x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാലാതിവർത്തിയായ സ്വരസഞ്ചാരം

ഋഷിമൊഴി/ ഋ​ഷി​രാ​ജ് സിം​ഗ്
Published: April 14, 2026 12:49 AM IST | Updated: April 14, 2026 12:49 AM IST

രാ​​​​​ഗ​​​​​താ​​​​​ള​​​​​ല​​​​​യ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​മ​​​​​പ്പു​​​​​റം ഗാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ആ​​​​​ത്മാ​​​​​വു​​​കൂ​​​​​ടി കൂ​​​​​ട്ടി​​​​​ക്ക​​​​​ല​​​​​ർ​​​​​ത്തി​​​​​യ ആ​​​​​ശ ഭോ​​​​​സ്‌​​​ലെ​​​​​യു​​​​​ടെ 80 സം​​​​​ഗീ​​​​​ത​​​​​വ​​​​​ർ​​​​​ഷം ക​​​​​ട​​​​​ന്നു​​​​​പോ​​​​​വു​​​​​ക​​​​​യാ​​​​​ണ്. സ​​​​​ഹോ​​​​​ദ​​​​​രി​​​​​യാ​​​​​യ ല​​​​​താ മ​​​​​ങ്കേ​​​​​ഷ്ക​​​​​ർ മ​​​​​രി​​​​​ച്ച​​​​​തും ഇ​​​​​തു​​​​​പോ​​​​​ലൊ​​​​​രു ഞാ​​​​​യ​​​​​റാഴ്ച​​​​​യാ​​​​​യി​​​​​രു​​​​​ന്നു. മാ​​​​​ത്ര​​​​​മ​​​​​ല്ല, തൊ​​​​​ണ്ണൂ​​​​​റ്റി​​​ര​​​​​ണ്ടാം വ​​​​​യ​​​​​സി​​​​​ലു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്തൊ​​​​​രു യാ​​​​​ദൃ​​​​​ച്ഛി​​​​​ക​​​​​ത!

1930 കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ തെ​​​​​രു​​​​​വു​​​​​ക​​​​​ളി​​​​​ൽ നാ​​​​​ട​​​​​കന​​​​​ട​​​​​നും സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​നും സം​​​​​ഗീ​​​​​ത​​​​​ജ്ഞ​​​​​നു​​​​​മാ​​​​​യി പ​​​​​ക​​​​​ർ​​​​​ന്നാ​​​​​ട്ടം ന​​​​​ട​​​​​ത്തി​​​​​യ ദീ​​​​​നാ​​​​​നാ​​​​​ഥ് മ​​​​​ങ്കേ​​​​​ഷ്ക​​​​​റു​​​​​ടെ മ​​​​​ക്ക​​​​​ളാ​​​​​യി പി​​​​​റ​​​​​ന്ന​​​​​ത് ര​​​​​ണ്ടു​​​​​പേ​​​​​രു​​​​​ടെ​​​​​യും ഭാ​​​​​ഗ്യ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. 1928ൽ ​​​​​ല​​​​​താ മ​​​​​ങ്കേ​​​​​ഷ്ക​​​​​റും 1933ൽ ​​​​​ആ​​​ശ​​​യും ജ​​​​​നി​​​​​ച്ചു. ആ ​​​​​ക​​​​​ലാ​​​​​പൈ​​​​​തൃ​​​​​കം ര​​​​​ണ്ടു മ​​​​​ഹാ​​​​​ഗാ​​​​​യി​​​​​ക​​​​​മാ​​​​​രെ ലോ​​​​​ക​​​​​ത്തി​​​​​നു സ​​​​​മ്മാ​​​​​നി​​​​​ച്ചെ​​​​​ങ്കി​​​​​ലും സി​​​​​നി​​​​​മാ​​​​​ മേ​​​​​ഖ​​​​​ല​​​​​യു​​​​​ടെ വ​​​​​ള​​​​​ർ​​​​​ച്ച​​​​​യോ​​​​​ടെ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ പ്ര​​​​​സി​​​​​ദ്ധ​​​​​മാ​​​​​യ നാ​​​​​ട​​​​​കക്ക​​​​​മ്പ​​​​​നി ത​​​​​ക​​​​​ർന്നു. ദീ​​​​​നാ​​​​​നാ​​​​​ഥി​​​​​ന്‍റെ മ​​​​​ര​​​​​ണ​​​​​ത്തോ​​​​​ടെ ല​​​ത​​​യും ആ​​​ശ​​​യും അ​​​​​വ​​​​​രു​​​​​ടെ കു​​​​​ടും​​​​​ബ​​​​​വും അ​​​​​നാ​​​​​ഥ​​​​​മാ​​​​​യി എ​​​​​ന്നു പ​​​​​റ​​​​​യാം. ഒ​​​​​മ്പ​​​​​താം ​​​വ​​​​​യ​​​​​സി​​​​​ൽ പാ​​​​​ടി​​​​​ത്തു​​​​​ട​​​​​ങ്ങി​​​​​യ ല​​​​​താ മ​​​​​ങ്കേ​​​​​ഷ്ക​​​​​റു​​​​​ടെ ത​​​​​ണ​​​​​ലി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ആ​​​ശ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള നാ​​​​​ലു സ​​​​​ഹോ​​​​​ദ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും അ​​​​​മ്മ​​​​​യു​​​​​ടെ​​​​​യും ജീ​​​​​വി​​​​​തം മു​​​​​ന്നോ​​​​​ട്ടു​​​​​പോ​​​​​യ​​​​​ത്.

ചേ​​​​​ച്ചി​​​​​യെ​​​​​പ്പോ​​​​​ലെ ആ​​​​​ശ​​​യും ഒ​​​​​മ്പ​​​​​താം വ​​​​​യ​​​​​സി​​​ൽ​​​ത്ത​​​​​ന്നെ പാ​​​​​ടാ​​​​​ൻ തു​​​​​ട​​​​​ങ്ങി​​​​​യി​​​​​രു​​​​​ന്നു. 1943ൽ ​​​​​മ​​​​​ജാ ബ​​​​​ൽ എ​​​​​ന്ന സി​​​​​നി​​​​​മ​​​​​യ്ക്കു​​​​​വേ​​​​​ണ്ടി പാ​​​​​ടു​​​​​മ്പോ​​​​​ൾ വെ​​​​​റും 11 വ​​​​​യ​​​​​സേ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു​​​​​ള്ളൂ. എ​​​​​ങ്കി​​​​​ലും 1948ൽ ​​​​​പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങി​​​​​യ ‘ചു​​​​​ന​​​​​രി​​​​​യ’ എ​​​​​ന്ന ഹി​​​​​ന്ദി സി​​​​​നി​​​​​മ​​​​​യി​​​​​ലെ ‘ച​​​​​ലാ ച​​​​​ലാ ന​​​​​വ്’ എ​​​​​ന്ന ഗാ​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് ശ്ര​​​​​ദ്ധ​​​​​ നേ​​​​​ടു​​​​​ന്ന​​​​​ത്.

ശ​​​​​ങ്ക​​​​​ർ ജ​​​​​യ്​​​​​കി​​​​​ഷ​​​​​ൻ, മു​​​​​കേ​​​​​ഷ്, ഷം​​​​​ഷാ​​​​​ദ് ബീ​​​​​ഗം, ഗാ​​​​​ന​​​​​ര​​​​​ച​​​​​യി​​​​​താ​​​​​ക്ക​​​​​ളാ​​​​​യ ശൈ​​​​​ലേ​​​​​ന്ദ്ര, ഹ​​​​​സ്ര​​​​​ത്ത് ജ​​​​​യ്പു​​​​​രി തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രെ സി​​​​​നി​​​​​മയ്ക്കു (ബ​​​​​ർ​​​​​സാ​​​​​ത് 1949) പ​​​​​രി​​​​​ച​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​തുപോ​​​​​ലെ ല​​​​​താ മ​​​​​ങ്കേ​​​​​ഷ്ക​​​​​റെ​​​​​യും സി​​​​​നി​​​​​മ​​​​​യി​​​​​ലേ​​​​​ക്കു കൊ​​​​​ണ്ടു​​​​​വ​​​​​ന്ന​​​​​ത് രാ​​​​​ജ് ക​​​​​പുർ ആ​​​​​യി​​​​​രു​​​​​ന്നു. അ​​​​​ദ്ദേ​​​​​ഹ​​​​​ത്തോ​​​​​ടൊ​​​​​പ്പം ഒ​​​​​രു ടീ​​​മാ​​​​​യി പി​​​​​ന്നീ​​​​​ട​​​​​വ​​​​​ർ ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ലം വ​​​​​ർ​​​​​ത്തി​​​​​ച്ചു. എ​​​​​ന്നാ​​​​​ൽ, ആ​​​​​ശ ഭോ​​​​​സ്‌​​​ലെ​​​യ്ക്ക് അ​​​​​ങ്ങ​​​​​നെ​​​​​യൊ​​​​​രു ഭാ​​​​​ഗ്യമുണ്ടാ​​​​​യി​​​​​ല്ല.

ഓം ​​​​​പ്ര​​​​​കാ​​​​​ശ് ന​​​​​യ്യാ​​​ർ എ​​​​​ന്ന ഒ.​​​​​പി. ന​​​യ്യാ​​​​​ർ ആ​​​​​ണ് 1956ൽ ​​​​​ഗു​​​​​രു​​​​​ദ​​​​​ത്ത് സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​നാ​​​​​യ ദേ​​​​​വാ​​​​​ന​​​​​ന്ദി​​​ന്‍റെ സി​​​ഐ​​​​​ഡി ​​എ​​​​​ന്ന സി​​​​​നി​​​​​മ​​​​​യി​​​​​ലൂ​​​​​ടെ ആ​​​​​ശ ഭോ​​​​​സ്‌​​​ലെ​​​​​യെ പാ​​​​​ടി​​​​​പ്പി​​​​​ച്ചു തു​​​​​ട​​​​​ങ്ങു​​​​​ന്ന​​​​​ത്. ‘ലേ​​​​​ഖേ പെ​​​​​ഹ്‌​​​​​ലാ പെ​​​​​ഹ്‌​​​​​ലാ പ്യാ​​​​​ർ’ ആ​​​​​യി​​​​​രു​​​​​ന്നു ആ​​​​​ദ്യ​​​​​ഗാ​​​​​നം.

1957ൽ ​​​​​പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങി​​​​​യ ന​​​​​യാ ദൗ​​​​​ർ സി​​​​​നി​​​​​മ​​​​​യി​​​​​ലെ ‘ഉ​​​​​ഡേ ജ​​​​​ബ് ജ​​​​​ബ് സു​​​​​ൽ​​​​​ഫേ തേ​​​​​രി’ 1962ൽ ​​​​​പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങി​​​​​യ ‘മേ​​​​​രെ സ​​​​​നം’ എ​​​​​ന്ന ചി​​​​​ത്ര​​​​​ത്തി​​​​​ലെ ‘സു​​​​​ൽ​​​​​ഫേം മേം ​​​​​ജ​​​​​ബ് ജ​​​​​ബ് തേ​​​​​രി’, ‘ആ​​​​​വോ ഹു​​​​​സൂ​​​​​ർ തും​​​​​കോ’(​​​കി​​​സ്മ​​​ത്), ‘ഇ​​​​​ഷാ​​​​​രോം ഇ​​​​​ഷാ​​​​​രോം മേം’ (​​​കാ​​​ഷ്മീ​​​ർ കി ​​​ക​​​ലി) ‘ജാ​​​​​യി​​​​​യേ ആ​​​​​പ് ക​​​​​ഹാ ജാ​​​​​യേം​​​​​ഗേ’ (മേ​​​രേ സ​​​നം) തു​​​​​ട​​​​​ങ്ങി​​​​​യ പാ​​​​​ട്ടു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ ആ​​​​​ശാ ഭോ​​​​​സ്‌​​​​​ലെ​​​​​യെ പു​​​​​തു​​​​​യു​​​​​ഗ ഗാ​​​​​യി​​​​​ക​​​​​യാ​​​​​ക്കി മാ​​​​​റ്റി​​​​​യ​​​​​ത് ഒ.​​​​​പി. ന​​​യ്യാ​​​ർ ആ​​​​​ണ്. 1956 മു​​​​​ത​​​​​ൽ 1974 വ​​​​​രെ​​​​​യു​​​​​ള്ള ഒ.​​​​​പി. ന​​​യ്യാ​​​​​ർ-ഭോ​​​സ്‌​​​ലെ കൂ​​​​​ട്ടു​​​​​കെ​​​​​ട്ടി​​​​​ൽ പി​​​​​റ​​​​​ന്ന പാ​​​​​ട്ടു​​​​​ക​​​​​ളെ അ​​​​​തി​​​​​ശ​​​​​യി​​​​​ക്കാ​​​​​ൻ പോ​​​​​ന്ന ഒ​​​​​രു ഗാ​​​​​ന​​​​​വും ഇ​​​​​ന്ത്യ​​​​​ൻ സി​​​​​നി​​​​​മ​​​​​യി​​​​​ൽ ഇ​​​​​തു​​​​​വ​​​​​രെ ഉ​​​​​ണ്ടാ​​​​​യി​​​​​ട്ടി​​​​​ല്ല എ​​​​​ന്നു പ​​​​​റ​​​​​ഞ്ഞാ​​​​​ൽ അ​​​​​തു തെ​​​​​റ്റാ​​​​​വി​​​​​ല്ല. പ​​​​​ക്ഷേ, ഏ​​​​​തോ കാ​​​​​ര​​​​​ണ​​​​​ത്താ​​​ൽ ആ ​​​​​കൂ​​​​​ട്ടു​​​​​കെ​​​​​ട്ട് അ​​​​​വ​​​​​സാ​​​​​നി​​​​​ച്ചു.

തു​​​​​ട​​​​​ർ​​​​​ന്നു​​​​​ള്ള പ​​​​​ത്തു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ ആ​​​​​ർ.​​​​​ഡി. ബ​​​​​ർ​​​​​മ​​​ൻ-ആ​​​​​ശാ ഭോ​​​സ്‌​​​ലെ കൂ​​​​​ട്ടു​​​​​കെ​​​​​ട്ടി​​​​​ലും നി​​​​​ര​​​​​വ​​​​​ധി ഹി​​​​​റ്റ് ഗാ​​​​​ന​​​​​ങ്ങ​​​​​ൾ പി​​​​​റ​​​​​ന്നു. ‘ചു​​​​​രാ ലി​​​​​യാ ഹേ ​​​​​തും​​​​​നെ’ (യാ​​​ദോം കി ​​​ബാ​​​രാ​​​ത് 1973), ‘പി​​​​​യാ തു ​​​​​അ​​​​​ബ് തോ ​​​​​ആ​​​​​ജാ’ (കാ​​​ര​​​വ​​​ൻ 1971) ‘ദം ​​​​​മാ​​​​​രോ ദം’ (​​​ഹ​​​രേ രാ​​​മ ഹ​​​രേ കൃ​​​ഷ്ണ), ‘മേ​​​​​രാ കു​​​​​ച്ച് സ​​​​​മാ​​​​​ൻ’ (ഇ​​​ജാ​​​സ​​​ത്), ‘ഹം ​​​​​കി​​​​​സി സെ ​​​​​കം ന​​​​​ഹി’, ‘സ​​​​​നം തേ​​​​​രി ക​​​​​സം’ തു​​​​​ട​​​​​ങ്ങി എ.​​​​​ആ​​​​​ർ. റ​​​ഹ്‌​​​മാ​​​​​ന്‍റെ സം​​​​​ഗീ​​​​​ത​​​​​ത്തി​​​​​ൽ ല​​​​​ഗാ​​​​​ൻ സി​​​​​നി​​​​​മ​​​​​യ്ക്കു​​​​​വേ​​​​​ണ്ടി പാ​​​​​ടി​​​​​യ ‘രാ​​​​​ധാ കൈ​​​​​സേ ന ​​​​​ജ​​​​​ലേ’ വ​​​​​രെ​​​​​യു​​​​​ള്ള ഹി​​​​​റ്റ് ഗാ​​​​​ന​​​​​ങ്ങ​​​​​ൾ മ​​​​​റ​​​​​ക്കു​​​​​വതെ​​​​​ങ്ങ​​​​​നെ?

1981ൽ ​​​​​പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങി​​​​​യ ഉ​​​​​മ്രാ​​​​​വ് ജാ​​​​​ൻ എ​​​​​ന്ന സി​​​​​നി​​​​​മ​​​​​യി​​​​​ലെ ഗ​​​​​സ​​​​​ൽ ഗാ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​ണ് ആ​​​​​ശ ഭോ​​​​​സ്‌​​​​​ലെ​​​​​യു​​​​​ടെ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലെ മ​​​​​റ്റൊ​​​​​രു നാ​​​​​ഴി​​​​​ക​​​​​ക്ക​​​​​ല്ല്. ഈ ​​​​​ചി​​​​​ത്ര​​​​​ത്തി​​​​​ലെ ‘ഇ​​​​​ൻ ക​​​​​മാ​​​​​ൻ കി ​​​​​പ്ര​​​​​ഭു’ എ​​​​​ന്ന ഗാ​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് ആ​​​​​ശ​​​​​യ്ക്ക് മി​​​​​ക​​​​​ച്ച ഗാ​​​​​യി​​​​​ക​​​​​യ്ക്കു​​​​​ള്ള ദേ​​​​​ശീ​​​​​യ പു​​​​​ര​​​​​സ്കാ​​​​​രം ല​​​​​ഭി​​​​​ച്ച​​​​​ത്.

ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്ന പി​​​​​ച്ചി​​​​​ലും എ​​​​​ത്ര താ​​​​​ഴ്ന്ന പി​​​​​ച്ചി​​​​​ലും വി​​​​​ഷാ​​​​​ദ​​​​​വും പ്ര​​​​​ണ​​​​​യ​​​​​വും വി​​​​​ര​​​​​ഹ​​​​​വും ആ​​​​​ന​​​​​ന്ദ​​​​​വും ച​​​​​ടു​​​​​ല​​​​​ത​​​​​യു​​​​​മെ​​​​​ല്ലാം ആ​​​​​വാ​​​​​ഹി​​​​​ക്കാ​​​​​ൻ ഭോ​​​​​സ്‌​​​ലെ​​​ക്കു ക​​​​​ഴി​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഹി​​​​​ന്ദു​​​​​സ്ഥാ​​​​​നി​​​​​യും പാ​​​​​ശ്ചാ​​​​​ത്യ​​​​​സം​​​​​ഗീ​​​​​ത​​​​​വും ഒ​​​​​രു​​​​​പോ​​​​​ലെ വ​​​​​ഴ​​​​​ങ്ങു​​​​​ന്ന​​​​​ത് ന​​​​​മു​​​​​ക്കു​​​​​ കാ​​​​​ണാം. ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ൽ ഭോ​​​​​സ്‌​​​ലെ ല​​​​​താ മ​​​​​ങ്കേ​​​​​ഷ്ക​​​​​റെ​​​​​ക്കാ​​​​​ൾ മു​​​​​ന്നി​​​​ല​​​​​ല്ലേ എ​​​​​ന്നു ന​​​​​മ്മ​​​​​ൾ സം​​​​​ശ​​​​​യി​​​​​ച്ചു​​​​​പോ​​​​​കു​​​​​ന്നു.

ര​​​​​വീ​​​​​ന്ദ്ര ജ​​​​​യി​​​​​നി​​​​​ന്‍റെ സം​​​​​ഗീ​​​​​തസം​​​​​വി​​​​​ധാ​​​​​ന​​​​​ത്തി​​​​​ൽ 1973ൽ ​​​​​സു​​​​​ജാ​​​​​ത എ​​​​​ന്ന മ​​​​​ല​​​​​യാ​​​​​ള ചി​​​​​ത്ര​​​​​ത്തി​​​​​ൽ ആ​​​ശാ​​​ജി പാ​​​​​ടി​​​​​യ ‘സ്വ​​​​​യം​​​​​വ​​​​​ര ശു​​​​​ഭ​​​​​ദി​​​​​ന മം​​​​​ഗ​​​​​ള​​​​​ങ്ങ​​​​​ൾ’ എ​​​​​ന്ന ഗാ​​​​​നം ഇ​​​​​പ്പോ​​​​​ഴും കേ​​​​​ര​​​​​ളീ​​​​​യ​​​​​ർ പാ​​​​​ടി ന​​​​​ട​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ഇം​​​​​ഗ്ലീ​​​​​ഷ് ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള ലോ​​​​​ക​​​ഭാ​​​​​ഷ​​​​​ക​​​​​ളി​​​​​ലും ഇ​​​​​ന്ത്യ​​​​​ൻ ഭാ​​​​​ഷ​​​​​ക​​​ളി​​​ലുമട​​​ക്കം ഇ​​​​​രു​​​​​പ​​​​​ത് വ്യ​​​​​ത്യ​​​​​സ്ത ഭാ​​​​​ഷ​​​​​ക​​​​​ളി​​​​​ലു​​​​​ള്ള അ​​​​​വ​​​​​രു​​​​​ടെ ഗാ​​​​​ന​​​​​ങ്ങ​​​​​ൾ ആ​​​​​രെ​​​​​യും അ​​​​​തി​​​​​ശ​​​​​യി​​​​​പ്പി​​​​​ക്കും.

ലോ​​​​​ക​​​​​ സി​​​​​നി​​​​​മാച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ഗാ​​​​​ന​​​​​ങ്ങ​​​​​ൾ റി​​​ക്കാ​​​​​ർ​​​​​ഡ് ചെ​​​​​യ്ത ഗാ​​​​​യി​​​​​ക​​​​​യാ​​​​​യി 2011ൽ ‘ഗി​​​​​ന്ന​​​​​സ് ബു​​​​​ക്കി’ൽ ആ​​​ശ ഭോ​​​സ്‌​​​ലെ ഇ​​​ടം​​​പി​​​ടി​​​ച്ചു. അ​​​​​തി​​​​​നു പു​​​​​റ​​​​​മേ സി​​​​​നി​​​​​മാ​​​​​രം​​​​​ഗ​​​​​ത്തെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ അ​​​​​വാ​​​​​ർ​​​​​ഡാ​​​​​യ ദാ​​​​​ദാ ഫാ​​​​​ൽ​​​​​ക്കേ അ​​​​​വാ​​​​​ർ​​​​​ഡ് (2000), പ​​​​​ദ്മ​​​​​വി​​​​​ഭൂ​​​​​ഷ​​​​​ൺ (2008) ല​​​​​ണ്ട​​​​​നി​​​​​ലെ ബി​​​​​ബി​​​​​സി ലൈ​​​​​ഫ് ടൈം ​​​​​അ​​​​​ച്ചീ​​​​​വ്‌​​​​​മെ​​​​​ന്‍റ് അ​​​​​വാ​​​​​ർ​​​​​ഡ് തു​​​​​ട​​​​​ങ്ങി​​​​​യ പ​​​​​ര​​​​​മോ​​​​​ന്ന​​​​​ത ബ​​​​​ഹു​​​​​മ​​​​​തി​​​​​ക​​​​​ളും ല​​​​​ഭി​​​​​ച്ചു.

1997ൽ ‘​​​ലെ​​​ഗ​​​സി’ ​​എ​​​​​ന്ന ആ​​​​​ൽ​​​​​ബം, 2005ൽ ​​​​​ആർ.ഡി. ​​​​​ബ​​​​​ർ​​​മ​​​ന്‍റെ ‘യു ​​​ഹാ​​​വ് സ്റ്റോ​​​ള​​​ൻ മൈ ​​​ഹാ​​​ർ​​​ട്ട്’എ​​​​​ന്ന ആ​​​​​ൽ​​​​​ബം എ​​​​​ന്നി​​​​​വ​​​​​യി​​​​​ലൂ​​​​​ടെ ആ​​​ശ ഭോ​​​സ്‌​​​ലെ ഗ്രാ​​​​​മി അ​​​​​വാ​​​​​ർ​​​​​ഡി​​​​​നാ​​​​​യി നാ​​​​​മ​​​​​നി​​​​​ർ​​​​​ദേ​​​​​ശം ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു.

മ​​​​​നു​​​​​ഷ്യ​​​​​ർ സം​​​​​ഗീ​​​​​ത​​​​​ത്തെ​​​​​പ്പോ​​​​​ലെ മി​​​​​ക​​​​​ച്ച ഭ​​​​​ക്ഷ​​​​​ണ​​​​​വും രു​​​​​ചി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന ആ​​​​​ഗ്ര​​​​​ഹ​​​​​ത്തോ​​​​​ടെ ആ​​​​​ശാ​​​​​സ് റ​​​സ്റ്റ​​​റ​​​ന്‍റി​​​ന് 2002ൽ ​​​​​അ​​​​​ബു​​​​​ദാ​​​​​ബി​​​​​യി​​​​​ൽ തു​​​​​ട​​​​​ക്ക​​​​​മി​​​​​ട്ടു. ആ​​​​​ശാ​​​​​സ് റ​​​സ്റ്റ​​​റ​​​ന്‍റു​​​​​ക​​​​​ൾ അ​​​​​ബു​​​​​ദാ​​​​​ബി, കു​​​​​വൈ​​​​​റ്റ്, ഖ​​​​​ത്ത​​​​​ർ, ബ​​​​​ഹ്‌​​​​​റൈ​​​​​ൻ തു​​​​​ട​​​​​ങ്ങി​​​​​യ ഗ​​​​​ൾ​​​​​ഫ് രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലും ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ലെ ബ​​​​​ർ​​​​​മിം​​​​​ഗ്ഹാ​​​​​മി​​​​​ലും മാ​​​​​ഞ്ച​​​​​സ്റ്റ​​​​​റി​​​​​ലും പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്നു. ഇ​​​​​തി​​​​​ൽ ര​​​​​ണ്ടി​​​​​ട​​​​​ത്ത് ഈ ലേഖകനും പോ​​​​​യി ആ​​​​​ഹാ​​​​​രം ആ​​​​​സ്വ​​​​​ദി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

ല​​​​​താ മ​​​​​ങ്കേ​​​​​ഷ്ക​​​​​റെ​​​​​പ്പോ​​​​​ലെ ആ​​​​​ശ​​​​​യും കാ​​​​​ലാ​​​​​തി​​​​​വ​​​​​ർ​​​​​ത്തി​​​​​യാ​​​​​ണ്. മ​​​​​രി​​​​​ച്ചി​​​​​ട്ടും മ​​​​​രി​​​​​ക്കാ​​​​​തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ, യ​​​​​ഥാ​​​​​ർ​​​​​ഥ ചി​​​​​ര​​​​​ഞ്ജീ​​​​​വി​​​​​ക​​​​​ൾ. ഈ ​​​​​ലേ​​​​​ഖ​​​​​നം നി​​​​​ങ്ങ​​​​​ൾ വാ​​​​​യി​​​​​ക്കു​​​​​മ്പോ​​​​​ഴും ലോ​​​​​ക​​​​​ത്തെ​​​​​വി​​​​​ടെ​​​​​യൊ​​​​​ക്കെ​​​​​യോ ആ​​​​​യി​​​​​ര​​​​​മി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ ആ​​​ശാ​​​ജി​​​യു​​​​​ടെ പാ​​​​​ട്ടു​​​​​ക​​​​​ൾ ഉ​​​​​യ​​​​​ർ​​​​​ന്നു​​​​​കേ​​​​​ൾ​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

പി​​​​​ന്നെ​​​​​യെ​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ​​​​​വ​​​​​ർ മ​​​​​രി​​​​​ച്ചെ​​​​​ന്നു ക​​​​​രു​​​​​താ​​​​​നാ​​​​​വു​​​​​ക? സം​​​​​ഗീ​​​​​ത​​​​​ത്തി​​​​​ന് അ​​​​​വ​​​​​ർ ന​​​​​ല്കി​​​​​യ സം​​​​​ഭാ​​​​​വ​​​​​ന​​​​​യ്ക്ക് ലോ​​​​​കം എ​​​​​ന്നും ക​​​​​ട​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കും!

Tags : Timeless vocal journey

Recent News

Corehub Up