x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇത് പൗരസ്വാതന്ത്ര്യം; മതവിഷയമല്ല

അ​ഡ്വ. പ്ര​ശാ​ന്ത് പ​ദ്മ​നാ​ഭ​ൻ
Published: September 8, 2026 12:58 AM IST | Updated: September 8, 2026 12:58 AM IST

പ്രതീകാത്മക ചിത്രം

അ​ഫ്ഗാ​നി​സ്ഥാ​നോ ഇ​റാ​നോ പോ​ലെ ഒ​രു മ​ത​രാ​ഷ്‌​ട്ര​ത്തി​ൽ ഇ​ല്ലാ​ത്ത​തും, സെ​ക്കു​ല​ർ രാ​ഷ്‌​ട്ര​മാ​യ ഇ​ന്ത്യ​യി​ൽ ഭ​ര​ണ​ഘ​ട​ന വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​തു​മാ​യ അ​വ​കാ​ശ​ങ്ങ​ളാ​ണ് ലിം​ഗ, മ​ത, ഭൂ​രി​പ​ക്ഷ, ന്യൂ​ന​പ​ക്ഷ ഭേ​ദ​മി​ല്ലാ​തെ എ​ല്ലാ പൗ​ര​ന്മാ​ർ​ക്കു​മു​ള്ള തു​ല്യ അ​വ​കാ​ശ​ങ്ങ​ൾ.

ഈ ​ഭ​ര​ണ​ഘ​ട​ന​യു​ള്ള​തു​കൊ​ണ്ടാ​ണ് ഏ​തൊ​രു പൗ​ര​നും ആ​രെ​യും വി​മ​ർ​ശി​ക്കാ​നും അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യാ​നും അ​വ​കാ​ശ​ങ്ങ​ളു​ള്ള​ത്. മ​ത​സ്വാ​ത​ന്ത്ര്യം വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന 25-ാം വ​കു​പ്പ്, ആ ​സ്വാ​ത​ന്ത്ര്യം മ​റ്റെ​ല്ലാ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​ണ് എ​ന്ന് പ്ര​ത്യേ​കം നി​ഷ്ക​ർ​ഷി​ക്കു​ന്നു. അ​താ​യ​ത്, ലിം​ഗഭേ​ദ​മി​ല്ലാ​തെ​യു​ള്ള തു​ല്യ​ത, അ​ന്തസോ​ടെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം മു​ത​ലാ​യ അ​വ​കാ​ശ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​ണ് ഏ​തൊ​രു മ​ത​ത്തി​ന്‍റെ​യും സ്വാ​ത​ന്ത്ര്യ​ങ്ങ​ൾ. ഞ​ങ്ങ​ളു​ടെ മ​ത​ത്തി​ലെ സ്ത്രീ​ക്ക് ഞ​ങ്ങ​ൾ കൊ​ടു​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​മേ ഉ​ള്ളൂ എ​ന്ന് ഈ ​മ​തേ​ത​ര രാ​ജ്യ​ത്തെ, ഒ​രു മ​ത​ത്തി​നും അ​വ​കാ​ശ​പ്പെ​ടാ​നാ​കി​ല്ല.

ഇ​ത്ത​ര​മൊ​രു പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ഖ‍്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ, കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ‌​ല‍്യാ​രു​ടെ പ്ര​സ്താ​വ​ന​യോ​ടു പ്ര​തി​ക​രി​ച്ച​ത്. സ​തീ​ശ​നെ​തി​രേ ‘മ​ര്യാ​ദ​യ്ക്ക് സം​സാ​രി​ക്ക​ണം’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ സു​പ്ര​ഭാ​തം ദി​ന​പ​ത്ര​ത്തി​ൽ വ​ന്ന ലേ​ഖ​നം വാ​സ്ത​വവി​രു​ദ്ധ​വും ധാ​ർ​ഷ്ട്യം ക​ല​ർ​ന്ന ഭാ​ഷ​യി​ലു​ള്ള​തു​മാ​ണ് എ​ന്നു പ​റ​യാ​തെ​വ​യ്യ. മ​ര്യാ​ദ​കേ​ടാ​യി ഒ​രു വാ​ക്കു​പോ​ലും പ​റ​യാ​തെ​യാ​ണ്, മു​ഖ്യ​മ​ന്ത്രി ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​ൽ സ്ത്രീ ​സ​മ​ത്വ​ത്തി​നെ​തി​രാ​യു​ള്ള വാ​ദ​ങ്ങ​ളെ നി​രാ​ക​രി​ച്ച​ത്. സ്ത്രീ​ക​ൾ​ക്കു തു​ല്യ അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പാ​ക്കുമെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്, പു​രോ​ഗ​മ​നസ​മൂ​ഹ​വും സ്ത്രീ​ക​ളും കൈ​യ​ടി​ച്ചു സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന അ​വ​സ​ര​ത്തി​ലാ​ണ് പ​ത്ര​ത്തി​ന്‍റെ വി​മ​ർ​ശ​നം.​ ‘സ്ത്രീ അ​ഴി​ഞ്ഞാ​ട്ട​ങ്ങ​ളു​ണ്ടാ​ക്കു​ന്ന അ​ധാ​ർ​മി​ക​ത​ക​ൾ’ എ​ന്ന പ്ര​യോ​ഗം​ത​ന്നെ സ്ത്രീ വി​രു​ദ്ധ​മാ​ണ്. ജാ​ത്യാ​ധി​ക്ഷേ​പം പോ​ലെ​ത​ന്നെ, സ്ത്രീ​യെ​ന്ന വ്യ​ക്തി​യോ​ട്, അ​വ​ളു​ടെ വ്യ​ക്തി​ത്വ​ത്തി​ന്‍റെ പേ​രി​ൽ മാ​ത്രം വെ​റു​പ്പു​ള​വാ​ക്കാ​ൻ പ​ര്യാ​പ്ത​മാ​യ വാ​ക്കു​ക​ളാ​ണി​ത്.

ഇ​ന്ന​ത്തെ സ്ത്രീസ്വാ​ത​ന്ത്ര്യ​ത്തെ അ​ള​ക്കേ​ണ്ട​ത് ആ​ധു​നി​ക മൂ​ല്യ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ലാ​ണ്. ഇ​ന്ത്യ ഒ​രു മ​ത​രാ​ഷ്‌​ട്ര​മ​ല്ല, ഭ​ര​ണ​ഘ​ട​ന​യാ​ൽ നി​യ​ന്ത്രി​ക്ക​പ്പെ​ടു​ന്ന രാ​ജ്യ​മാ​ണ്.

ഇ​ന്ത‍്യ​ൻ ഭ​ര​ണ​ഘ​ട​ന​യി​ലെ തു​ല്യ​ത​യെ ശ​രി​യാ​യ അ​ർ​ഥ​ത്തി​ൽ നാം ​മ​ന​സി​ലാ​ക്ക​ണം. സ്വാ​ത​ന്ത്ര്യ​വും സ​മ​ത്വ​വും ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​നശി​ല​ക​ളാ​ണ്. അ​വ ത​മ്മി​ൽ ഉ​ര​സ​ലു​ക​ളു​ണ്ടാ​യാ​ൽ സ​മ​ത്വ​ത്തി​നു വി​ധേ​യ​മാ​യി​ വേ​ണം സ്വാ​ത​ന്ത്ര്യം വി​നി​യോ​ഗി​ക്കേ​ണ്ട​ത്. ഉ​ദാ​ഹ​ര​ണ​ത്തി​ന്, ജാ​ത്യാ​ധി​ക്ഷേ​പം അ​ഭി​പ്രാ​യസ്വാ​ത​ന്ത്ര്യ​മ​ല്ല, ഒ​രു ക്രി​മി​ന​ൽ കു​റ്റ​മാ​ണ്. മു​ത്ത​ലാ​ക്ക് മ​ത​സ്വാ​ത​ന്ത്ര്യ​മ​ല്ല, ഭ​ര​ണ​ഘ​ട​ന​യി​ലെ സ​മ​ത്വ​ത്തി​നു വി​രു​ദ്ധ​മാ​ണ്.

കു​ട്ടി​ക​ളെ ദ​ത്തെ​ടു​ക്കാ​ൻ ഇ​ന്ത്യ​യി​ലെ മു​സ്‌​ലിം​ക​ൾ​ക്കും ക​ഴി​യും, വ​ർ​ണാ​ശ്ര​മ വ്യ​വ​സ്ഥ​യ്ക്കു വി​പ​രീ​ത​മാ​യി വി​വാ​ഹം ക​ഴി​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന അ​വ​കാ​ശം ന​ൽ​കി​യി​രി​ക്കു​ന്നു. ഇ​പ്പ​റ​ഞ്ഞ സ​ന്ദ​ർ​ഭ​ങ്ങ​ളി​ലൊ​ന്നും മ​ത​സ്വാ​ത​ന്ത്ര്യം ഹ​നി​ക്ക​പ്പെ​ടു​ന്നു എ​ന്ന വാ​ദം നി​ല്ക്കാ​ത്ത​ത്, ആ ​സ്വാ​ത​ന്ത്ര്യ​ത്തി​ന് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യി​ലെ പ​രി​മി​തി​ക​ൾ ഉ​ള്ള​തു​കൊ​ണ്ടാ​ണ്.

തു​ല്യ​ത​യും വ്യ​ക്തി​സ​മ​ത്വ​വും ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പൗ​രാ​വ​കാ​ശ​ങ്ങ​ളാ​ണ്. സ്ത്രീ ​തു​ല്യവ്യ​ക്തി​യാ​ണെ​ന്ന് സ​യ​ൻ​സ് പ​റ​യു​ന്നു, അ​ന്താ​രാ​ഷ്‌​ട്ര മ​നു​ഷ്യാ​വ​കാ​ശ പ്ര​ഖ്യാ​പ​നം പ​റ​യു​ന്നു, എ​ല്ലാ നവോത്ഥാന മൂ​ല്യ​ങ്ങ​ളും പ​റ​യു​ന്നു. സ​ർ​വോ​പ​രി, ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന അ​മൂ​ല്യ അ​വ​കാ​ശ​മാ​യി വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്നു. ആ ​ഭ​ര​ണ​ഘ​ട​ന​യു​ടെ കീ​ഴി​ൽ ജീ​വി​ക്കു​ന്ന, അ​തി​ലെ അ​വ​കാ​ശ​ങ്ങ​ൾ വി​നി​യോ​ഗി​ക്കു​ന്ന ഒ​രാ​ൾ​ക്കും, ഞ​ങ്ങ​ളു​ടെ മ​തനി​യ​മ​ങ്ങ​ൾ ഈ ​ഭ​ര​ണ​ഘ​ട​ന​യ്ക്കു മു​ക​ളി​ലാ​ണ് എ​ന്നൊ​രു തോ​ന്ന​ലു​ണ്ടാ​കാ​ൻ പാ​ടി​ല്ല. അ​വ​കാ​ശ​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള​തു​പോ​ലെ​ത​ന്നെ, അ​തി​ന്‍റെ പ​രി​മി​തി​ക​ളെ​പ്പ​റ്റി​ക്കൂ​ടി പൂ​ർ​ണ​ബോ​ധ്യം വേ​ണം. അ​ത് മ​ത​ത്തി​ന്‍റെ ഉ​ള്ളി​ൽ​നി​ന്നു​ത​ന്നെ വ​രു​ന്നി​ല്ലെ​ങ്കി​ൽ നി​യ​മനി​ർ​മാ​ണ സ​ഭ, ഭ​ര​ണനി​ർ​വ​ഹ​ണ വി​ഭാ​ഗം, നീ​തി​ന്യാ​യ വ്യ​വ​സ്ഥ മു​ത​ലാ​യ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു വ​രും.

“കാ​ന്ത​പു​രം പ​റ​ഞ്ഞ​ത് അ​ദേ​ഹ​ത്തി​ന്‍റെ മ​ത​വി​ശ്വാ​സ​മാ​ണ്” എ​ന്ന വാ​ദ​ത്തി​ന്‍റെ മ​റു​പു​റ​മാ​ണ് അ​പ്ര​കാ​രം മ​ത​ത്തി​ൽ എ​വി​ടെ​യെ​ങ്കി​ലും നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽകൂ​ടി, അ​തി​നൊ​ന്നും ഭ​ര​ണ​ഘ​ട​ന​യു​ടെ മ​തസ്വാ​ത​ന്ത്ര്യം എ​ന്ന സം​ര​ക്ഷ​ണമി​ല്ല എ​ന്ന​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ പ​രി​ര​ക്ഷ ആ​ഗ്ര​ഹി​ക്കു​ന്ന, ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം ത​ങ്ങ​ൾ​ക്കു​ള്ള സ്വാ​ത​ന്ത്ര്യ​ങ്ങ​ളെ​പ്പ​റ്റി ബോ​ധ്യ​വും അ​ത​നു​സ​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ, സ്വ​ന്തം മ​ത​ത്തി​നു​ള്ളി​ലെ സ്ത്രീ​ക​ൾ​ക്കു​കൂ​ടി പൂ​ർ​ണ​മാ​യ ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് എ​പ്പോ​ഴും ഓ​ർ​ക്ക​ണം. അ​വ​ർ ഒ​രു ഗ്രൂ​പ്പി​ന്‍റെ ഭാ​ഗ​മാ​യ​തു​കൊ​ണ്ട് പൗ​രാ​വ​കാ​ശ​ങ്ങ​ൾ ഇ​ല്ലാ​താ​വു​ന്നി​ല്ല. ഇ​ത് കാ​ന്ത​പു​ര​ത്തെ ഓ​ർ​മി​പ്പി​ക്കു​ക മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി ചെ​യ്ത​ത്.

ഇ​ത് ഇ​സ്‌​ലാ​മി​ന്‍റെ മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ വി​ഷ​യ​മ​ല്ല. മ​റി​ച്ച്, എ​ല്ലാ സ്ത്രീ​ക​ൾ​ക്കും പൂ​ർ​ണ ഭ​ര​ണ​ഘ​ട​നാ സ്വാ​ത​ന്ത്ര്യ​ങ്ങ​ളു​ണ്ട് എ​ന്ന പൗ​രാ​വ​കാ​ശ വി​ഷ​യ​മാ​ണ്. ഈ​യൊ​രു വി​ഷ​യ​ത്തി​ന്‍റെ പേ​രി​ൽ വി.​ഡി. സ​തീ​ശ​ൻ എ​ന്ന രാ​ഷ്‌​ട്രീ​യ നേ​താ​വി​നെ വ്യ​ക്തി​പ​ര​മാ​യി വി​ല​യി​രു​ത്താ​നും വേ​റെ നേ​താ​ക്ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യാ​നും ശ്ര​മി​ച്ച പ​ത്രം ഒ​രു കാ​ര്യം മ​റ​ന്നു. ഇ​ദ്ദേ​ഹ​മ​ല്ലാ​തെ വേ​റെ ആ​രെ​ങ്കി​ലും കോ​ൺ​ഗ്ര​സി​ൽ​നി​ന്നോ വേ​റേ​തെ​ങ്കി​ലും പാ​ർ​ട്ടി​യി​ൽ​നി​ന്നോ സം​സ്ഥാ​ന​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യാ​ലും സ്ത്രീ ​സ്വാ​ത​ന്ത്ര്യ​ത്തെ ആ​രെ​ങ്കി​ലും വെ​ല്ലു​വി​ളി​ച്ചാ​ൽ ഇ​തു​ത​ന്നെ​യേ ചെ​യ്യാ​ൻ ക​ഴി​യൂ. ലിം​ഗ, മ​ത ഭേ​ദ​മി​ല്ലാ​തെ, ഭ​യ​മോ പ​ക്ഷാ​ഭേ​ദ​മോ കൂ​ടാ​തെ, ഭ​ര​ണ​ഘ​ട​ന ഉ​യ​ർ​ത്തി​പ്പി​ടി​ക്കും എ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്താ​ണ് മു​ഖ്യ​മ​ന്ത്രി പ​ദ​വി​യേ​ൽ​ക്കു​ന്ന​ത്.

അ​തി​വേ​ഗം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ആ​ധു​നി​ക യു​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ ആ​ർ​ജ​വ​മു​ള്ള​താ​യി​രു​ന്നു. പു​തി​യ ജ​ന​റേ​ഷ​നും എ​ല്ലാ പു​രോ​ഗ​മ​ന​വാ​ദി​ക​ളും ക​ക്ഷി രാ​ഷ്‌​ട്രീ​യ, മ​ത ജാ​തി ഭേ​ദ​മി​ല്ലാ​തെ എ​ല്ലാ സ്ത്രീ​ക​ളും ആ​ഹ്ലാ​ദ​പൂ​ർ​വം ഹൃ​ദ​യ​ത്തി​ലേ​ക്കെ​ടു​ത്ത ഈ​യൊ​രു നി​ല​പാ​ട്, മു​ന്നോ​ട്ട് ഒ​രു മി​നി​മം മാ​ന​ദ​ണ്ഡ​മാ​യി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. യാ​ഥാ​സ്ഥി​തി​ക വാ​ദി​ക​ളും ഈ​യൊ​രു കൊ​ടു​ങ്കാ​റ്റ് കാ​ണ​ട്ടെ.

(സു​പ്രീംകോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​ണ് ലേ​ഖ​ക​ൻ)

Tags : CivilLiberty NotReligious Issue Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up