x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: June 4, 2026 12:52 AM IST | Updated: June 4, 2026 12:52 AM IST

ച​​​രി​​​ത്ര​​​ത്തോ​​​ടൊ​​​പ്പം ന​​​ട​​​ക്കു​​​ക​​​യും ച​​​രി​​​ത്ര​​​ത്തെ വ​​​ഴി​​​ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്ത മ​​​ല​​​യാ​​​ള​​​ത്തി​​​ലെ പ്ര​​​ഥ​​​മ ദി​​​ന​​​പ​​​ത്ര​​​മാ​​​ണ് ദീ​​​പി​​​ക.​ സ​​​ത്യ​​​ത്തി​​​നും നേ​​​രി​​​നും ഒ​​​പ്പം എ​​​ന്നും നി​​​ല​​​യു​​​റ​​​പ്പി​​​ച്ചു.​ ഇ​​​ക്കാ​​​ല​​​മ​​​ത്ര​​​യും നീ​​​തി നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ന്‍റെ​​​യും അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​വ​​​ന്‍റെ​​യും ശ​​​ബ്ദ​​​മാ​​​കാ​​​ൻ ദീ​​​പി​​​കയ്ക്ക് ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ട്.

ക​​​ർ​​​ഷ​​​ക​​​ർ, തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ, സ്ത്രീ​​​ക​​​ൾ തു​​​ട​​​ങ്ങി സ​​​മ​​​സ്ത ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളും നേ​​​രി​​​ടു​​​ന്ന പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളും ദു​​​രി​​​ത​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജീ​​​വി​​​ത​​​ യാ​​​ഥാ​​​ർ​​​ഥ്യ​​​ങ്ങ​​​ൾ​​​ക്കു​​ നേ​​​രേ പി​​​ടി​​​ച്ച ക​​​ണ്ണാ​​​ടി കൂ​​​ടി​​​യാ​​​യി​​​രു​​​ന്നു ദീപിക. ഇ​​​വ അ​​​ധി​​​കാ​​​രി​​​ക​​​ളു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​ന്നു ക​​​ഷ്ട​​​ത​​​യും പ്ര​​​യാ​​​സ​​​വും അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ആ​​​ശ്വാ​​​സം ന​​​ൽ​​​കാ​​​ൻ ദീ​​​പി​​​ക​​​യ്ക്കു ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ട്. ഇ​​​നി​​​യും അ​​​ത് അ​​​ങ്ങ​​​നെത​​​ന്നെ തു​​​ട​​​ര​​​ണം.

ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് പ​​​ട്ട​​​യം നേ​​​ടി​​​ക്കൊ​​​ടു​​​ക്കാ​​​ൻ ദീ​​​പി​​​ക ന​​​ട​​​ത്തി​​​യ ഐ​​​തി​​​ഹാ​​​സി​​​ക പോ​​​രാ​​​ട്ട​​​ങ്ങ​​​ൾ ഒ​​​രി​​​ക്ക​​​ലും വി​​​സ്മ​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​ത​​​ല്ല.

ഭ​ര​ണ-​പ്ര​തി​പ​ക്ഷ വ്യ​ത്യാ​സ​മി​ല്ലാ​തെ അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ളു​ടെ തെ​റ്റു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചു​കൊ​ണ്ട്, തി​രു​ത്ത​ൽ​ശ​ക്തി​യാ​യി മാ​റാ​നും ദീ​പി​കയ്ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും പൈ​തൃ​ക​ത്തി​ന്‍റെ​യും ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ളു​ടെ​യും 140 ദീ​പ്ത​വ​ർ​ഷ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്ന ദീ​പി​കയ്ക്ക് എ​ല്ലാ ആ​ശം​സ​ക​ളും നേ​രു​ന്നു.

-അ​​​ഡ്വ. ​ബി​​​ന്ദു കൃ​​​ഷ്ണ
(തൊ​​​ഴി​​​ൽ, വ​​​നി​​​താ-​​ശി​​​ശു​​​ക്ഷേ​​​മ, ക്ഷീ​​​ര​​​വി​​​ക​​​സ​​​ന, മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പ് മ​​​ന്ത്രി)

Tags : Satyaduthika celebrates deepika@140

Recent News

Corehub Up