x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​​​വി ചെ​​​മ്മ​​​നം ചാ​​​ക്കോ​​​യു​​​ടെ ജ​​​ന്മ​​​ശ​​​താ​​​ബ്‌​​​ദി ഇ​​​ന്ന്

സി​​​ജോ പൈ​​​നാ​​​ട​​​ത്ത്
Published: March 7, 2026 02:08 AM IST | Updated: March 7, 2026 02:08 AM IST

കൊ​​​ച്ചി: ന​​​ട​​​ത്തും മീ​​​റ്റി​​​ങ്ങെ​​​ന്നാ​​​യി​​​ല​​​ക്ഷ​​​ന്‍ ജ​​​യി​​​ച്ചോ​​​രും
ന​​​ട​​​ത്തി​​​ക്കു​​​കി​​​ല്ലെ​​​ന്നു തോ​​​റ്റ ക​​​ക്ഷി​​​യും യു​​​ദ്ധം!
പി​​​ന്നെ​​​യീ​​​ത്തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പെ​​​ന്തി​​​ന്നു സാ​​​റേ?
(അ​​​സ്ഥി​​​കൂ​​​ട​​​ത്തി​​​ന്‍റെ ചി​​​രി- ചെ​​​മ്മ​​​നം ചാ​​​ക്കോ)

മ​​​റ്റൊ​​​രു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​കാ​​​ല​​​ത്ത് മ​​​ല​​​യാ​​​ള​​​ത്തി​​​ലെ പ്ര​​​തി​​​ഭാ​​​ധ​​​ന​​​നാ​​​യ ക​​​വി ചെ​​​മ്മ​​​നം ചാ​​​ക്കോ​​​യു​​​ടെ ജ​​​ന്മ​​​ശ​​​താ​​​ബ്‌​​​ദി അ​​​നു​​​സ്മ​​​രി​​​ക്കു​​​മ്പോ​​​ള്‍, വ​​​ര്‍ഷ​​​ങ്ങ​​​ള്‍ക്കു​​​മു​​​മ്പേ അ​​​ദ്ദേ​​​ഹം എ​​​ഴു​​​തി​​​യ വ​​​രി​​​ക​​​ളി​​​ലെ മൂ​​​ര്‍ച്ച​​​യു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ള്‍ കാ​​​ല​​​ത്തെ അ​​​തി​​​ജീ​​​വി​​​ച്ചും ഉ​​​യ​​​ര്‍ന്നു​​​കൊ​​​ണ്ടേ​​​യി​​​രി​​​ക്കു​​​ന്നു. അ​​​താ​​​ണു ചെ​​​മ്മ​​​നം ചാ​​​ക്കോ. വ്യ​​​വ​​​സ്ഥി​​​തി​​​ക​​​ളി​​​ലെ തെ​​​റ്റു​​​ക​​​ളോ​​​ടു ക​​​വി​​​ത​​​യെ​​​ന്ന ആ​​​യു​​​ധം​​​കൊ​​​ണ്ടു പ​​​ട​​​വെ​​​ട്ടി​​​യ അ​​​ക്ഷ​​​ര​​​പ്പോ​​​രാ​​​ളി​​​ക്ക് ഇ​​​ന്നു ജ​​​ന്മ​​​ശ​​​താ​​​ബ്‌​​​ദി.

മ​​​ല​​​യാ​​​ള​​​ത്തി​​​ലെ എ​​​ഴു​​​ത്തി​​​ന്‍റെ ധാ​​​ര​​​ക​​​ളി​​​ല്‍ ആ​​​ക്ഷേ​​​പ​​​ഹാ​​​സ്യ​​​ത്തി​​​നു ത​​​ന​​​താ​​​യൊ​​​രു മേ​​​ല്‍വി​​​ലാ​​​സ​​​മെ​​​ഴു​​​തി​​​ച്ചേ​​​ര്‍ത്ത ക​​​വി​​​യും സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ര്‍ത്ത​​​ക​​​നും അ​​​ധ്യാ​​​പ​​​ക​​​നു​​​മാ​​​യ ചെ​​​മ്മ​​​നം ചാ​​​ക്കോ ജ​​​നി​​​ച്ച​​​ത് കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ വൈ​​​ക്കം മു​​​ള​​​ക്കു​​​ള​​​ത്ത് 1926 മാ​​​ര്‍ച്ച് ഏ​​​ഴി​​​ന്. വൈ​​​ദി​​​ക​​​നാ​​​യ യോ​​​ഹ​​​ന്നാ​​​ന്‍ ക​​​ത്ത​​​നാ​​​രും സാ​​​റാ​​​യും മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍. പി​​​റ​​​വം സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് ഹൈ​​​സ്‌​​​കൂ​​​ളി​​​ലും ആ​​​ലു​​​വ യു​​​സി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജു​​​ക​​​ളി​​​ലും പ​​​ഠ​​​നം. മ​​​ല​​​യാ​​​ള സാ​​​ഹി​​​ത്യ​​​ത്തി​​​ലും ഭാ​​​ഷ​​​യി​​​ലും റാ​​​ങ്കോ​​​ടെ ഓ​​​ണേ​​​ഴ്സ് ബി​​​രു​​​ദം നേ​​​ടി.

പി​​​റ​​​വം സെ​​​ന്‍റ് ജോ​​​സ​​​ഫ്‌​​​സ് സ്‌​​​കൂ​​​ള്‍, പാ​​​ള​​​യം​​​കോ​​​ട്ട സെ​​​ന്‍റ് ജോ​​​ണ്‍സ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മാ​​​ര്‍ ഈ​​​വാ​​​നി​​​യോ​​​സ് കോ​​​ള​​​ജു​​​ക​​​ളി​​​ലും കേ​​​ര​​​ള സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലും ഭാ​​​ഷാ​​​ധ്യാ​​​പ​​​ക​​​നാ​​​യി​​​രു​​​ന്നു. സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ പു​​​സ്ത​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ വ​​​കു​​​പ്പി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​റാ​​​യും സേ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

1946 ല്‍ ​​​ച​​​ക്ര​​​വാ​​​ളം മാ​​​സി​​​ക​​​യി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച പ്ര​​​വ​​​ച​​​നം ആ​​​ണ് ആ​​​ദ്യ​​​ക​​​വി​​​ത. 1965 ല്‍ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ഉ​​​ള്‍പ്പാ​​​ര്‍ട്ടി യു​​​ദ്ധം എ​​​ന്ന ക​​​വി​​​ത​​​യി​​​ലു​​​ടെ വി​​​മ​​​ര്‍ശ​​​ന​​​ഹാ​​​സ്യ​​​ത്തി​​​ല്‍ കൃ​​​ത്യ​​​മാ​​​യ മു​​​ദ്ര​​​പ​​​തി​​​പ്പി​​​ച്ചു. 1967 ല്‍ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ക​​​ന​​​കാ​​​ക്ഷ​​​ര​​​ങ്ങ​​​ള്‍ കാ​​​വ്യ​​​സ​​​മാ​​​ഹാ​​​രം ശ്ര​​​ദ്ധ നേ​​​ടി.

സ​​​ര്‍ക്കാ​​​ര്‍ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലെ​​​യും സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും അ​​​ഴി​​​മ​​​തി​​​ക​​​ളും ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളും ക​​​വി​​​ത​​​യി​​​ലൂ​​​ടെ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. സ​​​മൂ​​​ഹ​​​ത്തി​​​ലെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍, രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലെ മൂ​​​ല്യ​​​ച്യു​​​തി​​​ക​​​ള്‍, ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ അ​​​പ​​​ച​​​യ​​​ങ്ങ​​​ള്‍, ആ​​​ചാ​​​ര​​​ങ്ങ​​​ളി​​​ലെ തെ​​​റ്റാ​​​യ പ്ര​​​വ​​​ണ​​​ത​​​ക​​​ള്‍ എ​​​ന്നി​​​വ​​​യെ​​​ല്ലാം ചെ​​​മ്മ​​​ന​​​ത്തി​​​ന് എ​​​ഴു​​​ത്തി​​​ന്‍റെ വി​​​ഷ​​​യ​​​ങ്ങ​​​ളാ​​​യി.

ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ള്‍ ചെ​​​മ്മ​​​ന​​​ത്തി​​​ന്‍റെ എ​​​ഴു​​​ത്തി​​​നെ ഭ​​​യ​​​ക്കു​​​ന്ന കാ​​​ല​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം​​​ത​​​ന്നെ പ്ര​​​തി​​​പ​​​ക്ഷ​​​ത്തു​​​ള്ള​​​വ​​​ർ​​​ക്കും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കാ​​​വ്യ​​​ശ​​​ര​​​ങ്ങ​​​ളേ​​​റ്റു.
നെ​​​ല്ല് (1968, ) കാ​​​ര്‍ട്ടൂ​​​ണ്‍ ക​​​വി​​​ത ഇ​​​ന്ന് (1969), പു​​​ത്ത​​​രി (1970), അ​​​സ്ത്രം (1971).

ആ​​​ഗ്‌​​​നേ​​​യാ​​​സ്ത്രം (1972), ദുഃ​​​ഖ​​​ത്തി​​​ന്‍റെ ചി​​​രി (1973), ആ​​​വ​​​നാ​​​ഴി (1974), ജൈ​​​ത്ര​​​യാ​​​ത്ര (1975). രാ​​​ജ​​​പാ​​​ത (1976), ദാ​​​ഹ​​​ജ​​​ലം (1981), ഭൂ​​​മി​​​കു​​​ലു​​​ക്കം (1983), ഒ​​​റ്റ​​​യാ​​​ന്‍റെ ചൂ​​​ണ്ടു​​​വി​​​ര​​​ല്‍ (2007), അ​​​ക്ഷ​​​ര​​​പ്പോ​​​രാ​​​ട്ടം (2009), ചെ​​​മ്മ​​​നം ക​​​വി​​​ത​​​ക​​​ള്‍ (1978), ചെ​​​മ്മ​​​നം ക​​​വി​​​ത സ​​​മ്പൂ​​​ര്‍ണം (2001), ചി​​​രി​​​ക്കാം ചി​​​ന്തി​​​ക്കാം (2008), ഇ​​​രു​​​ട്ടു​​​കൊ​​​ട്ടാ​​​രം (2010) എ​​​ന്നി​​​വ ചെ​​​മ്മ​​​നം ചാ​​​ക്കോ​​​യു​​​ടെ കൃ​​​തി​​​ക​​​ളി​​​ല്‍ ചി​​​ല​​​താ​​​ണ്.

കേ​​​ര​​​ള സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി അ​​​വാ​​​ര്‍ഡ്, സ​​​ഞ്ജ​​​യ​​​ന്‍ അ​​​വാ​​​ര്‍ഡ് ഉ​​​ള്‍പ്പെ​​​ടെ നി​​​ര​​​വ​​​ധി അം​​​ഗീ​​​കാ​​​ര​​​ങ്ങ​​​ളും കേ​​​ര​​​ള, കേ​​​ന്ദ്ര സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി​​​ക​​​ളു​​​ടെ നി​​​ര്‍വാ​​​ഹ​​​ക സ​​​മി​​​തി അം​​​ഗ​​​ത്വം എ​​​ന്നി​​​വ​​​യെ​​​ല്ലാം അ​​​ദ്ദേ​​​ഹ​​​ത്തെ തേ​​​ടി​​​യെ​​​ത്തി.

സ്വാ​​​ത​​​ന്ത്ര്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് ഏ​​​റെ എ​​​ഴു​​​തു​​​ക​​​യും പാ​​​ടു​​​ക​​​യും ചെ​​​യ്ത ചെ​​​മ്മ​​​നം ചാ​​​ക്കോ 2018 ഓ​​​ഗ​​​സ്റ്റി​​​ലെ സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന​​​രാ​​​ത്രി​​​യി​​​ലാ​​​ണ് അ​​​ന്ത​​​രി​​​ച്ച​​​ത്. 2006 മു​​​ത​​​ല്‍ കാ​​​ക്ക​​​നാ​​​ട് പ​​​ട​​​മു​​​ക​​​ളി​​​ലെ വ​​​സ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു താ​​​മ​​​സം.

Tags : poet Chemmanam Chacko centenary

Recent News

Corehub Up