x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​​ത്മാ​​ർ​​ഥ​​ത ഇ​​ത്ര​​ത്തോ​​ളം...

എലപ്പുള്ളി ചെറിയ മീനല്ല-3 / എം.​​​​​​​​വി. വ​​​​​​​​സ​​​​​​​​ന്ത്
Published: January 1, 2026 01:02 AM IST | Updated: January 1, 2026 01:02 AM IST

ദു​​​​​​​​ര​​​​​​​​ന്ത​​​​​​​​ല​​​​​​​​ഘൂ​​​​​​​​ക​​​​​​​​ര​​​​​​​​ണം കേ​​​​​​​​ര​​​​​​​​ളം അ​​​​​​​​ടു​​​​​​​​ത്ത​​​​​​​​കാ​​​​​​​​ല​​​​​​​​ത്ത് അ​​​​​​​​ഭി​​​​​​​​മു​​​​​​​​ഖീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ചു​​​തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ ബാധ്യതയൊന്നു​​​​​​​​മ​​​​​​​​ല്ല. ദു​​​​​​​​ര​​​​​​​​ന്ത​​​​​​​​മെ​​​​​​​​ന്ന പേ​​​​​​​​രു​​​​​​​​പ​​​​​​​​റ​​​​​​​​ഞ്ഞ് മ​​​​​​​​ല​​​​​​​​യാ​​​​​​​​ളി​​​​​​​​ക​​​​​​​​ളെ ഇ​​​​​​​​നി പേ​​​​​​​​ടി​​​​​​​​പ്പി​​​​​​​​ക്കാ​​​​​​​​നും ക​​​​​​​​ഴി​​​​​​​​യി​​​​​​​​ല്ല. പ്ര​​​​​​​​കൃ​​​​​​​​തിദു​​​​​​​​ര​​​​​​​​ന്ത​​​​​​​​ങ്ങ​​​​​​​​ള്‍ എ​​​​​​​​ന്നും കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ന്‍റെ ഭാ​​​​​​​​ഗ​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

2018നുശേ​​​​​​​​ഷം ദു​​​​​​​​ര​​​​​​​​ന്ത​​​​​​​​നി​​​​​​​​വാ​​​​​​​​ര​​​​​​​​ണം എ​​​​​​​​ന്ന​​​​​​​​തു മ​​​​​​​​ല​​​​​​​​യാ​​​​​​​​ളി​​​​​​​​ക​​​​​​​​ള്‍​ക്കു സു​​​​​​​​പ​​​​​​​​രി​​​​​​​​ചി​​​​​​​​ത​​​​​​​​മാ​​​​​​​​ണ്. ആ​​​​​​​​സ​​​​​​​​ന്ന​​​​​​​​മാ​​​​​​​​യ ഭൂ​​​​​​​​ക​​​​​​​​മ്പ​​​​​​​​ത്തെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ചു പേ​​​​​​​​ടി​​​​​​​​പ്പി​​​​​​​​ക്കാ​​​​​​​​നോ മു​​​​​​​​ന്ന​​​​​​​​റി​​​​​​​​യി​​​​​​​​പ്പു ന​​​​​​​​ല്‍​കാ​​​​​​​​നോ മാ​​​​​​​​ത്ര​​​​​​​​മ​​​​​​​​ല്ല ഇ​​​​​​​​വി​​​​​​​​ടെ സ​​​​​​​​ര്‍​ക്കാ​​​​​​​​രു​​​​​​​​ക​​​​​​​​ള്‍ പ്ര​​​​​​​​വ​​​​​​​​ര്‍​ത്തി​​​​​​​​ക്കേ​​​​​​​​ണ്ട​​​​​​​​ത്.

മു​​​​​​​​ന്നൊ​​​​​​​​രു​​​​​​​​ക്ക​​​​​​​​ങ്ങ​​​​​​​​ള്‍

ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ല്‍ ബോ​​​​​​​​ധ​​​​​​​​വ​​​​​​​​ത്ക​​​​​​​​ര​​​​​​​​ണം ന​​​​​​​​ട​​​​​​​​ത്തി പ്ര​​​​​​​​വ​​​​​​​​ര്‍​ത്ത​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ള്‍ തു​​​​​​​​ട​​​​​​​​രു​​​​​​​​ക എ​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ് സ​​​​​​​​ര്‍​ക്കാ​​​​​​​​രി​​​​​​​​ന്‍റെ പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​ദൗ​​​​​​​​ത്യം. പ്ര​​​​​​​​ത്യ​​​​​​​​ക്ഷ​​​​​​​​മാ​​​​​​​​യ ദു​​​​​​​​ര​​​​​​​​ന്ത​​​​​​​​പ്ര​​​​​​​​ശ്‌​​​​​​​​നം മു​​​​​​​​ന്നി​​​​​​​​ലെ​​​​​​​​ത്തി​​​​​​​​യാ​​​​​​​​ല്‍ ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​യെ​​​​​​​​ടു​​​​​​​​ക്കേ​​​​​​​​ണ്ട​​​​​​​​തു ദു​​​​​​​​ര​​​​​​​​ന്ത​​​​​​​​ല​​​​​​​​ഘൂ​​​​​​​​ക​​​​​​​​ര​​​​​​​​ണ​​​​​​​​വ​​​​​​​​കു​​​​​​​​പ്പ് കൈ​​​​​​​​കാ​​​​​​​​ര്യം ചെ​​​​​​​​യ്യു​​​​​​​​ന്ന മ​​​​​​​​ന്ത്രി​​​​​​​​യാ​​​​​​​​ണ്. അ​​​​​​​​ല്ലാ​​​​​​​​തെ ജി​​​​​​​​ല്ലാ ക​​​​​​​​ള​​​​​​​​ക്ട​​​​​​​​റോ ദു​​​​​​​​ര​​​​​​​​ന്ത​​​​​​​​നി​​​​​​​​വാ​​​​​​​​ര​​​​​​​​ണ ഉ​​​​​​​​ദ്യോ​​​​​​​​ഗ​​​​​​​​സ്ഥ​​​​​​​​രോ അ​​​​​​​​ല്ല. മി​​​​​​​​ക്ക​​​​​​​​ കാ​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലും പ​​​​​​​​രി​​​​​​​​മി​​​​​​​​തി​​​​​​​​യു​​​​​​​​ള്ള​​​​​​​​വ​​​​​​​​രാ​​​​​​​​ണ് ക​​​​​​​​ള​​​​​​​​ക്ട​​​​​​​​റും ദു​​​​​​​​ര​​​​​​​​ന്ത​​​​​​​​നി​​​​​​​​വാ​​​​​​​​ര​​​​​​​​ണ ഉ​​​​​​​​ദ്യോ​​​​​​​​ഗ​​​​​​​​സ്ഥ​​​​​​​​രും. മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യു​​​​​​​​ടെ വ​​​​​​​​കു​​​​​​​​പ്പാ​​​​​​​​ണ് ഇ​​​​​​​​തെ​​​​​​​​ന്നും ചേ​​​​​​​​ര്‍​ത്തു​​​​​​​​വാ​​​​​​​​യി​​​​​​​​ക്ക​​​​​​​​ണം.

ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളെ ഭ​​​​​​​​യ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ന്നു​​​​​​​​വെ​​​​​​​​ന്നു പ​​​​​​​​റ​​​​​​​​ഞ്ഞ് ഭൂ​​​​​​​​ക​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ന്‍റെ സാ​​​​​​​​ധ്യ​​​​​​​​ത​​​​​​​​ക​​​​​​​​ള്‍ അ​​​​​​​​ധി​​​​​​​​കാ​​​​​​​​രി​​​​​​​​ക​​​​​​​​ൾ പു​​​​​​​​റ​​​​​​​​ത്ത​​​​​​​​റി​​​​​​​​യി​​​​​​​​ക്കു​​​​​​​​ന്നി​​​​​​​​ല്ല. ഇ​​​​​​​​തു മ​​​​​​​​നു​​​​​​​​ഷ്യാ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​ലം​​​​​​​​ഘ​​​​​​​​ന​​​​​​​​മാ​​​​​​​​ണ്. കൃ​​​​​​​​ത്യ​​​​​​​​സ​​​​​​​​മ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ല്‍ കൃ​​​​​​​​ത്യ​​​​​​​​വും വ്യ​​​​​​​​ക്ത​​​​​​​​വു​​​​​​​​മാ​​​​​​​​യി യ​​​​​​​​ഥാ​​​​​​​​ര്‍​ഥ വി​​​​​​​​വ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ള്‍ ല​​​​​​​​ഭി​​​​​​​​ക്കു​​​​​​​​ക എ​​​​​​​​ന്ന​​​​​​​​ത് ഓ​​​​​​​​രോ മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​ന്‍റെ​​​​​​​​യും അ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​മാ​​​​​​​​ണ്. ചു​​​​​​​​റ്റും എ​​​​​​​​ന്തു​​​​​​​​ന​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്നു എ​​​​​​​​ന്ന​​​​​​​​റി​​​​​​​​യാ​​​​​​​​തെ ച​​​​​​​​ത്തൊ​​​​​​​​ടു​​​​​​​​ങ്ങേ​​​​​​​​ണ്ട​​​​​​​​വ​​​​​​​​ര​​​​​​​​ല്ല ഇ​​​​​​​​വി​​​​​​​​ട​​​​​​​​ത്തെ ഓ​​​​​​​​രോ മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​നും.

പ​​​​​​​​ട്ട​​​​​​​​ഞ്ചേ​​​​​​​​രി​​​​​​​​യു​​​​​​​​ടെ മു​​​​​​​​ൻ​​​​​​​​കാ​​​​​​​​ഴ്ച

എ​​​​​​​​ല​​​​​​​​പ്പു​​​​​​​​ള്ളി​​​​​​​​യു​​​ടെ​​​യും ന​​​​​​​​ല്ലേ​​​​​​​​പ്പി​​​​​​​​ള്ളി​​​​​​​​യു​​​​​​​​ടെ​​​​​​​​യും സ​​​​​​​​മീ​​​​​​​​പ പ​​​​​​​​ഞ്ചാ​​​​​​​​യ​​​​​​​​ത്താ​​​​​​​​ണ് പ​​​​​​​​ട്ട​​​​​​​​ഞ്ചേ​​​​​​​​രി. തു​​​​​​​​ട​​​​​​​​ര്‍ ഭൂ​​​​​​​​ക​​​​​​​​മ്പ​​​​​​​​സാ​​​​​​​​ധ്യ​​​​​​​​ത​​​​​​​​ക​​​​​​​​ള്‍ നി​​​​​​​​ല​​​​​​​​നി​​​​​​​​ല്‍​ക്കു​​​​​​​​ന്ന പ​​​​​​​​ട്ട​​​​​​​​ഞ്ചേ​​​​​​​​രി പ​​​​​​​​ഞ്ചാ​​​​​​​​യ​​​​​​​​ത്തി​​​​​​​​ല്‍ ഭൂ​​​​​​​​ക​​​​​​​​മ്പ​​​​​​​​മാ​​​​​​​​പി​​​​​​​​നി സ്ഥാ​​​​​​​​പി​​​​​​​​ക്ക​​​​​​​​ണ​​​​​​​​മെ​​​​​​​​ന്ന ഭ​​​​​​​​ര​​​​​​​​ണ​​​​​​​​സ​​​​​​​​മി​​​​​​​​തി​​​​​​​​യു​​​​​​​​ടെ തീ​​​​​​​​രു​​​​​​​​മാ​​​​​​​​നം വ​​​​​​​​ര്‍​ഷ​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​യി​​​​​​​​ട്ടും ന​​​​​​​​ട​​​​​​​​പ്പാ​​​​​​​​യി​​​​​​​​ല്ല.

2021 ഒ​​​​​​​​ക്‌ടോ​​​​​​​​ബ​​​​​​​​ര്‍ 25ന് ​​​​​​​​പ​​​​​​​​ട്ട​​​​​​​​ഞ്ചേ​​​​​​​​രി​​​​​​​​യി​​​​​​​​ല്‍ ഭൂ​​​​​​​​ക​​​​​​​​മ്പ​​​​​​​​മാ​​​​​​​​പി​​​​​​​​നി സ്ഥാ​​​​​​​​പി​​​​​​​​ക്ക​​​​​​​​ണ​​​​​​​​മെ​​​​​​​​ന്നാ​​​​​​​​വ​​​​​​​​ശ്യ​​​​​​​​പ്പെ​​​​​​​​ട്ടു പ​​​​​​​​ഞ്ചാ​​​​​​​​യ​​​​​​​​ത്ത് ഭ​​​​​​​​ര​​​​​​​​ണ​​​​​​​​സ​​​​​​​​മി​​​​​​​​തി പ്ര​​​​​​​​മേ​​​​​​​​യം പാ​​​​​​​​സാ​​​​​​​​ക്കി ജി​​​​​​​​ല്ലാ ദു​​​​​​​​ര​​​​​​​​ന്ത​​​​​​​​നി​​​​​​​​വാ​​​​​​​​ര​​​​​​​​ണ അ​​​​​​​​ഥോ​​​​​​​​റി​​​​​​​​റ്റി ചെ​​​​​​​​യ​​​​​​​​ര്‍​മാ​​​​​​​​ന്‍ കൂ​​​​​​​​ടി​​​​​​​​യാ​​​​​​​​യ ജി​​​​​​​​ല്ലാ ക​​​​​​​​ള​​​​​​​​ക്ട​​​​​​​​ര്‍​ക്ക് അ​​​​​​​​പേ​​​​​​​​ക്ഷ ന​​​​​​​​ല്‍​കി. ജി​​​​​​​​ല്ലാ വി​​​​​​​​ക​​​​​​​​സ​​​​​​​​ന സ​​​​​​​​മി​​​​​​​​തി​​​​​​​​യി​​​​​​​​ല്‍ വി​​​​​​​​ഷ​​​​​​​​യം ച​​​​​​​​ര്‍​ച്ച​​​​​​​​യ്ക്കു വ​​​​​​​​ന്നെ​​​​​​​​ങ്കി​​​​​​​​ലും ചി​​​​​​​​ല ഉ​​​​​​​​ന്ന​​​​​​​​ത​​​​​​​​രു​​​​​​​​ടെ ഇ​​​​​​​​ട​​​​​​​​പെ​​​​​​​​ട​​​​​​​​ലു​​​​​​​​ക​​​​​​​​ള്‍ കാ​​​​​​​​ര​​​​​​​​ണം തു​​​​​​​​ട​​​​​​​​ര്‍​ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​യു​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​ല്ല. പി​​​​​​​​ന്നീ​​​​​​​​ട് ഒ​​​​​​​​ട്ടേ​​​​​​​​റെ ത​​​​​​​​വ​​​​​​​​ണ ഇ​​​​​​​​തേ ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​വു​​​​​​​​മാ​​​​​​​​യി പ​​​​​​​​ഞ്ചാ​​​​​​​​യ​​​​​​​​ത്ത് ഭ​​​​​​​​ര​​​​​​​​ണ​​​​​​​​സ​​​​​​​​മി​​​​​​​​തി ക​​​​​​​​ള​​​​​​​​ക്ട​​​​​​​​റേ​​​​​​​​റ്റു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ടെ​​​​​​​​ങ്കി​​​​​​​​ലും നാ​​​​​​​​ളി​​​​​​​​തു​​​​​​​​വ​​​​​​​​രെ ഒ​​​​​​​​ന്നു​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​ല്ല.

ജി​​​​​​​​ല്ലാ ദു​​​​​​​​ര​​​​​​​​ന്ത​​​​​​​​നി​​​​​​​​വാ​​​​​​​​ര​​​​​​​​ണ അ​​​​​​​​ഥോ​​​​​​​​റി​​​​​​​​റ്റി വി​​​​​​​​ഷ​​​​​​​​യം ഗൗ​​​​​​​​ര​​​​​​​​വ​​​​​​​​മാ​​​​​​​​യി കാ​​​​​​​​ണ​​​​​​​​ണ​​​​​​​​മെ​​​​​​​​ന്നും മാ​​​​​​​​പി​​​​​​​​നി സ്ഥാ​​​​​​​​പി​​​​​​​​ക്കാ​​​​​​​​ന്‍ ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​മാ​​​​​​​​യ സ്ഥ​​​​​​​​ല​​​​​​​​വും കെ​​​​​​​​ട്ടി​​​​​​​​ട​​​​​​​​സൗ​​​​​​​​ക​​​​​​​​ര്യ​​​​​​​​വും ഒ​​​​​​​​രു​​​​​​​​ക്കാ​​​​​​​​മെ​​​​​​​​ന്നു​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു പ​​​​​​​​ഞ്ചാ​​​​​​​​യ​​​​​​​​ത്ത് അ​​​​​​​​റി​​​​​​​​യി​​​​​​​​ച്ച​​​​​​​​ത്. ഭൂ​​​​​​​​ക​​​​​​​​മ്പ​​​​​​​​മാ​​​​​​​​പി​​​​​​​​നി പ​​​​​​​​ട്ട​​​​​​​​ഞ്ചേ​​​​​​​​രി​​​​​​​​യി​​​​​​​​ല്‍ സ്ഥാ​​​​​​​​പി​​​​​​​​ച്ചാ​​​​​​​​ല്‍ ജി​​​​​​​​ല്ല​​​​​​​​യി​​​​​​​​ലൊ​​​​​​​​ട്ടാ​​​​​​​​കെ, പ്ര​​​​​​​​ത്യേ​​​​​​​​കി​​​​​​​​ച്ച് ചി​​​​​​​​റ്റൂ​​​​​​​​ര്‍ താ​​​​​​​​ലൂ​​​​​​​​ക്കി​​​​​​​​ലെ ഭൂ​​​​​​​​ച​​​​​​​​ല​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ള്‍ മു​​​​​​​​ന്‍​കൂ​​​​​​​​ട്ടി അ​​​​​​​​റി​​​​​​​​യാ​​​​​​​​ന്‍ സാ​​​​​​​​ധി​​​​​​​​ക്കു​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. നി​​​​​​​​ല​​​​​​​​വി​​​​​​​​ല്‍ ജി​​​​​​​​ല്ല​​​​​​​​യി​​​​​​​​ലൊ​​​​​​​​രി​​​​​​​​ട​​​​​​​​ത്തും ഭൂ​​​​​​​​ക​​​​​​​​മ്പ​​​​​​​​മാ​​​​​​​​പി​​​​​​​​നി​​​​​​​​യി​​​​​​​​ല്ല. ദു​​​​​​​​ര​​​​​​​​ന്ത​​​​​​​​സാ​​​​​​​​ധ്യ​​​​​​​​ത മു​​​​​​​​ന്നി​​​​​​​​ല്‍​ക​​​​​​​​ണ്ട് ഒ​​​​​​​​രു പ്രാ​​​​​​​​ദേ​​​​​​​​ശി​​​​​​​​ക ഭ​​​​​​​​ര​​​​​​​​ണ​​​​​​​​കൂ​​​​​​​​ടം മു​​​​​​​​ന്നി​​​​​​​​ട്ടു​​​​​​​​വ​​​​​​​​ന്നി​​​​​​​​ട്ടും ചി​​​​​​​​ല ഉ​​​​​​​​ന്ന​​​​​​​​ത​​​​​​​​രു​​​​​​​​ടെ ഇ​​​​​​​​ട​​​​​​​​പെ​​​​​​​​ട​​​​​​​​ലി​​​​​​​​ല്‍ ഭൂ​​​​​​​​ക​​​​​​​​മ്പ​​​​​​​​മാ​​​​​​​​പി​​​​​​​​നി​​​​​​​​യു​​​​​​​​ടെ വ​​​​​​​​ര​​​​​​​​വു​​​​​​​​ നി​​​​​​​​ല​​​​​​​​ച്ചു. ദു​​​​​​​​ര​​​​​​​​ന്ത​​​​​​​​നി​​​​​​​​വാ​​​​​​​​ര​​​​​​​​ണ സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​മൊ​​​​​​​​ട്ടാ​​​​​​​​കെ വി​​​​​​​​റ​​​​​​​​ങ്ങ​​​​​​​​ലി​​​​​​​​ച്ചു​​​​​​​​നി​​​​​​​​ന്നു.

റി​​​​​​​​ക്ട​​​​​​​​ർ സ്കെ​​​​​​​​യി​​​​​​​​ൽ പി-അ​​​​​​​​ലേ​​​​​​​​ർ​​​​​​​​ട്ട് ഭൂ​​​​​​​​ക​​​​​​​​ന്പ​​​​​​​​മാ​​​​​​​​പി​​​​​​​​നി സ്ഥാ​​​​​​​​പി​​​​​​​​ക്കാ​​​​​​​​നാ​​​​​​​​ണ് പ​​​​​​​​ട്ട​​​​​​​​ഞ്ചേ​​​​​​​​രി പ​​​​​​​​ഞ്ചാ​​​​​​​​യ​​​​​​​​ത്ത് അ​​​​​​​​നു​​​​​​​​മ​​​​​​​​തി തേ​​​​​​​​ടി​​​​​​​​യ​​​​​​​​ത്. ജി​​​​​​​​ല്ലാ വി​​​​​​​​ക​​​​​​​​സ​​​​​​​​ന​​​​​​​​സ​​​​​​​​മി​​​​​​​​തി​​​​​​​​യി​​​​​​​​ൽ ചി​​​​​​​​ല ഉ​​​​​​​​ന്ന​​​​​​​​ത​​​​​​​​രു​​​​​​​​ടെ ഇ​​​​​​​​ട​​​​​​​​പെ​​​​​​​​ട​​​​​​​​ലി​​​​​​​​ൽ ഇ​​​​​​​​തു ത​​​​​​​​ഴ​​​​​​​​യ​​​​​​​​പ്പെ​​​​​​​​ട്ടു. ര​​​​​​​​ണ്ടു​​​​​​​​ത​​​​​​​​വ​​​​​​​​ണ അ​​​​​​​​പേ​​​​​​​​ക്ഷ ന​​​​​​​​ൽ​​​​​​​​കി​​​​​​​​യി​​​​​​​​ട്ടും ഇ​​​​​​​​താ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു അ​​​​​​​​വ​​​​​​​​സ്ഥ. റി​​​​​​​​ക്ട​​​​​​​​ർ സ്കെ​​​​​​​​യി​​​​​​​​ലി​​​​​​​​ൽ ഭൂ​​​​​​​​ക​​​​​​​​ന്പ​​​​​​​​ത്തി​​​​​​​​ന്‍റെ തീ​​​​​​​​വ്ര​​​​​​​​ത​​​​​​​​യു​​​​​​​​ടെ അ​​​​​​​​ള​​​​​​​​വ് അ​​​​​​​​റി​​​​​​​​യാ​​​​​​​​നാ​​​​​​​​കും. പ​​​​​​​​ക്ഷെ പി-അ​​​​​​​​ലേ​​​​​​​​ർ​​​​​​​​ട്ട് മെ​​​​​​​​ഷീ​​​​​​​​നി​​​​​​​​ൽ ഭൂ​​​​​​​​ക​​​​​​​​ന്പ​​​​​​​​ത്തെ നേ​​​​​​​​ര​​​​​​​​ത്തേ അ​​​​​​​​റി​​​​​​​​യാ​​​​​​​​നാ​​​​​​​​കു​​​​​​​​മെ​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ് പ്ര​​​​​​​​ത്യാ​​​​​​​​ശ ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്ന​​​​​​​​ത്.

വ​​​​​​​​ലി​​​​​​​​യ ഭൂ​​​​​​​​ക​​​​​​​​ന്പ​​​​​​​​ത്തി​​​​​​​​നു ദി​​​​​​​​വ​​​​​​​​സ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കു​​​​​​​​മു​​​​​​​​ന്പേ സൂ​​​​​​​​ച​​​​​​​​ന​​​​​​​​ക​​​​​​​​ൾ മെ​​​​​​​​ഷീ​​​​​​​​നി​​​​​​​​ൽ ല​​​​​​​​ഭ്യ​​​​​​​​മാ​​​​​​​​കും. 20 ല​​​​​​​​ക്ഷം രൂ​​​പ​​​യാ​​​​​​​​ണ് ഇ​​​​​​​​തി​​​​​​​​നു ചെ​​​​​​​​ല​​​​​​​​വു​​​​​​​​വ​​​​​​​​രു​​​​​​​​ക. എ​​​​​​​​ല്ലാ സൗ​​​​​​​​ക​​​​​​​​ര്യ​​​​​​​​വുമൊ​​​​​​​​രു​​​​​​​​ക്കാ​​​​​​​​മെ​​​​​​​​ന്ന​​​​​​​​റി​​​​​​​​യി​​​​​​​​ച്ചു ത​​​​​​​​ദ്ദേ​​​​​​​​ശ​​​​​​​​സ്ഥാ​​​​​​​​പ​​​​​​​​നം രം​​​​​​​​ഗ​​​​​​​​ത്തെ​​​​​​​​ത്തി​​​​​​​​യി​​​​​​​​ട്ടും സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രോ ജി​​​​​​​​ല്ലാ​​​​​​​​ഭ​​​​​​​​ര​​​​​​​​ണ​​​​​​​​കൂ​​​​​​​​ട​​​​​​​​മോ ക​​​​​​​​നി​​​​​​​​ഞ്ഞി​​​​​​​​ല്ല. കൂടാതെ കേ​​​​​​​​ന്ദ്ര​​​​​​​​സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​ന്‍റെ നി​​​​​​​​ർ​​​​​​​​ദേ​​​​​​​​ശ​​​​​​​​പ്ര​​​​​​​​കാ​​​​​​​​രം സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തെ ചി​​​​​​​​ല ജി​​​​​​​​ല്ല​​​​​​​​ക​​​​​​​​ളി​​​​​​​​ലും പാ​​​​​​​​ല​​​​​​​​ക്കാ​​​​​​​​ട്ടെ 24 വി​​​​​​​​ല്ലേ​​​​​​​​ജ് കേ​​​​​​​​ന്ദ്ര​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലും സ്ഥാ​​​​​​​​പി​​​​​​​​ച്ച ദു​​​​​​​​ര​​​​​​​​ന്ത​​​​​​​​ല​​​​​​​​ഘൂ​​​​​​​​ക​​​​​​​​ര​​​​​​​​ണ ഏ​​​​​​​​ർ​​​​​​​​ലി വാ​​​​​​​​ണിം​​​​​​​​ഗ് സി​​​​​​​​സ്റ്റം മി​​​​​​​​ക്ക​​​​​​​​യി​​​​​​​​ട​​​​​​​​ത്തും പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​നം നി​​​​​​​​ല​​​​​​​​ച്ചി​​​​​​​​ട്ടു വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​യി. ഇ​​​​​​​​തൊ​​​​​​​​ന്നി​​​​​​​​ന് ഒ​​​​​​​​ന്പ​​​​​​​​തു​​​​​​​​ല​​​​​​​​ക്ഷം രൂ​​​​​​​​പ​​​​​​​​യാ​​​​​​​​ണ് ചെ​​​​​​​​ല​​​​​​​​വ്.
നാ​​​​​​​​ട്ടു​​​​​​​​കാ​​​​​​​​രു​​​​​​​​ടെ ഇ​​​​​​​​ട​​​​​​​​പെ​​​​​​​​ട​​​​​​​​ലും...

നി​​​​​​​​യ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ളെ​​​​​​​​ല്ലാം നി​​​​​​​​ല​​​​​​​​നി​​​​​​​​ൽ​​​​​​​​ക്കു​​​​​​​​ന്പോ​​​​​​​​ഴും വെ​​​​​​​​ള്ള​​​​​​​​മൂ​​​​​​​​റ്റു​​​​​​​​ന്ന ചി​​​​​​​​ല ക​​​​​​​​ന്പ​​​​​​​​നി​​​​​​​​ക​​​​​​​​ൾ ഇ​​​​​​​​പ്പോ​​​​​​​​ഴും കി​​​​​​​​ഴ​​​​​​​​ക്ക​​​​​​​​ൻ​​​​​​​​മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യി​​​​​​​​ലു​​​​​​​​ണ്ട്. വ​​​​​​​​ട​​​​​​​​ക​​​​​​​​ര​​​​​​​​പ്പ​​​​​​​​ടി കി​​​​​​​​ണ​​​​​​​​ർ​​​​​​​​പ്പ​​​​​​​​ള്ള​​​​​​​​ത്തെ മീ​​​​​​​​ൻ​​​​​​​​സം​​​​​​​​സ്ക​​​​​​​​ര​​​​​​​​ണ ക​​​​​​​​ന്പ​​​​​​​​നി പ്ര​​​​​​​​തി​​​​​​​​ദി​​​​​​​​നം ചൂ​​​​​​​​ഷ​​​​​​​​ണം ചെ​​​​​​​​യ്യു​​​​​​​​ന്ന​​​​​​​​തു മൂ​​​​​​​​ന്നു​​​​​​​​ല​​​​​​​​ക്ഷ​​​​​​​​ത്തി​​​​​​​​ല​​​​​​​​ധി​​​​​​​​കം ലി​​​​​​​​റ്റ​​​​​​​​ർ ഭൂ​​​​​​​​ഗ​​​​​​​​ർ​​​​​​​​ഭ​​​​​​​​ജ​​​​​​​​ലം. അ​​​​​​​​ടു​​​​​​​​ത്തി​​​​​​​​ടെ നാ​​​​​​​​ട്ടു​​​​​​​​കാ​​​​​​​​ർ ക​​​​​​​​ന്പ​​​​​​​​നി​​​​​​​​ക്കെതിരേ രം​​​​​​​​ഗ​​​​​​​​ത്തു​​​​​​​​വ​​​​​​​​ന്നു.

ഫ്ളോ​​​​​​​​മീ​​​​​​​​റ്റ​​​​​​​​ർ സ്വ​​​​​​​​ന്തം​​​​​​​​ചെ​​​​​​​​ല​​​​​​​​വി​​​​​​​​ൽ ഘ​​​​​​​​ടി​​​​​​​​പ്പി​​​​​​​​ച്ച് നാ​​​​​​​​ട്ടു​​​​​​​​കാ​​​​​​​​രാ​​​​​​​​ണ് ജ​​​​​​​​ല​​​​​​​​ചൂ​​​​​​​​ഷ​​​​​​​​ണ​​​​​​​​ത്തി​​​​​​​​ന്‍റെ ക​​​​​​​​ണ​​​​​​​​ക്ക് അ​​​​​​​​ധി​​​​​​​​കാ​​​​​​​​രി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കു മു​​​​​​​​ന്നി​​​​​​​​ലെ​​​​​​​​ത്തി​​​​​​​​ച്ച​​​​​​​​ത്. നി​​​​​​​​യ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ൾ എ​​​​​​​​തി​​​​​​​​രാ​​​​​​​​യി​​​​​​​​ട്ടും ഇ​​​​​​​​ത്ത​​​​​​​​രം ക​​​​​​​​ന്പ​​​​​​​​നി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കു പ്രാ​​​​​​​​ദേ​​​​​​​​ശി​​​​​​​​കാ​​​​​​​​നു​​​​​​​​മ​​​​​​​​തി ല​​​​​​​​ഭി​​​​​​​​ക്കു​​​​​​​​ന്നു​​​​​​​​വെ​​​​​​​​ന്ന​​​​​​​​തും വി​​​​​​​​ചി​​​​​​​​ത്ര​​​​​​​സത്യം.

എ​​​​​​​​ന്തു​​​​​​​​കൊ​​​​​​​​ണ്ട് എ​​​​​​​​തി​​​​​​​​ര്‍​പ്പ്

ഭൂ​​​​​​​​ക​​​​​​​​മ്പ​​​​​​​​മാ​​​​​​​​പി​​​​​​​​നി സ്ഥാ​​​​​​​​പി​​​​​​​​ച്ചാ​​​​​​​​ല്‍ അ​​​​​​​​തു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട നി​​​​​​​​ബ​​​​​​​​ന്ധ​​​​​​​​ന​​​​​​​​ക​​​​​​​​ളും നി​​​​​​​​യ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ളും സ്വ​​​​​​​​മേ​​​​​​​​ധ​​​​​​​​യാ പ്രാ​​​​​​​​ബ​​​​​​​​ല്യ​​​​​​​​ത്തി​​​​​​​​ല്‍​വ​​​​​​​​രും. ജി​​​​​​​​ല്ലാ ഭ​​​​​​​​ര​​​​​​​​ണ​​​​​​​​കൂ​​​​​​​​ട​​​​​​​​ത്തി​​​​​​​​നോ സ​​​​​​​​ര്‍​ക്കാ​​​​​​​​ര്‍ സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ള്‍​ക്കോ പ്ര​​​​​​​​ത്യേ​​​​​​​​ക നി​​​​​​​​യ​​​​​​​​മം പാ​​​​​​​​സാ​​​​​​​​ക്കേ​​​​​​​​ണ്ട കാ​​​​​​​​ര്യ​​​​​​​​മി​​​​​​​​ല്ല. ഇ​​​​​​​​തി​​​​​​​​നെ മ​​​​​​​​റി​​​​​​​​ക​​​​​​​​ട​​​​​​​​ക്കാ​​​​​​​​ന്‍ ഒ​​​​​​​​റ്റ​​​​​​​​മാ​​​​​​​​ര്‍​ഗം മാ​​​​​​​​ത്രം, ഭൂ​​​​​​​​ക​​​​​​​​മ്പ​​​​​​​​മാ​​​​​​​​പി​​​​​​​​നി വേ​​​​​​​​ണ്ടെ​​​​​​​​ന്നു വ​​​​​​​​യ്ക്കു​​​​​​​​ക.

പാ​​​​​​​​ല​​​​​​​​ക്കാ​​​​​​​​ട്ടെ ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ള്‍​ക്കു മു​​​​​​​​മ്പി​​​​​​​​ള്ളതു ദു​​​​​​​​ര​​​​​​​​ന്ത​​​​​​​​ല​​​​​​​​ഘൂ​​​​​​​​ക​​​​​​​​ര​​​​​​​​ണ മു​​​​​​​​ന്ന​​​​​​​​റി​​​​​​​​യി​​​​​​​​പ്പു​​​​​​​​ക​​​​​​​​ള​​​​​​​​ല്ല, ജീ​​​​​​​​വി​​​​​​​​ക്കു​​​​​​​​ന്ന സ​​​​​​​​ര്‍​ക്കാ​​​​​​​​ര്‍ ഉ​​​​​​​​ത്ത​​​​​​​​ര​​​​​​​​വു​​​​​​​​ക​​​​​​​​ള്‍. ഒ​​​​​​​​രു ത​​​​​​​​ല​​​​​​​​മു​​​​​​​​റ​​​​​​​​യ്ക്കാ​​​​​​​​കെ ഉ​​​​​​​​ത​​​​​​​​കേ​​​​​​​​ണ്ട ഈ ​​​​​​​​ഉ​​​​​​​​ത്ത​​​​​​​​ര​​​​​​​​വു​​​​​​​​ക​​​​​​​​ള്‍ അ​​​​​​​​ട്ടി​​​​​​​​മ​​​​​​​​റി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തും സ​​​​​​​​ര്‍​ക്കാ​​​​​​​​ര്‍ ത​​​​​​​​ന്നെ​​​​​​​​യെ​​​​​​​​ന്ന​​​​​​​​താ​​​​​​​​ണു വി​​​​​​​​ചി​​​​​​​​ത്രം.

(അ​​​​​​​​വ​​​​​​​​സാ​​​​​​​​നി​​​​​​​​ച്ചു)

ക​​​​​​​​രി​​​​​​​​ന്പ​​​​​​​​ന​​​​​​​​യെ​​​​​​​​ന്ന പു​​​​​​​​ണ്യ​​​​​​​​ത്തെ മ​​​​​​​​റ​​​​​​​​ന്നോ..‍?

സ്വാ​​​​​​​​ഭാ​​​​​​​​വി​​​​​​​​ക ഭൂ​​​​​​​​ഗ​​​​​​​​ർ​​​​​​​​ഭ​​​​​​​​ജ​​​​​​​​ലശോ​​​​​​​​ഷ​​​​​​​​ണ​​​​​​​​ം ക​​​​​​​​രി​​​​​​​​ന്പ​​​​​​​​ന​​​​​​​​യെ മ​​​​​​​​റ​​​​​​​​ന്ന​​​​​​​​തി​​​​​​​​ന്‍റെ ശി​​​​​​​​ക്ഷ​​​​​​​​യോ. ഒ​​​​​​​​രു​​​​​​​​കാ​​​​​​​​ല​​​​​​​​ത്ത് ക​​​​​​​​രി​​​​​​​​ന്പ​​​​​​​​ന​​​​​​​​ക​​​​​​​​ൾ പാ​​​​​​​​ല​​​​​​​​ക്കാ​​​​​​​​ട​​​​​​​​ൻ മ​​​​​​​​ണ്ണി​​​​​​​​ന്‍റെ​​​​​​​​യും വി​​​​​​​​ണ്ണി​​​​​​​​ന്‍റെ​​​​​​​​യും കാ​​​​​​​​വ​​​​​​​​ൽ​​​​​​​​ക്കാ​​​​​​​​രാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. ഒ​​​​​​​​രു​​​​​​​​ തു​​​​​​​​ള്ളി ഭൂ​​​​​​​​ഗ​​​​​​​​ർ​​​​​​​​ഭ​​​​​​​​ജ​​​​​​​​ലം പോ​​​​​​​​ലും ചോ​​​​​​​​രാ​​​​​​​​തെ, പാ​​​​​​​​ണ്ടി​​​​​​​​ക്കാ​​​​​​​​റ്റി​​​​​​​​നെ ത​​​​​​​​ട​​​​​​​​ഞ്ഞും ക​​​​​​​​ട​​​​​​​​ത്തി​​​​​​​​വി​​​​​​​​ട്ടും ഇ​​​​​​​​വ ആ​​​​​​​​കാ​​​​​​​​ശ​​​​​​​​ത്തോ​​​​​​​​ളം ത​​​​​​​​ല​​​​​​​​യു​​​​​​​​യ​​​​​​​​ർ​​​​​​​​ത്തി​​​​​​​​നി​​​​​​​​ന്നു.

പാ​​​​​​​​ല​​​​​​​​ക്കാ​​​​​​​​ടി​​​​​​​​ന്‍റെ പ്ര​​​​​​​​തീ​​​​​​​​ക​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന ക​​​​​​​​രി​​​​​​​​ന്പ​​​​​​​​ന​​​​​​​​ക്കൂ​​​​​​​​ട്ട​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ സീ​​​​​​​​ൽ​​​​​​​​ക്കാ​​​​​​​​രം പി​​​​​​​​ന്നെ​​​​​​​​യെ​​​​​​​​പ്പോ​​​​​​​​ഴോ നി​​​​​​​​ല​​​​​​​​ച്ചു. എ​​​​​​​​ന്നും വെ​​​​​​​​ള്ള​​​​​​​​ത്തി​​​​​​​​നാ​​​​​​​​യി ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ർ മു​​​​​​​​റ​​​​​​​​വി​​​​​​​​ളി​​​​​​​​കൂ​​​​​​​​ട്ടു​​​​​​​​ന്ന മ​​​​​​​​ഴ​​​​​​​​നി​​​​​​​​ഴ​​​​​​​​ൽ പ്ര​​​​​​​​ദേ​​​​​​​​ശ​​​​​​​​മാ​​​​​​​​യ പാ​​​​​​​​ല​​​​​​​​ക്കാ​​​​​​​​ട​​​​​​​​ൻ ചു​​​​​​​​ര​​​​​​​​ത്തി​​​​​​​​ന്‍റെ ജീ​​​​​​​​വ​​​​​​​​നാ​​​​​​​​ഡി​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന ക​​​​​​​​രി​​​​​​​​ന്പ​​​​​​​​ന​​​​​​​​ക​​​​​​​​ൾ ഇ​​​​​​​​ന്നു വം​​​​​​​​ശ​​​​​​​​നാ​​​​​​​​ശ ഭീ​​​​​​​​ഷ​​​​​​​​ണി​​​​​​​​യി​​​​​​​​ലാ​​​​​​​​ണ്.

ഭൂ​​​​​​​​ഗ​​​​​​​​ർ​​​​​​​​ഭ​​​​​​​​ജ​​​​​​​​ല സം​​​​​​​​ര​​​​​​​​ക്ഷ​​​​​​​​ണ​​​​​​​​ത്തി​​​​​​​​നു മു​​​​​​​​ൻ​​​​​​​​ത​​​​​​​​ല​​​​​​​​മു​​​​​​​​റ​​​​​​​​ക്കാ​​​​​​​​ർ പ​​​​​​​​ക​​​​​​​​ർ​​​​​​​​ന്നുന​​​​​​​​ൽ​​​​​​​​കി​​​​​​​​യ വ​​​​​​​​ഴി​​​​​​​​ക​​​​​​​​ളാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു പ​​​​​​​​ന​​​​​​​​ങ്കൂ​​​​​​​​ട്ട​​​​​​​​ങ്ങ​​​​​​​​ൾ. അ​​​​​​​​തു​​​​​​​​വ​​​​​​​​ഴി സം​​​​​​​​ര​​​​​​​​ക്ഷി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ടി​​​​​​​​രു​​​​​​​​ന്ന​​​​​​​​തു പു​​​​​​​​ഴ​​​​​​​​യ​​​​​​​​ട​​​​​​​​ക്ക​​​​​​​​മു​​​​​​​​ള്ള ജ​​​​​​​​ല​​​​​​​​സ്രോ​​​​​​​​ത​​​​​​​​സു​​​​​​​​ക​​​​​​​​ളാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. പ്ര​​​​​​​​കൃ​​​​​​​​തിനി​​​​​​​​യ​​​​​​​​മം അ​​​​​​​​നു​​​​​​​​സ​​​​​​​​രി​​​​​​​​ച്ച് മ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ വേ​​​​​​​​രു​​​​​​​​ക​​​​​​​​ൾ വ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലേ​​​​​​​​ക്കേ വ്യാ​​​​​​​​പി​​​​​​​​ക്കൂ. പ​​​​​​​​ക്ഷെ ക​​​​​​​​രി​​​​​​​​ന്പ​​​​​​​​ന​​​​​​​​യു​​​​​​​​ടെ ആ​​​​​​​​ണി​​​​​​​​വേ​​​​​​​​ര് നേ​​​​​​​​രേ കീ​​​​​​​​ഴി​​​​​​​​ലേ​​​​​​​​ക്കു ഭൂ​​​​​​​​ഗ​​​​​​​​ർ​​​​​​​​ഭ​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്കു ചെ​​​​​​​​ന്നെ​​​​​​​​ത്തും.

ഒ​​​​​​​​രു പ​​​​​​​​ന​​​​​​​​യ്ക്ക് 10,000 മു​​​​​​​​ത​​​​​​​​ൽ 25,000 ലി​​​​​​​​റ്റ​​​​​​​​ർ വ​​​​​​​​രെ ഭൂ​​​​​​​​ഗ​​​​​​​​ർ​​​​​​​​ഭ​​​​​​​​ജ​​​​​​​​ലം സം​​​​​​​​ര​​​​​​​​ക്ഷി​​​​​​​​ക്കാ​​​​​​​​ൻ ക​​​​​​​​ഴി​​​​​​​​വു​​​​​​​​ണ്ടെ​​​​​​​​ന്നാ​​​​​​​​ണ് പോ​​​​​​​​ണ്ടി​​​​​​​​ച്ചേ​​​​​​​​രി യൂ​​​​​​​​ണി​​​​​​​​വേ​​​​​​​​ഴ്സി​​​​​​​​റ്റി​​​​​​​​യു​​​​​​​​ടെ ക​​​​​​​​ണ്ടെ​​​​​​​​ത്ത​​​​​​​​ൽ. പു​​​​​​​​ഴ​​​​​​​​യും ഉ​​​​​​​​പ​​​​​​​​രി​​​​​​​​ത​​​​​​​​ല​​​​​​​​ജ​​​​​​​​ല​​​​​​​​വും മാ​​​​​​​​ത്ര​​​​​​​​മ​​​​​​​​ല്ല, മ​​​​​​​​ണ്ണി​​​​​​​​നാ​​​​​​​​വ​​​​​​​​ശ്യം ഭൂ​​​​​​​​ഗ​​​​​​​​ർ​​​​​​​​ഭ​​​​​​​​ജ​​​​​​​​ല​​​​​​​​മാ​​​​​​​​ണെ​​​​​​​​ന്ന കാ​​​​​​​​ര്യം നാം ​​​​​​​​ഇ​​​​​​​​തി​​​​​​​​നി​​​​​​​​ടെ മ​​​​​​​​റ​​​​​​​​ന്നു. ഭൂ​​​​​​​​ഗ​​​​​​​​ർ​​​​​​​​ഭ​​​​​​​​ജ​​​​​​​​ല സം​​​​​​​​ര​​​​​​​​ക്ഷ​​​​​​​​ക​​​​​​​​രാ​​​​​​​​യ ക​​​​​​​​രി​​​​​​​​ന്പ​​​​​​​​ന​​​​​​​​ക​​​​​​​​ളെ​​​​​​​​യും.

Tags : Spirituality So much...

Recent News

Corehub Up