ച​​​ത് 2.2 ല​​​ക്ഷം കോ​​​ടി രൂ​​​പ. ഇ​​​തു രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​ദേ​​​ശ​​​നാ​​​ണ്യ ശേ​​​ഖ​​​ര​​​ത്തി​​​ൽ കു​​​റ​​​വ് വ​​​രു​​​ത്തു​​​ന്നു.

വി​​​ദേ​​​ശ​​​വ്യാ​​​പാ​​​ര ക​​​മ്മി കൂ​​​ടു​​​ന്നു. ഒ​​​പ്പം, വി​​​ദേ​​​ശ നി​​​ക്ഷേ​​​പ​​​ക​​​ർ പി​​​ൻ​​​വാ​​​ങ്ങു​​​ന്നു. ഇ​​​തു മൊ​​​ത്തം വി​​​ദേ​​​ശ​​​നാ​​​ണ്യ ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ലെ (ക​​​റ​​ന്‍റ് അ​​​ക്കൗ​​​ണ്ട്) ക​​​മ്മി നി​​​യ​​​ന്ത്ര​​​ണാ​​​തീ​​​ത​​​മാ​​​ക്കും. ജി​​​ഡി​​​പി​​​യു​​​ടെ ഒ​​​രു ശ​​​ത​​​മാ​​​ന​​​ത്തി​​​നു താ​​​ഴെ​​നി​​​ന്നു ര​​​ണ്ട​​​ര ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്ക് ഈ ​​​ക​​​മ്മി വ​​​ർ​​​ധി​​​ച്ചേ​​​ക്കാം. ഈ ​​​ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ണു രൂ​​​പ ഇ​​​ടി​​​യു​​​ന്ന​​​ത്. വി​​​ദേ​​​ശ​​​നാ​​​ണ​​​യ ക​​​മ്മി വ​​​ർ​​​ധി​​​ച്ചാ​​​ൽ വി​​​ദേ​​​ശ​​​ത്തു​​നി​​​ന്നു ക​​​ടം എ​​​ടു​​​ക്കേ​​​ണ്ടി വ​​​രും.

► മാ​​​ന്ദ്യ​​​ത്തി​​​ലേ​​​ക്ക്

രൂ​​​പ ഇ​​​നി​​​യും താ​​​ഴ്ന്നുപോ​​​കും എ​​​ന്നാ​​​ണു സൂ​​​ച​​​ന. ഫെ​​​ബ്രു​​​വ​​​രി 27ന് 72,900 ​​​കോ​​​ടി ഡോ​​​ള​​​ർ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന വി​​​ദേ​​​ശ​​​നാ​​​ണ്യ ശേ​​​ഖ​​​രം മേ​​​യ് ഒ​​​ന്നി​​​ന് 69,069 കോ​​​ടി ഡോ​​​ള​​​ർ ആ​​​യി കു​​​റ​​​ഞ്ഞു. രൂ​​​പ​​​യെ പി​​​ടി​​​ച്ചു നി​​​ർ​​​ത്താ​​​ൻ വ​​​ലി​​​യ തോ​​​തി​​​ൽ ഡോ​​​ള​​​ർ വി​​​റ്റ​​​താ​​​ണു കാ​​​ര​​​ണം. രൂ​​​പ​​​യെ പി​​​ടി​​​ച്ചുനി​​​ർ​​​ത്താ​​​ൻ പ​​​റ്റി​​​യു​​​മി​​​ല്ല. ഇ​​​പ്പോ​​​ഴും വി​​​ല്പ​​​ന തു​​​ട​​​രു​​​ക​​​യാ​​​ണ്. ശ​​​രാ​​​ശ​​​രി ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല 110 ഡോ​​​ള​​​റി​​​നു മു​​​ക​​​ളി​​​ലേ​​​ക്കു നീ​​​ങ്ങി​​​യാ​​​ൽ ര​​​ണ്ടു ശ​​​ത​​​മാ​​​നം മാ​​​ത്രം ആ​​​ഗോ​​​ള​​​വ​​​ള​​​ർ​​​ച്ച​​​യേ ഐ​​​എം​​​എ​​​ഫ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു​​​ള്ളൂ. പ്രാ​​​യോ​​​ഗി​​​ക​​​മാ​​​യി ലോ​​​കം സാ​​​മ്പ​​​ത്തി​​​ക മാ​​​ന്ദ്യ​​​ത്തി​​​ലാ​​​കു​​​ക​​​യാ​​​ണ് അ​​​തി​​​ന്‍റെ ഫ​​​ലം.

► വീ​​​ഴ്ച​​​ക​​​ൾ ഉ​​​ണ്ടാ​​​യി

ഇ​​​താ​​​ണു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​ത്യേ​​​ക അ​​​ഭ്യ​​​ർ​​​ഥ​​​ന​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ലം. സ​​​മീ​​​പ​​​കാ​​​ല സം​​​ഭ​​​വ​​​ങ്ങ​​​ൾ ശ​​​രി​​​യാ​​​യി വി​​​ശ​​​ക​​​ല​​​നം ചെ​​​യ്തു ക​​​രു​​​ത​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ വീ​​​ഴ്ച വ​​​ന്നു. യു​​​ദ്ധം ന​​​മ്മു​​​ടെ സൃ​​​ഷ്ടി​​​യ​​​ല്ല. പ​​​ക്ഷേ, യു​​​ദ്ധം വ​​​ന്ന​​​ശേ​​​ഷം ന​​​മ്മു​​​ടെ ഇ​​​ന്ധ​​​ന​​​ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​നും ഉ​​​പ​​​യോ​​​ഗം നി​​​യ​​​ന്ത്രി​​​ക്കാ​​​നും നേ​​​ര​​​ത്തേ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​മാ​​​യി​​​രു​​​ന്നു. എ​​​ങ്കി​​​ൽ ഒ​​​രുപ​​​ക്ഷേ ചെ​​​റി​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ മ​​​തി​​​യാ​​​കു​​​മാ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ അ​​​തു പോ​​​രാ. സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ ഇ​​​റ​​​ക്കു​​​മ​​​തി​​​ച്ചു​​​ങ്കം വ​​​ർ​​​ധി​​​പ്പി​​​ച്ച​​​തു ന​​​ൽ​​​കു​​​ന്ന സൂ​​​ച​​​ന അ​​​താ​​​ണ്.

ഇ​​​റാ​​​നി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ ആ​​​ക്ര​​​മ​​​ണം അ​​​വ​​​സാ​​​നി​​​ച്ച് ഹോ​​​ർ​​​മു​​​സി​​​ലൂ​​​ടെ​​​യു​​​ള്ള ക​​​പ്പ​​​ൽ ഗ​​​താ​​​ഗ​​​തം പ​​​ഴ​​​യ​​​തു​​പോ​​​ലെ ആ​​​കു​​​മ്പോ​​​ഴേ ഇ​​​ന്ത്യ​​​യു​​​ടെ സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​ക്കു പ​​​രി​​​ഹാ​​​രം ഉ​​​ണ്ടാ​​​കൂ. അ​​​തി​​​നി​​​ടെ കാ​​​ര്യ​​​ങ്ങ​​​ൾ ഗു​​​രു​​​ത​​​ര​​​മാ​​​കാ​​​തെ നോ​​​ക്കാ​​​ൻ താ​​​ത്കാ​​​ലി​​​ക പ​​​രി​​​ഹാ​​​ര ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​ണു സർക്കാർ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. അ​​​വ വി​​​ജ​​​യി​​​ക്കു​​​ന്ന​​​ത് അ​​​പൂ​​​ർ​​​വ​​​മാ​​​ണ്.

സ്വ​​​ർ​​​ണം ഇ​​​റ​​​ക്കു​​​മ​​​തി കു​​​റ​​​യ്ക്കാ​​​ൻ

സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ​​​യും വെ​​​ള്ളി​​​യു​​​ടെ​​​യും ഇ​​​റ​​​ക്കു​​​മ​​​തി​​​ക്കു​​​ള്ള തീ​​​രു​​​വ 6.4ൽ​​നി​​​ന്ന് 15.4 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി. ഇ​​​റ​​​ക്കു​​​മ​​​തി നി​​​രു​​​ത്സാ​​​ഹ​​​പ്പെ​​​ടു​​​ത്തു​​​ക എ​​​ന്ന​​​താ​​​ണു ല​​​ക്ഷ്യം. പ്ലാ​​​റ്റി​​​നം, മ​​​റ്റു വി​​​ശി​​​ഷ്ട ലോ​​​ഹ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ്ക്കും ചു​​​ങ്കം കൂ​​​ട്ടി.

ക​​​ഴി​​​ഞ്ഞ ധ​​​ന​​​കാ​​​ര്യ​​​വ​​​ർ​​​ഷം ഇ​​​ന്ത്യ സ്വ​​​ർ​​​ണ ഇ​​​റ​​​ക്കു​​​മ​​​തി​​​ക്ക് 7,198 കോ​​​ടി ഡോ​​​ള​​​ർ ചെ​​​ല​​​വാ​​​ക്കി. 2024-25 ലേ​​​ക്കാ​​​ൾ 24 ശ​​​ത​​​മാ​​​നം അ​​​ധി​​​കം. വി​​​ല​​​വ​​​ർ​​​ധ​​​ന മൂ​​​ല​​​മാ​​​ണ് ഇ​​​ങ്ങ​​​നെ വ​​​ന്ന​​​ത്. ത​​​ലേ​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ ഇ​​​റ​​​ക്കു​​​മ​​​തി​​​യു​​​ടെ അ​​​ള​​​വ് 4.76 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞ് 721 ട​​​ൺ സ്വ​​​ർ​​​ണം ആ​​​യി​​​രു​​​ന്നു.

ചു​​​ങ്കം കൂ​​​ട്ടി സ്വ​​​ർ​​​ണ ഇ​​​റ​​​ക്കു​​​മ​​​തി കു​​​റ​​​യ്ക്കാ​​​ൻ മു​​​ൻ​​​പും പ​​​ല​​​വ​​​ട്ടം ശ്ര​​​മി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണ്. പ​​​ക്ഷേ, ഫ​​​ലി​​​ച്ചി​​​ല്ല. ക​​​ള്ള​​​ക്ക​​​ട​​​ത്തു വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തു മാ​​​ത്ര​​​മാ​​​ണു ഫ​​​ലം. 2022ൽ ​​​വ​​​ർ​​​ധി​​​പ്പി​​​ച്ച ചു​​​ങ്കം 2024ൽ ​​​താ​​​ഴ്ത്തി. ഇ​​​പ്പോ​​​ൾ വീ​​​ണ്ടും കൂ​​​ട്ടി. ഫ​​​ലം വ്യ​​​ത്യ​​​സ്ത​​​മാ​​​കു​​​മോ എ​​​ന്നു കാ​​​ത്തി​​​രു​​​ന്നു കാ​​​ണാം.

ഡോ​​​ള​​​ർ നൂ​​​റു രൂ​​​പ ക​​​ട​​​ന്നാ​​​ൽ?

ഡോ​​​ള​​​ർ 100 രൂ​​​പ​​​യി​​​ലേ​​​ക്ക് അ​​​തി​​​വേ​​​ഗം നീ​​​ങ്ങു​​​ക​​​യാ​​​ണ്. അ​​​തു രാ​​​ജ്യ​​​ത്തി​​​നു ദോ​​​ഷ​​​മാ​​​കു​​​മോ? ഉ​​​ദാ​​​ര​​​വ​​​ത്ക​​​ര​​​ണ​​​വും സ്വ​​​ത​​​ന്ത്ര വാ​​​ണി​​​ജ്യ​​​വും ആ​​​ണു സാ​​​മ്പ​​​ത്തി​​​കവ​​​ള​​​ർ​​​ച്ച ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​ത് എ​​​ന്നു വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​വ​​​ർ ഡോ​​​ള​​​റി​​​നെ പി​​​ടി​​​ച്ചുനി​​​ർ​​​ത്തു​​​ന്ന​​​തി​​​നോ​​​ടു യോ​​​ജി​​​ക്കി​​​ല്ല.

ഡോ​​​ള​​​ർ ക​​​യ​​​റാ​​​തെ നോ​​​ക്കു​​​ന്ന​​​തി​​​നു മൂ​​​ന്നു വ​​​ഴി​​​ക​​​ളാ​​ണു​​​ള്ള​​​ത്.

ഒ​​​ന്ന്: ഡോ​​​ള​​​റി​​​ന്‍റെ ആ​​​വ​​​ശ്യം കു​​​റ​​​യ്ക്കു​​​ക. ചു​​​ങ്കം കൂ​​​ട്ട​​​ലും ഇ​​​റ​​​ക്കു​​​മ​​​തി വി​​​ല​​​ക്കും യാ​​​ത്രാ​​​വി​​​ല​​​ക്കും ഒ​​​ക്കെ ഇ​​​തി​​​നു​​​ള്ള വ​​​ഴി​​​ക​​​ളാ​​​ണ്. ഫ​​​ല​​​പ്ര​​​ദ​​​മാ​​​ണെ​​​ന്നു തെ​​​ളി​​​യാ​​​ത്ത ചി​​​കി​​​ത്സ​​​യാ​​​ണ​​​ത്. എ​​​ങ്കി​​​ലും എ​​​ല്ലാ ഗ​​​വ​​​ൺമെ​​​ന്‍റു​​​ക​​​ളും ആ​​​ദ്യം ആ ​​​വ​​​ഴി​​​യേ നീ​​​ങ്ങു​​​ന്നു.

ര​​​ണ്ട്: ഡോ​​​ള​​​ർ ല​​​ഭ്യ​​​ത കൂ​​​ട്ടു​​​ക. ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ൾ ഇ​​​റ​​​ക്കു​​​ന്ന​​​തും (1998ലും 2000ലും അ​​​തു ചെ​​​യ്തു) പ്ര​​​വാ​​​സി​​​ക​​​ളി​​​ൽ​​നി​​​ന്നു ബാ​​​ങ്കു​​​നി​​​ക്ഷേ​​​പം ആ​​​ക​​​ർ​​​ഷി​​​ക്ക​​​ലും (2013ൽ ​​​അ​​​തു ചെ​​​യ്തു) അ​​​തി​​​നു​​​ള്ള മാ​​​ർ​​​ഗ​​​ങ്ങ​​​ളാ​​​ണ്. പ​​​ക്ഷേ, എ​​​ങ്ങും പ​​​ലി​​​ശ വ​​​ള​​​രെ ഉ​​​യ​​​ർ​​​ന്നു നി​​​ൽ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ആ ​​​മാ​​​ർ​​​ഗ​​​ങ്ങ​​​ൾ വ​​​ള​​​രെ ചെ​​​ല​​​വേ​​​റി​​​യ​​​താ​​​ണ്.

മൂ​​​ന്ന്: നി​​​ക്ഷേ​​​പ​​​വും മൂ​​​ല​​​ധ​​​ന​​​വും ആ​​​ക​​​ർ​​​ഷി​​​ക്ക​​​ൽ. ഇ​​​ന്ത്യ​​​യു​​​ടെ ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ളി​​​ലേ​​​ക്കും ഓ​​​ഹ​​​രി​​​ക​​​ളി​​​ലേ​​​ക്കും മാ​​​ത്ര​​​മ​​​ല്ല വ്യ​​​വ​​​സാ​​​യ നി​​​ക്ഷേ​​​പ​​​ത്തി​​​ലേ​​​ക്കും വി​​​ദേ​​​ശി​​​ക​​​ളെ ആ​​​ക​​​ർ​​​ഷി​​​ക്കു​​​ക. നി​​​കു​​​തി ഇ​​​ള​​​വു​​​ക​​​ളും മ​​​റ്റു​​​മാ​​​ണ് അ​​​തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന​​​ത്. വി​​​ദേ​​​ശ​​​മൂ​​​ല​​​ധ​​​ന​​​ത്തി​​​നു നി​​​യ​​​ന്ത്ര​​​ണ​​​മു​​​ള്ള മേ​​​ഖ​​​ല​​​ക​​​ൾ പു​​​നഃ​​പ​​​രി​​​ശോ​​​ധി​​​ച്ച് അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്താം.

ഡോ​​​ള​​​ർ 100 രൂ​​​പ ക​​​ട​​​ന്നു പോ​​​യാ​​​ലും അത്ര ഭ​​​യ​​​പ്പെ​​​ടാ​​​നി​​​ല്ല. രൂ​​​പ​​​യെ സ​​​ർ​​​ക്കാ​​​ർ താ​​​ങ്ങിനി​​​ർ​​​ത്തു​​​ന്ന​​​താ​​​ണ് എ​​​ന്നു ക​​​റ​​​ൻ​​​സി വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്ക​​​റി​​​യാം. ആ ​​​താ​​​ങ്ങു​​​ക​​​ളെ ഇ​​​ള​​​ക്കിമാ​​​റ്റു​​​ക​​​യാ​​​ണു വി​​​പ​​​ണി ചെ​​​യ്യു​​​ന്ന​​​ത്. താ​​​ങ്ങു​​​ക​​​ൾ പോ​​​യി​​​ക്ക​​​ഴി​​​യു​​​മ്പോ​​​ൾ രൂ​​​പ​​​യു​​​ടെ യ​​​ഥാ​​​ർ​​​ഥ​​​ വി​​​ല കാ​​​ണും. അ​​​പ്പോ​​​ൾ സ്വ​​​ർ​​​ണ ഇ​​​റ​​​ക്കു​​​മ​​​തി​​​ക്കു​​​ള്ള ആ​​​വ​​​ശ്യം കു​​​റ​​​യും. പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ വി​​​ല​​​ക​​​ൾ രാ​​​ജ്യാ​​​ന്ത​​​ര നി​​​ല​​​യി​​​ലാ​​​കു​​​മ്പോ​​​ൾ അ​​​വ​​​യു​​​ടെ ഉ​​​പ​​​യോ​​​ഗം കു​​​റ​​​യും. വി​​​പ​​​ണി​​​യെ അ​​​തി​​​ന് അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​ണ് ഐ​​​എം​​​എ​​​ഫ് ചീ​​​ഫ് ഇ​​​ക്ക​​​ണോ​​​മി​​​സ്റ്റ് ആ​​​യി​​​രു​​​ന്ന, ഇ​​​പ്പോ​​​ൾ ഹാ​​​ർ​​​വാ​​​ഡി​​​ൽ ധ​​​ന​​​ശാ​​​സ്ത്ര പ്ര​​​ഫ​​​സ​​​ർ ആ​​​യ ഗീ​​​താ ഗോ​​​പി​​​നാ​​​ഥ് പ​​​റ​​​യു​​​ന്ന​​​ത്.

1991ൽ ​​​ഗു​​​രു​​​ത​​​ര​​​മാ​​​യ വി​​​ദേ​​​ശ​​​നാ​​​ണ്യ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ ആ​​​യ​​​പ്പോ​​​ൾ ഡോ. ​​​മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗ് ചെ​​​യ്ത​​​തു രൂ​​​പ​​​യു​​​ടെ വി​​​ല കു​​​റ​​​യ്ക്ക​​​ലാ​​​ണ്. ര​​​ണ്ടു ത​​​വ​​​ണ​​​യാ​​​യി രൂ​​​പ​​​യു​​​ടെ മൂ​​​ല്യം 32 ശ​​​ത​​​മാ​​​നം കു​​​റ​​​ച്ചു. മ​​​നു​​​ഷ്യ​​​ർ മാ​​​റി​​​യ വി​​​ല​​​യോ​​​ടു പൊ​​​രു​​​ത്ത​​​പ്പെ​​​ട്ടു. ഇ​​​പ്പോ​​​ൾ അ​​​ത്ര ഗു​​​രു​​​ത​​​ര​​​മാ​​​യ പ്ര​​​തി​​​സ​​​ന്ധി ഉ​​​ണ്ടെ​​​ന്നു തോ​​​ന്നു​​​ന്നി​​​ല്ല. അ​​​പ്പോ​​​ൾ ഗ​​​വ​​​ണ്മെ​​​ന്‍റ് രൂ​​​പ​​​യു​​​ടെ വി​​​ല താ​​​ഴ്ത്താ​​​തെ വി​​​പ​​​ണി​​​യെ അ​​​തി​​​ന് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തു പ​​​രി​​​ഹാ​​​ര​​​മാ​​​യേ​​​ക്കാം.

Tags : Indian Economy verge exhaustion

Recent News

Corehub Up