കരോളിൻ ജോസ്
1887ൽ സ്ഥാപിതമായ ദീപിക അഴിമതിക്കും ക്രമക്കേടുകൾക്കുമെതിരേ സമൂഹ മനഃസാക്ഷിക്കുനേരേ പിടിച്ചിരിക്കുന്ന കണ്ണാടിയാണ്. വാർത്തകൾ യഥാസമയം വസ്തുനിഷ്ഠമായി ജനങ്ങളിൽ എത്തിച്ച് കാർഷികമേഖലയിലും പ്രാദേശിക, സാമൂഹിക വിഷയങ്ങളിലും പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുന്നതിൽ വിജയക്കൊടി മിന്നിച്ചു മുന്നേറുന്നു.
ക്രൈസ്തവ മൂല്യങ്ങളിലും ധാർമികതയിലും അടിയുറച്ച കാഴ്ചപ്പാടുള്ള മുഖപ്രസംഗം ഏറ്റവുമധികം ജനഹൃദയങ്ങളെ കീഴടക്കുന്നതാണ്. സമകാല മാധ്യമങ്ങളിൽ വിശ്വാസ്യതയുള്ള വാർത്താസ്രോതസാണ് ദീപിക. പ്രാദേശിക പദ്ധതികളും സർക്കാർ പദ്ധതികളും കരിയർ മാർഗനിർദേശങ്ങളും സ്കോളർഷിപ്പ് വിവരങ്ങളും നൽകുന്നതിനാൽ വിദ്യാർഥികൾക്ക് ഭാഷാപരിജ്ഞാനവും സാമൂഹിക അവബോധവും വളർത്താൻ ദീപികയ്ക്ക് കഴിയുന്നുണ്ട്. ദീപികയുടെ എല്ലാ അണിയറ പ്രവർത്തകർക്കും ഹൃദയപൂർവ്വം ആശംസകൾ.
കരോളിൻ ജോസ്
റിട്ടയേഡ് ഹെഡ്മിസ്ട്രസ്,സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ, ചെമ്മണ്ണാർ.
Tags : Satyaduthika celebrates 140 years