x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

വെബ്ഡെസ്ക്
Published: August 17, 2026 12:26 AM IST | Updated: August 17, 2026 12:26 AM IST

ഡോ. വി.​​​ആ​​​ർ. ജ​​​യ​​​റാം

ഉ​​​റ​​​ച്ച നി​​​ല​​​പാ​​​ടു​​​ക​​​ളും നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ൽ വ്യ​​​തി​​​ച​​​ലി​​​ക്കാ​​​ത്ത മു​​​ഖ​​​പ്ര​​​സം​​​ഗ​​​ങ്ങ​​​ളും കൊ​​​ണ്ടു നി​​​റ​​​ഞ്ഞ ദീ​​​പി​​​ക എ​​​ന്നും സ​​​മൂ​​​ഹ​​​ത്തി​​​ൽ വ​​​രു​​​ത്തു​​​ന്ന മാ​​​റ്റ​​​ങ്ങ​​​ൾ ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ്.

സ​​​ത്യ​​​ത്തി​​​നു​​​വേ​​​ണ്ടി നി​​​ല​​​കൊ​​​ള്ളു​​​ന്പോ​​​ൾ​​ത​​​ന്നെ മൂ​​​ല്യ​​​ബോ​​​ധ​​​മു​​​ള്ള ഒ​​​രു ത​​​ല​​​മു​​​റ​​​യെ സൃ​​​ഷ്‌​​ടി​​ക്കാ​​​നു​​​ള്ള ആ​​​ർ​​​ജ​​​വം ദീ​​​പി​​​ക കാ​​​ണി​​​ക്കു​​​ന്നു. കു​​​ടി​​​യേ​​​റ്റ ജ​​​ന​​​ത​​​യ്ക്കും ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും സ​​​മൂ​​​ഹ​​​ത്തി​​​ൽ പാ​​​ർ​​​ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കും വേ​​​ണ്ടി പോ​​​രാ​​​ടു​​​ന്ന ദീ​​​പി​​​ക ശ്ലാ​​​ഘ​​​നീ​​​യ​​​മാ​​​യ മു​​​ന്നേ​​​റ്റ​​​മാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്.

ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യെ ചേ​​​ർ​​​ത്തു​​​പി​​​ടി​​​ക്കാ​​​നും ആ​​​രോ​​​ഗ്യ​​​കേ​​​ര​​​ള​​​ത്തി​​​നു​​​വേ​​​ണ്ടി ലേ​​​ഖ​​​ന​​​ങ്ങ​​​ളി​​​ലൂ‌​​​ടെ ശ്ര​​​ദ്ധ​​​ ക്ഷ​​​ണി​​​ക്കാ​​​നും ദീ​​​പി​​​ക കാ​​​ണി​​​ക്കു​​​ന്ന താ​​​ത്​​​പ​​​ര്യം എ​​​ടു​​​ത്തു​​പ​​​റ​​​യേ​​​ണ്ട​​​താ​​​ണ്. പു​​​തു​​​ത​​​ല​​​മു​​​റ​​​യെ മൂ​​​ല്യ​​​ബോ​​​ധ​​​മു​​​ള്ള പൗ​​​ര​​​ന്മാ​​​രാ​​​യി വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്കാ​​​നും മ​​​യ​​​ക്കു​​​മ​​​രു​​​ന്നു പോ​​​ലു​​​ള്ള ല​​​ഹ​​​രി​​​യി​​​ൽ​​​നി​​​ന്ന് ത​​​ല​​​മു​​​റ​​​യെ ​ര​​​ക്ഷി​​​ക്കാ​​​നു​​​ം പ്ര​​​യ​​​ത്നം ന​​​ട​​​ത്തു​​​ന്ന ദീ​​​പി​​​ക​​​യെ സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ നോ​​​ക്കി കാ​​​ണു​​​ന്നു.

ഡോ. വി.​​​ആ​​​ർ. ജ​​​യ​​​റാം ചെ​​​യ​​​ർ​​​മാ​​​ൻ പ്രി​​​സൈ​​​സ് സ്പെ​​​ഷാ​​​ലി​​​റ്റി ഐ ​​​കെ​​​യ​​​ർ
ഹോ​​​സ്പി​​​റ്റ​​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം

Tags : Satyaduthika Celebrates deepika@140

Recent News

Corehub Up