x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ന് ലോക ഫി​​സി​​യോ​​തെ​​റാ​​പ്പി​​ ദിനം: സ്ട്രോക്ക് അവസാനമല്ല

ഡോ. ഷിബു ജോർജ് സിപിടി
Published: September 8, 2026 01:11 AM IST | Updated: September 8, 2026 01:12 AM IST

ഒ​രു സ്ട്രോ​ക്ക് (പ​ക്ഷാ​ഘാ​തം) ഒ​രാ​ളു​ടെ ജീ​വി​ത​ത്തെ ഒ​രു നി​മി​ഷം​കൊ​ണ്ടു മാ​റ്റി​മ​റി​ച്ചേ​ക്കാം. ഇ​ന്ന​ലെ​വ​രെ സ്വ​ന്തം കാ​ര്യ​ങ്ങ​ൾ സ്വ​യം ചെ​യ്തി​രു​ന്ന ഒ​രാ​ൾ​ക്ക് ഇ​ന്നു ന​ട​ക്കാ​നും ഇ​രി​ക്കാ​നും എ​ഴു​ന്നേ​ൽ​ക്കാ​നും കൈ ​ഉ​പ​യോ​ഗി​ക്കാ​നും സം​സാ​രി​ക്കാ​നും​പോ​ലും മ​റ്റൊ​രാ​ളു​ടെ സ​ഹാ​യം ആ​വ​ശ്യ​മാ​യി വ​ന്നേ​ക്കാം.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ രോ​ഗി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​ന ല​ക്ഷ്യം. എ​ന്നാ​ൽ, ചി​കി​ത്സ മു​ന്നോ​ട്ടു​ പോ​കു​മ്പോ​ൾ ചോ​ദ്യം മാ​റ​ണം: “എ​ങ്ങ​നെ ഈ ​വ്യ​ക്തി​യെ വീ​ണ്ടും ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു​കൊ​ണ്ടു​വ​രാം?” ഇ​വി​ടെ​യാ​ണ് സ്ട്രോ​ക്ക് റി​ഹാ​ബി​ലി​റ്റേ​ഷ​ന്‍റെ​യും ഫി​സി​യോ​തെ​റാ​പ്പി ഡോ​ക്‌​ട​ർ​മാ​രു​ടെ​യും പ്രാ​ധാ​ന്യം.

2026ലെ ​ലോ​ക ഫി​സി​യോ​തെ​റാ​പ്പി ദി​ന​ത്തി​ന്‍റെ പ്ര​മേ​യം ഹൃ​ദ്രോ​ഗ​ങ്ങ​ൾ, പ​ക്ഷാ​ഘാ​തം എ​ന്നി​വ​യു​ടെ ത​ട​യ​ൽ, പ​രി​പാ​ല​നം, പു​ന​ര​ധി​വാ​സം എ​ന്നി​വ​യി​ൽ ഫി​സി​യോ​തെ​റാ​പ്പി​യു​ടെ​യും കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും പ​ങ്ക് എ​ന്ന​താ​ണ്.

ചി​കി​ത്സ അ​വ​സാ​നി​ക്കു​ന്നി​ല്ല

ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​പ്ര​വാ​ഹം ത​ട​സ​പ്പെ​ടു​ക​യോ ത​ല​ച്ചോ​റി​ലെ ര​ക്ത​ക്കു​ഴ​ൽ പൊ​ട്ടു​ക​യോ ചെ​യ്യു​മ്പോ​ഴാ​ണ് സ്ട്രോ​ക്കു​ണ്ടാ​കു​ന്ന​ത്. ത​ല​ച്ചോ​റി​ന്‍റെ ഏ​തു ഭാ​ഗ​ത്താ​ണു ത​ക​രാ​ർ സം​ഭ​വി​ക്കു​ന്ന​ത് എ​ന്ന​ത​നു​സ​രി​ച്ച് ശ​രീ​ര​ത്തി​ന്‍റെ ഒ​രു വ​ശ​ത്തു ബ​ല​ക്കു​റ​വ്, ന​ട​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട്, ബാ​ല​ൻ​സ് ന​ഷ്‌​ട​പ്പെ​ട​ൽ, കൈ​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ക്കു​റ​വ്, സം​സാ​രി​ക്കാ​നും ആ​ഹാ​രം വി​ഴു​ങ്ങാ​നും ബു​ദ്ധി​മു​ട്ട് തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കാം.

അ​ടി​യ​ന്ത​ര ചി​കി​ത്സ​യി​ലൂ​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ക എ​ന്ന​താ​ണ് ആ​ദ്യ​പ​ടി. ന​ഷ്‌​ട​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ര​മാ​വ​ധി വീ​ണ്ടെ​ടു​ക്കു​ക എ​ന്ന​താ​ണ് അ​ടു​ത്ത പ്ര​ധാ​ന​ഘ​ട്ടം. അ​താ​ണ് സ്ട്രോ​ക്ക് പു​ന​ര​ധി​വാ​സം. ക​ഴി​യു​ന്ന​ത്ര സ്വ​യം ഇ​രി​ക്കാ​നും നി​ൽ​ക്കാ​നും ന​ട​ക്കാ​നും വ​സ്ത്രം ധ​രി​ക്കാ​നും ഭ​ക്ഷ​ണം ക​ഴി​ക്കാ​നും ശു​ചി​മു​റി ഉ​പ​യോ​ഗി​ക്കാ​നും കു​ടും​ബ​ത്തോ​ടും സ​മൂ​ഹ​ത്തോ​ടും വീ​ണ്ടും ഇ​ട​പ​ഴ​കാ​നും ക​ഴി​യു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് രോ​ഗി​യെ എ​ത്തി​ക്കു​ക​യാ​ണു യ​ഥാ​ർ​ഥ ല​ക്ഷ്യം.

റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ വ്യാ​യാ​മം മാ​ത്ര​മ​ല്ല

സ്ട്രോ​ക്ക് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ എ​ന്ന​ത് കു​റ​ച്ചു വ്യാ​യാ​മ​ങ്ങ​ൾ ചെ​യ്യി​​ക്കു​ന്ന​തി​ൽ ഒ​തു​ങ്ങു​ന്നി​ല്ല. ഫി​സി​യോ​തെ​റ​പ്പി ഡോ​ക്‌​ട​ർ​മാ​ർ ആ​ദ്യം രോ​ഗി​യു​ടെ ശാ​രീ​രി​ക​വും പ്ര​വ​ർ​ത്ത​ന​പ​ര​വു​മാ​യ ശേ​ഷി വി​ശ​ദ​മാ​യി വി​ല​യി​രു​ത്തു​ന്നു. ഓ​രോ രോ​ഗി​യു​ടെ​യും ല​ക്ഷ്യം വ്യ​ത്യ​സ്ത​മാ​ണ്. അ​തു​കൊ​ണ്ട് വ്യ​ക്തി​ഗ​ത ല​ക്ഷ്യ​ങ്ങ​ളോ​ടെ​യു​ള്ള റീ​ഹാ​ബി​ലി​റ്റേ​ഷ​നാ​ണ് ആ​ധു​നി​ക സ​മീ​പ​നം.

ന്യൂ​റോ​പ്ലാ​സ്റ്റി​സി​റ്റി

സ്ട്രോ​ക്കി​നു​ശേ​ഷം ശേ​ഷി​ക്കു​ന്ന ആ​രോ​ഗ്യ​മു​ള്ള ഭാ​ഗ​ങ്ങ​ൾ​ക്കു ചി​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​നും പു​തി​യ ന്യൂ​റ​ൽ ക​ണ​ക്‌​ഷ​ൻ​സ് രൂ​പ​പ്പെ​ടു​ത്താ​നും ത​ല​ച്ചോ​റി​നു​ള്ള ക​ഴി​വി​നെ​യാ​ണ് പൊ​തു​വാ​യി ന്യു​റോ​പ്ലാ​സ്റ്റി​സി​റ്റി എ​ന്നു വി​ളി​ക്കു​ന്ന​ത്. ഇ​തു പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന് ആ​വ​ർ​ത്തി​ച്ചു​ള്ള​തും ല​ക്ഷ്യ​ബോ​ധ​മു​ള്ള​തും പ്ര​വ​ർ​ത്ത​നാ​ധി​ഷ്ഠി​ത​വു​മാ​യ പ​രി​ശീ​ല​ന​ത്തി​നു വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്. കൈ ​ഉ​പ​യോ​ഗി​ച്ച് വ​സ്തു എ​ടു​ക്കു​ക, ക​പ്പ് പി​ടി​ക്കു​ക, വ​സ്ത്രം ധ​രി​ക്കു​ക, ന​ട​ക്കു​ക, തി​രി​യു​ക, പ​ടി​ക​ൾ ക​യ​റു​ക തു​ട​ങ്ങി​യ യ​ഥാ​ർ​ഥ ജീ​വി​തപ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശീ​ല​ന​ത്തി​നാ​ണ് ഇ​ന്ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം. 

K-Rail Survey

വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി:വ്യാ​യാ​മ​ത്തി​ന് ന​വ​ഭാ​വം

വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി ഉ​പ​യോ​ഗി​ച്ച് രോ​ഗി​ക്ക് ഒ​രു വെ​ർ​ച്വ​ൽ അ​ന്ത​രീ​ക്ഷ​ത്തി​ൽ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ശീ​ലി​ക്കാ​ൻ ക​ഴി​യും. കൈ ​നീ​ട്ടു​ക, വ​സ്തു എ​ടു​ക്കു​ക, ശ​രീ​ര​ത്തി​ന്‍റെ ബാ​ല​ൻ​സ് നി​യ​ന്ത്രി​ക്കു​ക തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചു പ​രി​ശീ​ലി​ക്കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കും.

ചി​ല സം​വി​ധാ​ന​ങ്ങ​ൾ രോ​ഗി​യു​ടെ ച​ല​നം സെ​ൻ​സ​റു​ക​ൾ വ​ഴി അ​ള​ക്കു​ക​യും ത​ത്ക്ഷ​ണം വി​ഷ്വ​ൽ ഫീ​ഡ്ബാ​ക് ന​ൽ​കു​ക​യും ചെ​യ്യു​ന്നു. എ​ന്നാ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​ത​ന്നെ ചി​കി​ത്സ​യ​ല്ല. രോ​ഗി​യെ വി​ല​യി​രു​ത്തി ശ​രി​യാ​യ സാ​ങ്കേ​തി​ക​വി​ദ്യ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും അ​തി​ന്‍റെ ഉ​പ​യോ​ഗം നി​രീ​ക്ഷി​ക്കു​ക​യും ചി​കി​ത്സാ​ല​ക്ഷ്യ​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ഫി​സി​യോ​തെ​റാ​പ്പി ഡോ​ക്‌​ട​ർ​മാ​രു​ടെ വൈ​ദ​ഗ്ധ്യ​മാ​ണ്.

റോ​ബോ​ട്ടി​ക്സ്

സ്ട്രോ​ക്കി​നു​ശേ​ഷം കൈ​ക​ളു​ടെ​യോ കാ​ലു​ക​ളു​ടെ​യോ ച​ല​നം വ​ള​രെ കു​റ​യു​ന്ന ചി​ല രോ​ഗി​ക​ൾ​ക്ക് റോ​ബോ​ട്ടി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു നി​യ​ന്ത്രി​ത, ആ​വ​ർ​ത്തി​ത ച​ല​ന​പ​രി​ശീ​ല​നം ന​ൽ​കാ​ൻ ക​ഴി​യും. ന​ട​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള ചി​ല രോ​ഗി​ക​ൾ​ക്ക് റോ​ബോ​ട്ടി​ക് പി​ന്തു​ണ​യോ​ടെ ഗെ​യ്റ്റ് ട്രെ​യി​നിം​ഗ് പോ​ലു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

K-Rail Survey

ചി​കി​ത്സ വീ​ട്ടി​ലെ​ത്തു​മ്പോ​ൾ

എ​ല്ലാ രോ​ഗി​ക​ൾ​ക്കും റി​ഹാ​ബി​ലി​റ്റേ​ഷ​ൻ കേ​ന്ദ്ര​ത്തി​ലേ​ക്കു സ്ഥി​ര​മാ​യി എ​ത്താ​ൻ ക​ഴി​യ​ണ​മെ​ന്നി​ല്ല. അ​ങ്ങ​നെ​യു​ള്ള​വ​ർ​ക്ക് ടെ​ലി​റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സ​ഹാ​യ​ക​ര​മാ​യ ഒ​രു സാ​ധ്യ​ത​യാ​ണ്. വീ​ഡി​യോ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ, മൊ​ബൈ​ൽ അ​പ്ലി​ക്കേ​ഷ​നു​ക​ൾ, വ​സ്ത്രം​പോ​ലെ ധ​രി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ, വി​ദൂ​ര നി​രീ​ക്ഷ​ണം തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ച് ചി​ല ചി​കി​ത്സാ​രീ​തി​ക​ൾ വീ​ട്ടി​ൽ തു​ട​രാം. ച​ല​ന​ങ്ങ​ളു​ടെ വി​ശ​ക​ല​നം, റി​ഹാ​ബി​ലി​റ്റേ​ഷ​ൻ പു​രോ​ഗ​തി അ​ള​ക്ക​ൽ, വ്യാ​യാ​മ വി​ല​യി​രു​ത്ത​ൽ, രോ​ഗി​യെ നി​രീ​ക്ഷി​ക്ക​ൽ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ എ​ഐ സ​ഹാ​യ​ത്തോ​ടെ​യു​ള്ള രീ​തി​ക​ളും വി​ക​സി​ച്ചു​വ​രു​ന്നു​ണ്ട്. എ​ങ്കി​ലും ഫി​സി​യോ​തെ​റാ​പ്പി ഡോ​ക്‌​ട​ർ​മാ​രു​ടെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള ചി​കി​ത്സ​യാ​ണ് ഉ​ചി​തം.

K-Rail Survey

മ​നു​ഷ്യ​സ്പ​ർ​ശം പ്ര​ധാ​നം

ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ വ​ള​രു​മ്പോ​ഴും സ്ട്രോ​ക്ക് റി​ഹാ​ബി​ലി​റ്റേ​ഷ​ന്‍റെ കേ​ന്ദ്രം രോ​ഗി​യും ഫി​സി​യോ​തെ​റാ​പ്പി ഡോ​ക്‌​ട​ർ​മാ​രും ത​മ്മി​ലു​ള്ള ബ​ന്ധ​മാ​ണ്.

രോ​ഗി​ക്ക് ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത​പ്പോ​ൾ വീ​ണ്ടും ശ്ര​മി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ക, ചെ​റി​യ പു​രോ​ഗ​തി​ക​ൾ തി​രി​ച്ച​റി​ഞ്ഞ് ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ക, കു​ടും​ബ​ത്തെ പ​രി​ശീ​ലി​പ്പി​ക്കു​ക, രോ​ഗി​യു​ടെ യ​ഥാ​ർ​ഥ ജീ​വി​ത​ല​ക്ഷ്യ​ങ്ങ​ളി​ലേ​ക്കു ന​യി​ക്കു​ക എ​ന്നി​വ​യെ​ല്ലാം സാ​ങ്കേ​തി​ക​വി​ദ്യ​കൊ​ണ്ടു പൂ​ർ​ണ​മാ​യി പ​ക​രം​വ​യ്ക്കാ​ൻ ക​ഴി​യാ​ത്ത ഘ​ട​ക​ങ്ങ​ളാ​ണ്.

വേ​ഗ​ത്തി​ൽ സു​ഖ​പ്പെ​ട​ൽ

രോ​ഗി​യു​ടെ പ്ര​തി​ക​ര​ണം നി​ര​ന്ത​രം നി​രീ​ക്ഷി​ക്ക​ണം. രോ​ഗി​യു​ടെ ശേ​ഷി​ക്ക​നു​സ​രി​ച്ചാ​ണ് വ്യാ​യാ​മ​ത്തി​ന്‍റെ അ​ള​വും തീ​വ്ര​ത​യും വ​ർ​ധി​പ്പി​ക്കേ​ണ്ട​ത്. എ​പ്പോ​ൾ കൂ​ടു​ത​ൽ പ​രി​ശീ​ല​നം ന​ൽ​ക​ണം, എ​പ്പോ​ൾ വി​ശ്ര​മം ന​ൽ​ക​ണം, എ​പ്പോ​ൾ ചി​കി​ത്സ​യു​ടെ തീ​വ്ര​ത കു​റ​യ്ക്ക​ണം എ​ന്ന തി​രി​ച്ച​റി​വാ​ണ് വി​ദ​ഗ്ധ​മാ​യ പു​ന​ര​ധി​വാ​സ​ത്തി​ന്‍റെ കാ​ത​ൽ. രോ​ഗി​യു​ടെ ശേ​ഷി​ക്ക​പ്പു​റം നി​ർ​ബ​ന്ധി​ച്ച് വ്യാ​യാ​മം ചെ​യ്യി​ക്കു​ന്ന​തും പൂ​ർ​ണ​മാ​യും അ​ന​ങ്ങാ​തെ കി​ട​ത്തു​ന്ന​തും ഒ​രു​പോ​ലെ ഉ​ചി​ത​മ​ല്ല.

സ്ട്രോ​ക്ക് പു​ന​ര​ധി​വാ​സ​ത്തി​ൽ പു​രോ​ഗ​തി എ​ല്ലാ​യ്പോ​ഴും വേ​ഗ​ത്തി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നി​ല്ല. ഇ​ന്ന​ലെ സ​ഹാ​യ​ത്തോ​ടെ മാ​ത്രം ഇ​രി​ക്കാ​ൻ ക​ഴി​ഞ്ഞ ഒ​രാ​ൾ ഇ​ന്ന് സ്വ​യം ഇ​രി​ക്കു​ന്ന​ത്, ഇ​ന്ന​ലെ കൈ ​ഉ​യ​ർ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന ഒ​രാ​ൾ ഇ​ന്ന് ഒ​രു വ​സ്തു പി​ടി​ക്കു​ന്ന​ത്, ഇ​ന്ന​ലെ ര​ണ്ടു പേ​രു​ടെ സ​ഹാ​യം ആ​വ​ശ്യ​മാ​യി​രു​ന്ന ഒ​രാ​ൾ ഇ​ന്ന് ഒ​രാ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ക്കു​ന്ന​ത്, ഇ​വ​യെ​ല്ലാം വ​ലി​യ നേ​ട്ട​ങ്ങ​ളാ​ണ്. 

K-Rail Survey

കു​ടും​ബ​വും ചി​കി​ത്സ​യു​ടെ ഭാ​ഗം

സ്ട്രോ​ക്ക് പു​ന​ര​ധി​വാ​സ​ത്തി​ൽ കു​ടും​ബ​ത്തി​നു നി​ർ​ണാ​യ​ക പ​ങ്കു​ണ്ട്. രോ​ഗി​ക്ക് സ്വ​യം ചെ​യ്യാ​ൻ ക​ഴി​യു​ന്ന കാ​ര്യ​ങ്ങ​ൾ കു​ടും​ബാം​ഗ​ങ്ങ​ൾ സ്നേ​ഹ​ത്തി​ന്‍റെ പേ​രി​ൽ ചെ​യ്തുകൊ​ടു​ക്കു​ന്ന​ത് ചി​ല​പ്പോ​ൾ രോ​ഗി​യു​ടെ സ്വ​ത​ന്ത്ര​ ച​ല​നം വീ​ണ്ടെ​ടു​ക്കു​ന്ന​തി​നു ത​ട​സ​മാ​കാം. രോ​ഗി​യു​ടെ ശേ​ഷി​ക്ക​നു​സ​രി​ച്ച് സ്വ​ന്തം കാ​ര്യ​ങ്ങ​ൾ സ്വ​യം ചെ​യ്യാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണു വേ​ണ്ട​ത്.

വീ​ട്ടി​ലെ യ​ഥാ​ർ​ഥ ജീ​വി​ത​മാ​ണ് അ​ന്തി​മപ​രീ​ക്ഷ​ണം. ഫി​സി​യോ​തെ​റ​ാപ്പി​യു​ടെ പ​ങ്ക് രോ​ഗം വ​ന്ന​ശേ​ഷ​മു​ള്ള പു​ന​ര​ധി​വാ​സ​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ല. സ്ഥി​ര​മാ​യ ശാ​രീ​രി​ക പ്ര​വ​ർ​ത്ത​നം, ആ​രോ​ഗ്യ​ക​ര​മാ​യ ശ​രീ​ര​ഭാ​രം, ര​ക്ത​സ​മ്മ​ർ​ദം, പ്ര​മേ​ഹം, കൊ​ള​ട്രോ​ൾ തു​ട​ങ്ങി​യ അ​പ​ക​ട​സാ​ധ്യ​താ ഘ​ട​ക​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം, പു​ക​വ​ലി ഒ​ഴി​വാ​ക്ക​ൽ പോ​ലു​ള്ള ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലീ ശീ​ല​ങ്ങ​ൾ എ​ന്നി​വ പ​ക്ഷാ​ഘാ​ത​ സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​ൽ പ്ര​ധാ​ന​മാ​ണ്.

(റാ​ന്നി​യി​ലെ ക​ൺ​സ​ൾ​ട്ട​ന്‍റ് ഫി​സി​യോ​തെ​റാ​പ്പി​സ്റ്റാ​ണ് ലേ​ഖ​ക​ൻ)

Tags : WorldPhysiotherapyDay Stroke NotEnd Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up