x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുദ്ധം: ഇനി സാഹസിക നീക്കങ്ങൾ

റ്റി.​​​സി. മാ​​​ത്യു
Published: March 10, 2026 12:53 AM IST | Updated: March 10, 2026 12:53 AM IST

യു​​​ദ്ധം എ​​​ട്ടു ദി​​​വ​​​സം പി​​​ന്നി​​​ട്ടു. ഇ​​​തി​​​ന​​​കം ന​​​ട​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ ചെ​​​റു​​​ത​​​ല്ല.

ഒ​​​ന്ന്: ഇ​​​റാ​​​നി​​​ലെ പ​​​ര​​​മാ​​​ധി​​​കാ​​​രി അ​​​ലി ഖ​​​മ​​​ന​​​യ് വ​​​ധി​​​ക്ക​​​പ്പെ​​​ട്ടു. ഭ​​​ര​​​ണ-സൈ​​നി​​​ക നേ​​​തൃ​​​ത്വ​​​ങ്ങ​​​ളി​​​ലെ നി​​​ര​​​വ​​​ധി​​പ്പേ​​​ർ ഇ​​​ല്ലാ​​​യ്മ ചെ​​​യ്യ​​​പ്പെ​​​ട്ടു.

ര​​​ണ്ട്: നേ​​​താ​​​വ് ഇ​​​ല്ലാ​​​താ​​​യെ​​​ങ്കി​​​ലും ഇ​​​റാ​​​ൻ ശി​​​ഥി​​​ല​​​മാ​​​യി​​​ല്ല. ഭ​​​ര​​​ണ​​​കൂ​​​ട​​​മോ സൈ​​​ന്യ​​​മോ അ​​​വ​​​യി​​​ലെ ഏ​​​തെ​​​ങ്കി​​​ലും വി​​​ഭാ​​​ഗ​​​മോ വി​​​ഘ​​​ടി​​​ച്ചു മാ​​​റി​​​യി​​​ല്ല. യു​​​ദ്ധ​​​ത്തി​​​നു വേ​​​ഗം അ​​​ന്ത്യമു​​​ണ്ടാ​​​ക്കാ​​​നുള്ള സാ​​​ധ്യ​​​ത കു​​​റ​​​ഞ്ഞു.

►കൂ​​​ടു​​​ത​​​ൽ പാ​​​ശ്ചാ​​​ത്യ​​​വി​​​രു​​​ദ്ധ​​​ൻ◄

മൂ​​​ന്ന്: അ​​​ലി ഖ​​​മ​​​ന​​​യ്​​​യു​​​ടെ കൂ​​​ടു​​​ത​​​ൽ തീ​​​വ്ര​​​ പാ​​​ശ്ചാ​​​ത്യവി​​​രു​​​ദ്ധ​​​നാ​​​യ മ​​​ക​​​ൻ മു​​​ജ്താ​​​ബ ഖ​​​മ​​​ന​​​യ്​​​യെ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വാ​​​യി ഇ​​​റാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ച​​​ർ​​​ച്ച​​​യോ കീ​​​ഴ​​​ട​​​ങ്ങ​​​ലോ അ​​​ജ​​​ൻ​​​ഡ ആ​​​ക്കാ​​​തെ​​​യാ​​​ണ് മു​​​ജ്‌​​​താ​​​ബ​​​യു​​​ടെ തു​​​ട​​​ക്കം. അ​​​ദ്ദേ​​​ഹ​​​ത്തെ വ​​​ക​​​വ​​​രു​​​ത്തു​​​മെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പും ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നെ​​​ത​​​ന്യാ​​​ഹു​​​വും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

നാ​​​ല്: യു​​​ദ്ധം വ്യാ​​​പ​​​ക​​​മാ​​​യി​​​ട്ടി​​​ല്ല. ഇ​​​പ്പോ​​​ഴും യു​​​എ​​​സ് -ഇ​​​സ്രേ​​​ലി സ​​​ഖ്യ​​​സേ​​​ന​​​യും ഇ​​​റാ​​​നും ത​​​മ്മി​​​ൽ മാ​​​ത്ര​​​മാ​​​ണ് യു​​​ദ്ധം. മ​​​റ്റു ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളും നാ​​​റ്റോ രാ​​​ജ്യ​​​ങ്ങ​​​ളും പ്ര​​​തി​​​രോ​​​ധം മാ​​​ത്ര​​​മേ ന​​​ട​​​ത്തു​​​ന്നു​​​ള്ളൂ, ആ​​​ക്ര​​​മി​​​ക്കു​​​ന്നി​​​ല്ല. ഇ​​​സ്ര​​​യേ​​​ലി​​​നെ​​​തി​​​രേ അ​​​റ​​​ബിരാ​​​ജ്യ​​​ങ്ങ​​​ൾ തി​​​രി​​​യുമെ​​​ന്ന ചി​​​ല​​​രു​​​ടെ പ്ര​​​തീ​​​ക്ഷ​​​യും ന​​​ട​​​പ്പാ​​​യി​​​ല്ല. മ​​​റി​​​ച്ച്, ഇ​​​റാ​​​നെ​​​തി​​​രേ അ​​​റ​​​ബിരാ​​​ജ്യ​​​ങ്ങ​​​ൾ ഒ​​​ന്നി​​​ക്കു​​​ക​​​യും ചെ​​​യ്തു. കു​​​ർ​​​ദു​​​ക​​​ളെ യു​​​ദ്ധ​​​ത്തി​​​ൽ കൂ​​​ട്ടാ​​​നു​​​ള്ള യു​​​എ​​​സ് ശ്ര​​​മ​​​വും വി​​​ജ​​​യി​​​ച്ചി​​​ല്ല.

അ​​​ഞ്ച്: ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് വ​​​ഴി​​​യു​​​ള്ള ക്രൂ​​​ഡ് ഓ​​​യി​​​ൽ ക​​​ട​​​ത്ത് നി​​​ല​​​ച്ചു. ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല 100 ഡോ​​​ള​​​റി​​​നു മു​​​ക​​​ളി​​​ലെ​​​ത്തി. വി​​​ല​​​ക്ക​​​യ​​​റ്റം ഒ​​​രു ചെ​​​റി​​​യ കാ​​​ര്യ​​​മാ​​​ണെ​​​ന്നു യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് പ​​​റ​​​ഞ്ഞ​​​തു വി​​​ല വീ​​​ണ്ടും കൂ​​​ടാ​​​ൻ വ​​​ഴി​​​തെ​​​ളി​​​ച്ചു. റ​​​ഷ്യ​​​ൻ എ​​​ണ്ണ​​​യ്ക്ക് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ഉ​​​പ​​​രോ​​​ധം മു​​​ഴു​​​വ​​​ൻ നീ​​​ക്കി എ​​​ണ്ണ​​​ല​​​ഭ്യ​​​ത കൂ​​​ട്ടു​​​മെ​​​ന്ന് യു​​​എ​​​സ് പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. സ​​​മ്പ​​​ന്നരാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ജി 7 (​​​ഗ്രൂ​​​പ്പ് ഓ​​​ഫ് സെ​​​വ​​​ൻ) കൂ​​​ട്ടാ​​​യ്മ ത​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണറി​​​സ​​​ർ​​​വ് തു​​​റ​​​ക്കാ​​​ൻ ഒ​​​രു​​​ങ്ങു​​​ന്നു. ഈ ​​​നീ​​​ക്കം ക്രൂ​​​ഡ് വി​​​ല അ​​​ൽ​​​പം താ​​​ഴ്ത്തി.

ആ​​​റ്: എ​​​ണ്ണ​​​സ​​​മ്പ​​​ത്തോ അ​​​തി​​​ന്‍റെ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളോ വ്യാ​​​പ​​​ക​​​മാ​​​യി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്നി​​​ല്ല. സൗ​​​ദി​​​യി​​​ലും ബ​​​ഹ​​​റി​​​നി​​​ലും റി​​​ഫൈ​​​ന​​​റി​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത് ഒ​​​റ്റ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ങ്ങ​​​ളാ​​​യാ​​​ണു കാ​​​ണു​​​ന്ന​​​ത്.

ഏ​​​ഴ്: യു​​​ദ്ധ​​​ത്തി​​​നു വി​​​മ​​​ർ​​​ശ​​​നം ഏ​​​റെ​​​യു​​​ണ്ടെ​​​ങ്കി​​​ലും വ​​​ലി​​​യ ജ​​​ന​​​കീ​​​യ എ​​​തി​​​ർ​​​പ്പ് അ​​​മേ​​​രി​​​ക്ക​​​യി​​​ലോ ഇ​​​സ്ര​​​യേ​​​ലി​​​ലോ ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലോ ഉ​​​യ​​​ർ​​​ന്നി​​​ല്ല.

►യു​​​ക്രെ​​​യ്ന് ആ​​​ശ്വാ​​​സം◄

എ​​​ട്ട്: ഇ​​​റാ​​​ൻ യു​​​ദ്ധം യു​​​ക്രെ​​​യ്ന് ആ​​​ശ്വാ​​​സ​​​മാ​​​യി. റ​​​ഷ്യ​​​ക്ക് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ഡ്രോ​​​ണു​​​ക​​​ൾ നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത് ഇ​​​റാ​​​നാ​​​ണ്. 57,000 ഇ​​​റേനി​​​യ​​​ൻ ഡ്രോ​​​ണു​​​ക​​​ൾ നാ​​​ലു കൊ​​​ല്ലം​​കൊ​​​ണ്ടു ത​​​ങ്ങ​​​ളു​​​ടെ നേ​​​രേ വ​​​ന്നെ​​​ന്നാ​​​ണു യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് വൊ​​​ളോ​​​ഡി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കി പ​​​റ​​​ഞ്ഞ​​​ത്. അ​​​തുകൊ​​​ണ്ടാ​​​ണ് യു​​​എ​​​സ് ആ​​​ക്ര​​​മ​​​ണ​​​ത്തെ അ​​​ദ്ദേ​​​ഹം ആ​​​ദ്യ​​​മേ സ്വാ​​​ഗ​​​തം ചെ​​​യ്ത​​​ത്.

ഇ​​​തെ​​​ല്ലാം ഒ​​​ന്നി​​​ലേ​​​ക്കാ​​​ണു വി​​​ര​​​ൽ ചൂ​​​ണ്ടു​​​ന്ന​​​ത്; നീ​​​ണ്ട യു​​​ദ്ധ​​​ത്തി​​​ലേ​​​ക്ക്. അ​​​തു പ​​​ല അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്നു. ഇ​​​റാ​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ അ​​​സ​​​ഹ്യ​​​ത പൂ​​​ണ്ട് ഇ​​​റാ​​​നെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ സൗ​​​ദി അ​​​റേ​​​ബ്യ അ​​​ട​​​ക്കം ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ൾ മു​​​തി​​​രാം. അ​​​തു യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തു കൂ​​​ടു​​​ത​​​ൽ വി​​​ഷ​​​മ​​​ക​​​ര​​​മാക്കും.

►സൗ​​​ദി- പാ​​​ക് ക​​​രാ​​​ർ◄

സൗ​​​ദി അ​​​റേ​​​ബ്യ യു​​​ദ്ധ​​​ത്തി​​​ൽ ചേ​​​ർ​​​ന്നാ​​​ൽ ഇ​​​ന്ത്യ കൂ​​​ടു​​​ത​​​ൽ വി​​​ഷ​​​മ​​​ത്തി​​​ലാ​​​കും. പാ​​​ക്കി​​​സ്ഥാ​​​നു​​​മാ​​​യി സൗ​​​ദി അ​​​റേ​​​ബ്യ​​ക്ക് പ​​​ര​​​സ്പ​​​ര സൈ​​​നി​​​കസ​​​ഹാ​​​യ ഉ​​​ട​​​മ്പ​​​ടിയു​​​ണ്ട്; ക​​​ഴി​​​ഞ്ഞ സെ​​​പ്റ്റം​​​ബ​​​റി​​​ൽ ഒ​​​പ്പു​​​വ​​​ച്ച​​​ത്. അ​​​തു പ്ര​​​കാ​​​രം പാ​​​ക്കി​​​സ്ഥാ​​​ൻ സൗ​​​ദി​​​യു​​​ടെ ശ​​​ത്രു​​​വി​​​നെ​​​തി​​​രേ പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണം. അ​​​തു പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ഷി​​​യാ മു​​​സ്‌​​​ലിം ന്യൂ​​​ന​​​പ​​​ക്ഷ​​​ത്തെ അ​​​സ്വ​​​സ്ഥ​​​മാ​​​ക്കാം. 24 കോ​​​ടി പാ​​​ക്കി​​​സ്ഥാ​​​ൻ​​​കാ​​​രി​​​ൽ നാ​​​ലു കോ​​​ടി ഷി​​​യാ​​​ക​​​ളാ​​​ണ്. ആ​​​ഭ്യ​​​ന്ത​​​ര ക​​​ലാ​​​പം ഉ​​​ണ്ടാ​​​കാം. താ​​​ലി​​​ബാ​​​ൻ ന​​​യി​​​ക്കു​​​ന്ന അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നും പാ​​​ക്കി​​​സ്ഥാ​​​നു​​​മാ​​​യി യു​​​ദ്ധം തു​​​ട​​​ർ​​​ന്നുവ​​​രു​​​മ്പോ​​​ഴാ​​​ണ് ഇ​​​ത്. ബ​​​ലൂ​​​ചി​​​സ്ഥാ​​​നി​​​ലെ വി​​​മ​​​ത​​​സേ​​​ന​​​യും പാ​​​ക് ഭ​​​ര​​​ണ​​​കൂ​​​ട​​​വും ത​​​മ്മി​​​ൽ പോ​​​രാ​​​ട്ട​​​ത്തി​​​ലാ​​​ണ്.

യു​​​ദ്ധ​​​ത്തി​​​ൽ സൗ​​​ദി​​​യും മ​​​റ്റു ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളും ചേ​​​ർ​​​ന്നാ​​​ൽ കൂ​​​ടു​​​ത​​​ൽ വി​​​നാ​​​ശം വി​​​ത​​​യ്ക്കു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ണ്ടാ​​​കും. എ​​​ണ്ണസ​​​മ്പ​​​ത്തും അ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും വ്യാ​​​പ​​​ക​​​മാ​​​യി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടു എ​​​ന്നു വ​​​രാം. അ​​​തി​​​ന്‍റെ ദൂ​​​ര​​​വ്യാ​​​പ​​​ക ന​​​ഷ്ടം അ​​​ചി​​​ന്ത്യ​​​മാ​​​ണ്. എ​​​ണ്ണ​​​വി​​​ല ദീ​​​ർ​​​ഘ​​​കാ​​​ലം ഉ​​​യ​​​ർ​​​ന്നു​​നി​​​ൽ​​​ക്കും. ഗ​​​ൾ​​​ഫി​​​ൽ വ​​​ലി​​​യ തൊ​​​ഴി​​​ൽന​​ഷ്‌​​ട​​മു​​​ണ്ടാ​​​കും. ഒ​​​രു കോ​​​ടി​​​യോളം ഇ​​​ന്ത്യ​​​ക്കാ​​​ർ പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്നു​​​ണ്ട്. ഐ​​​ടി, ധ​​​ന​​​കാ​​​ര്യ, ടൂ​​​റി​​​സം മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ആ ​​​രാ​​​ജ്യ​​​ങ്ങ​​​ളിലു​​​ണ്ടാ​​​യ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ ന​​​ഷ്‌​​ട​​മാ​​​കും.

റ​​​ഷ്യ​​​ക്കു നേ​​​രേ

അ​​​തി​​​ന​​​പ്പു​​​റം പ​​​ല ഭീ​​​ഷ​​​ണി​​​ക​​​ളും ഉ​​​യ​​​ർ​​​ന്നുവ​​​രു​​​ന്നു​​​ണ്ട്. ഇ​​​റാ​​​ന്‍റെ മി​​​സൈ​​​ൽ വി​​​ക്ഷേ​​​പ​​​ണ​​​ശേ​​​ഷി പ​​​രി​​​മി​​​ത​​​മാ​​​ക്കി എ​​​ന്നാ​​​ണ് സ​​​ഖ്യ​​​സേ​​​ന അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത്. എ​​​ന്നാൽ, ആ ​​​പ​​​രി​​​മി​​​തി​​​യെ മ​​​റി​​​ക​​​ട​​​ക്കു​​​ന്ന കൃ​​​ത്യ​​​ത ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ ഇ​​​റേനി​​​യ​​​ൻ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കാ​​​ണാം.

റ​​​ഷ്യ​​​ൻ ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്കു​​​ന്ന ര​​​ഹ​​​സ്യ​​വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​തുകൊ​​​ണ്ടാ​​​ണ് ഇ​​​റാ​​​ന് പ​​​ല ല​​​ക്ഷ്യ​​​ങ്ങ​​​ളും കൃ​​​ത്യ​​​മാ​​​യി നി​​​ർ​​​ണ​​​യി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​ത്. ഇ​​​ത് ഇ​​​റാ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സ​​​മ്മ​​​തി​​ച്ചി​​ട്ടു​​​ണ്ട്. റ​​​ഷ്യ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ റി​​​ട്ട​​​യേ​​​ഡ് ജ​​​ന​​​റ​​​ൽ ഡേ​​​വി​​​ഡ് പെ​​​ട്രെ​​​യൂ​​​സ് ഇ​​​ന്ന​​​ലെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. റ​​​ഷ്യ​​​ക്കു കൂ​​​ടു​​​ത​​​ൽ ഉ​​​പ​​​രോ​​​ധം ചു​​​മ​​​ത്താ​​​നു​​​ള്ള ഒ​​​രു ബി​​​ൽ യു​​​എ​​​സ് കോ​​​ൺ​​​ഗ്ര​​​സി​​​ൽ ഉ​​​ണ്ട്. അ​​​തു വേ​​​ഗം പാ​​​സാ​​​ക്ക​​​ണ​​​മെ​​​ന്നും പെ​​​ട്രെ​​​യൂ​​​സ് നി​​​ർ​​​ദേ​​​ശി​​​ച്ചു. ഈ ​​​വ​​​ഴി​​​ക്കു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ൾ യു​​​ദ്ധ​​​ഗ​​​തി​​​യെ എ​​​ങ്ങ​​​നെ​​​യൊ​​​ക്കെ മാ​​​റ്റുമെ​​​ന്നു പ​​​റ​​​യാ​​​നാ​​​വി​​​ല്ല. ഇ​​​റാ​​​ൻ മെ​​​രു​​​ങ്ങു​​​ന്നി​​​ല്ല എ​​​ന്നുക​​​ണ്ടാ​​​ൽ ട്രം​​​പ് എ​​​ന്തും ചെ​​​യ്തെ​​​ന്നു വ​​​രാം.

ഇ​​​തെ​​​ല്ലാം വ​​​രു​​​ന്ന ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ യു​​​ദ്ധ​​​ഗ​​​തി അ​​​പാ​​​യ​​​ക​​​ര​​​മാ​​​യ നി​​​ല​​​യി​​​ലേ​​​ക്കു മാ​​​റാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യാ​​​ണ് കാ​​​ണി​​​ക്കു​​​ന്ന​​​ത്. സാ​​​ഹ​​​സി​​​ക​​​മാ​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ ഏ​​​തു പ​​​ക്ഷ​​​ത്തു​​നി​​​ന്നും ഉ​​​ണ്ടാ​​​കാം. ഇ​​​രു​​​ണ്ട മേ​​​ഘ​​​ങ്ങ​​​ളാ​​​ണ് അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ ഉ​​​രു​​​ണ്ടു​​​കൂ​​​ടു​​​ന്ന​​​ത്.

എ​​​ണ്ണ​​​വി​​​ല​​​യും പ​​​ലി​​​ശ​​​യും

ഈ ​​​സം​​​ഖ്യ​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന ആ​​​ഘാ​​​ത​​​സൂ​​​ച​​​ന വ​​​ള​​​രെ വ​​​ലു​​​താ​​​ണ്. കി​​​നാ​​​വ​​​ള്ളി​​​യു​​​ടെ പി​​​ടി​​​യി​​​ൽ​​പ്പെ​​​ട്ട​​​തു​​​പോ​​​ലെ​​​യാ​​​കും ഇ​​​ന്ത്യ. വി​​​ല​​​ക്ക​​​യ​​​റ്റം നാ​​​ലു ശ​​​ത​​​മാ​​​നം എ​​​ത്തു​​​മ്പോ​​​ൾ പ​​​ലി​​​ശ നി​​​ര​​​ക്ക് കൂ​​​ട്ടാ​​​ൻ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​കും. അ​​​തു വ​​​ള​​​ർ​​​ച്ച​​​യ്ക്കു ക്ഷീ​​​ണം ചെ​​​യ്യും. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ ക​​​ഴി​​​യും​​വ​​​രെ ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല​​​ക്ക​​​യ​​​റ്റം ജ​​​ന​​​ങ്ങ​​​ളെ ബാ​​​ധി​​​ക്കാ​​​തെ സ​​​ർ​​​ക്കാ​​​ർ ശ്ര​​​ദ്ധി​​​ച്ചെ​​​ന്നു വ​​​രാം. ഒ​​​ന്നു​​​കി​​​ൽ ക​​​മ്പ​​​നി​​​ക​​​ൾ ന​​​ഷ്‌​​​ടം സ​​​ഹി​​​ക്ക​​​ണം. അ​​​ല്ലെ​​​ങ്കി​​​ൽ സ​​​ർ​​​ക്കാ​​​ർ സ​​​ബ്സി​​​ഡി ന​​​ൽ​​​ക​​​ണം.

ക​​​മ്പ​​​നി​​​ക​​​ൾ സ​​​ഹി​​​ക്കു​​​മ്പോ​​​ൾ അ​​​വ​​​ർ കൂ​​​ടു​​​ത​​​ൽ വാ​​​യ്പ എ​​​ടു​​​ക്ക​​​ണം. അ​​​തു ക​​​മ്പ​​​നി​​​ക​​​ളു​​​ടെ ചെ​​​ല​​​വും ന​​​ഷ്‌​​ട​​വും കൂ​​​ട്ടും. ക​​​മ്പ​​​നി​​​ക​​​ളു​​​ടെ ഓ​​​ഹ​​​രി​​​വി​​​ല ഇ​​​ടി​​​യും. അ​​​വ​​​ർ എ​​​ടു​​​ക്കു​​​ന്ന വാ​​​യ്പ​​​യ്ക്കു കൂ​​​ടു​​​ത​​​ൽ പ​​​ലി​​​ശ ന​​​ൽ​​​കേ​​​ണ്ടി​​​വ​​​രും. അ​​​തു ന​​​ഷ്‌​​​ടം കൂ​​​ട്ടും. സ​​​ബ്‌​​​സി​​​ഡി കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ സ​​​ർ​​​ക്കാ​​​ർ കൂ​​​ടു​​​ത​​​ൽ ക​​​ടം എ​​​ടു​​​ക്കേ​​​ണ്ടിവ​​​രും. അ​​​തു രാ​​​ജ്യ​​​ത്തു പ​​​ലി​​​ശ കൂ​​​ടാ​​​ൻ കാ​​​ര​​​ണ​​​മാ​​​കും. അ​​​തു വ​​​ള​​​ർ​​​ച്ച കു​​​റ​​​യ്ക്കും. ഏ​​​തു വ​​​ഴി പോ​​​യാ​​​ലും വി​​​ല​​​ക്ക​​​യ​​​റ്റ​​​വും വ​​​ള​​​ർ​​​ച്ച​​​യി​​​ലെ മു​​​ര​​​ടി​​​പ്പും ഒ​​​ഴി​​​വാ​​​ക്കാ​​​ൻ പ​​​റ്റി​​​ല്ല.

വ​​​ള​​​ർ​​​ച്ച​​​യ്ക്കു ഭീ​​​ഷ​​​ണി

2047ൽ ​​​വി​​​ക​​​സി​​​ത​​​രാ​​​ജ്യം സ്വ​​​പ്നം കാ​​​ണു​​​ന്ന ഇ​​​ന്ത്യ​​​ക്ക് വ​​​ള​​​ർ​​​ച്ച കു​​​റ​​​യു​​​ന്ന​​​തും വി​​​ല​​​ക്ക​​​യ​​​റ്റം കൂ​​​ടു​​​ന്ന​​​തും താ​​​ങ്ങാ​​​വു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ള​​​ല്ല. 2047 ൽ ​​​വി​​​ക​​​സി​​​ത​​​ഭാ​​​ര​​​തം ആ​​​കാ​​​ൻ 30 ല​​​ക്ഷം കോ​​​ടി ഡോ​​​ള​​​ർ ജി​​​ഡി​​​പി​​യും 18,000 ഡോ​​​ള​​​ർ ആ​​​ളോ​​​ഹ​​​രി വ​​​രു​​​മാ​​​ന​​​വും വേ​​​ണം എ​​​ന്നാ​​​ണ് നി​​​തി ആ​​​യോ​​​ഗി​​​ന്‍റെ സ​​​മീ​​​പ​​​ന​​​രേ​​​ഖ പ​​​റ​​​യു​​​ന്ന​​​ത്. അ​​​തു വേ​​​ണ​​​മെ​​​ങ്കി​​​ൽ ഇ​​​നി​​​യു​​​ള്ള 20 വ​​​ർ​​​ഷം (ന​​​ട​​​പ്പു​​​വി​​​ല​​​യി​​​ൽ) പ്ര​​​തി​​​വ​​​ർ​​​ഷം 10.83 ശ​​​ത​​​മാ​​​നം വീ​​​തം വ​​​ള​​​ര​​​ണം. ക​​​ഴി​​​ഞ്ഞ മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ ശ​​​രാ​​​ശ​​​രി വ​​​ള​​​ർ​​​ച്ച 9.43 ശ​​​ത​​​മാ​​​നം മാ​​​ത്രം.

ന​​​മ്മു​​​ടെ ഫ്ര​​​ണ്ട് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും വേ​​​റൊ​​​രു ഫ്ര​​​ണ്ട് നെ​​​ത​​​ന്യാ​​​ഹു​​​വും ചേ​​​ർ​​​ന്ന് ഇ​​​റാ​​​നെ ആ​​​ക്ര​​​മി​​​ക്കു​​​മ്പോ​​​ൾ ന​​​മ്മു​​​ടെ വ​​​ള​​​ർ​​​ച്ച സ്വ​​​പ്ന​​​ങ്ങ​​​ളാ​​​ണു ത​​​ക​​​രു​​​ന്ന​​​ത്. രാ​​​ജ്യ​​​ത്തെ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഉ​​​യ​​​ർ​​​ന്ന വ​​​രു​​​മാ​​​ന​​​വും യു​​​വാ​​​ക്ക​​​ൾ​​​ക്കു ജോ​​​ലി​​​യും സം​​​ബ​​​ന്ധി​​​ച്ച മോ​​​ഹ​​​ങ്ങ​​​ൾ നീ​​​ട്ടി​​വ​​​യ്ക്കേ​​​ണ്ടി​​​യും വ​​​രു​​​ന്നു.

തിളയ്ക്കുന്ന എണ്ണയിൽ മുങ്ങുന്ന സ്വപ്നങ്ങൾ

​​​യു​​​ദ്ധം നീ​​​ളു​​​ന്നു. ആ​​​ശ​​​ങ്ക വ​​​ള​​​രു​​​ന്നു. ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​യ​​​രു​​​ന്നു - വി​​​ല​​​ക​​​ളെ​​​പ്പ​​​റ്റി, സാ​​​മ്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച​​​യെ​​​പ്പ​​​റ്റി, തൊ​​​ഴി​​​ലി​​​നെ​​​പ്പ​​​റ്റി, വ​​​രു​​​മാ​​​ന​​​ത്തെ​​​പ്പ​​​റ്റി. ആ​​​രും ഉ​​​ത്ത​​​രം ന​​​ൽ​​​കു​​​ന്നി​​​ല്ല. ആ​​​ർ​​​ക്കും ഉ​​​ത്ത​​​രം ന​​​ൽ​​​കാ​​​നാ​​​കു​​​ന്നി​​​ല്ല എ​​​ന്ന​​​താ​​​ണു വ​​​സ്തു​​​ത. ഉ​​​ത്ത​​​രം ന​​​ൽ​​​ക​​​ണ​​​മെ​​​ങ്കി​​​ൽ മ​​​റ്റു ചി​​​ല ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ത്ത​​​രം അ​​​റി​​​യ​​​ണം. യു​​​ദ്ധ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ രാ​​​ജ്യ​​​ങ്ങ​​​ൾ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കു​​​മോ? യു​​​ദ്ധം എ​​​ത്ര​​​കാ​​​ലം നി​​​ൽ​​​ക്കും? എ​​​ണ്ണസ​​​മ്പ​​​ത്ത് ത​​​ക​​​ർ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​മോ? ആ​​​രും ഉ​​​ത്ത​​​രം ന​​​ൽ​​​കു​​​ന്നി​​​ല്ല.

യു​​​ദ്ധം എ​​​ട്ടു ദി​​​വ​​​സം പി​​​ന്നി​​​ട്ട​​​പ്പോ​​​ൾ ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല 64 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം കു​​​തി​​​ച്ചു. 72 ഡോ​​​ള​​​റി​​​ൽനി​​​ന്ന് 120 ഡോ​​​ള​​​റി​​​ലേ​​​ക്ക്. (പി​​​ന്നീ​​​ടു സൗ​​​ദി അ​​​റേ​​​ബ്യ ചെ​​​ങ്ക​​​ട​​​ലി​​​ലേ​​​ക്കു​​​ള്ള ഒ​​​രു പൈ​​​പ്പ് ലൈ​​​നി​​​ലൂ​​​ടെ ക്രൂ​​​ഡ് ന​​​ൽ​​​കും എ​​​ന്ന് അ​​​റി​​​യി​​​ച്ച​​​പ്പോ​​​ൾ വി​​​ല 110 ഡോ​​​ള​​​റി​​​നു താ​​​ഴേ​​​ക്കു നീ​​​ങ്ങി.) അ​​​വി​​​ടം​​കൊ​​​ണ്ട് ക​​​യ​​​റ്റം നി​​​ൽ​​​ക്കും എ​​​ന്ന സൂ​​​ച​​​ന​​​യി​​​ല്ല. 2008ലെ ​​​വീ​​​പ്പ​​​യ്ക്ക് 147 ഡോ​​​ള​​​ർ ക​​​ട​​​ന്നു ക്രൂ​​​ഡ് വി​​​ല ക​​​യ​​​റും എ​​​ന്നു ക​​​രു​​​തു​​​ന്ന​​​വ​​​രാ​​​ണ് കൂ​​​ടു​​​ത​​​ലും. 1991നു ​​​ശേ​​​ഷം യു​​​ദ്ധം മൂ​​​ലം എ​​​ണ്ണ​​​ല​​​ഭ്യ​​​ത ഇ​​​ത്ര​​​യും ത​​​ട​​​സ​​​പ്പെ​​​ട്ട അ​​​വ​​​സ​​​രം ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. 1967 മു​​​ത​​​ൽ 1991 വ​​​രെ യു​​​ദ്ധ​​​ങ്ങ​​​ൾ എ​​​ണ്ണ​​​വി​​​ല​​​യെ മൂ​​​ന്നും നാ​​​ലും മ​​​ട​​​ങ്ങ് ഉ​​​യ​​​ർ​​​ത്തി​​​ട്ടു​​​ണ്ട്. അ​​​ത് ആ​​​വ​​​ർ​​​ത്തി​​​ക്കാം എ​​​ന്നാ​​​ണ് ഭീ​​​തി.

ഇ​​​പ്പോ​​​ൾ ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലൂ​​​ടെ​​​യു​​​ള്ള എ​​​ണ്ണ - വാ​​​ത​​​ക ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ നീ​​​ക്കം ത​​​ട​​​ഞ്ഞി​​​ട്ടേ ഉ​​​ള്ളൂ. ഇ​​​റാ​​​നി​​​ലൊ​​​ഴി​​​ച്ച് എ​​​ങ്ങും റി​​​ഫൈ​​​ന​​​റി​​​ക​​​ളോ എ​​​ണ്ണ സം​​​ഭ​​​ര​​​ണി​​​ക​​​ളോ പൈ​​​പ്പ് ലൈ​​​നു​​​ക​​​ളോ എ​​​ണ്ണ​​​ക്കി​​​ണ​​​റു​​​ക​​​ളോ പാ​​​ട​​​ങ്ങ​​​ളോ ത​​​ക​​​ർ​​​ത്തി​​​ട്ടി​​​ല്ല. അ​​​താ​​​യ​​​ത്, ഈ ​​​നി​​​ല​​​യ്ക്ക് യു​​​ദ്ധം അ​​​വ​​​സാ​​​നി​​​ച്ചാ​​​ൽ എ​​​ണ്ണഖ​​​ന​​​ന​​​വും ക​​​പ്പ​​​ലി​​​ൽ അ​​​യ​​​യ്ക്ക​​​ലും വീ​​​ണ്ടും പ​​​ഴ​​​യ​​​തു​​​പോ​​​ലെ ന​​​ട​​​ക്കും. മ​​​റി​​​ച്ച് എ​​​ണ്ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടാ​​​ൽ യു​​​ദ്ധം തീ​​​ർ​​​ന്ന് ആ​​​ഴ്ച​​​ക​​​ളോ മാ​​​സ​​​ങ്ങ​​​ളോ ക​​​ഴി​​​ഞ്ഞു മാ​​​ത്ര​​​മേ എ​​​ണ്ണ ബി​​​സി​​​ന​​​സ് പ​​​ഴ​​​യ പ​​​ടി​​​യാ​​​കൂ.

യു​​​ദ്ധം നീ​​​ണ്ടു​​​നി​​​ന്നാ​​​ലും പ്ര​​​ശ്ന​​​ങ്ങ​​​ൾ വ​​​ലു​​​താ​​​കും. സ്‌​​​റ്റോ​​​ക്ക് ചെ​​​യ്യാ​​​ൻ സൗ​​​ക​​​ര്യം ഇ​​​ല്ലാ​​​തെ വ​​​രു​​​മ്പോ​​​ൾ ഉ​​ത്​​​പാ​​​ദ​​​നം കു​​​റ​​​യ്ക്കും. ഖ​​​ത്ത​​​റും കു​​​വൈ​​​റ്റും ഇ​​​റാ​​​ക്കും യു​​​എ​​​ഇ​​​യും ഇ​​​തി​​​ന​​​കം ഉ​​​ത്​​​പാ​​​ദ​​​നം പ​​​കു​​​തി​​​യും മൂ​​​ന്നി​​​ലൊ​​​ന്നും ഒ​​​ക്കെ​​​യാ​​​യി കു​​​റ​​​ച്ചു. സൗ​​​ദി അ​​​റേ​​​ബ്യ ഇ​​​ന്ന​​​ലെ ഉ​​​ത്​​​പാ​​​ദ​​​നം കു​​​റ​​​ച്ചുതു​​​ട​​​ങ്ങി. വ​​​രും​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഉ​​​ത്​​​പാ​​​ദ​​​നം വീ​​​ണ്ടും കു​​​റ​​​യ്ക്കും. യു​​​ദ്ധം തീ​​​ർ​​​ന്നാ​​​ലും ഉ​​​ത്​​​പാ​​​ദ​​​നം പു​​​ന​​​രാ​​​രം​​​ഭി​​​ച്ചു പ​​​ഴ​​​യ​​പോ​​​ലെ ആ​​​ക്കാ​​​ൻ ദി​​​വ​​​സ​​​ങ്ങ​​​ൾ എ​​​ടു​​​ക്കും. പ്ര​​​കൃ​​​തി​​​വാ​​​ത​​​ക​​​ത്തി​​​നും ഇ​​​തു​​​ത​​​ന്നെ അ​​​വ​​​സ്ഥ.

എ​​​ണ്ണ ക​​​യ​​​റു​​​മ്പോ​​​ൾ

ഏ​​​താ​​​യാ​​​ലും വി​​​ല കു​​​തി​​​ച്ചു പാ​​​യു​​​ക​​​യാ​​​ണ്. എ​​​ട്ടു ദി​​​വ​​​സംകൊ​​​ണ്ടു 120 ഡോ​​​ള​​​റി​​​ലേ​​​ക്കു ക്രൂ​​​ഡ് വി​​​ല എ​​​ത്തി. ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല 10 ശ​​​ത​​​മാ​​​നം കൂ​​​ടു​​​മ്പോ​​​ൾ ആ​​​ഗോ​​​ള വി​​​ല​​​ക്ക​​​യ​​​റ്റം 0.4 ശ​​​ത​​​മാ​​​നം കൂ​​​ടും എ​​​ന്നാ​​​ണ് അ​​​ന്താ​​​രാ​​ഷ്‌​​ട്ര​​ നാ​​​ണ്യ​​​നി​​​ധി (ഐ​​​എം​​​എ​​​ഫ്) മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌​​ട​​​ർ ക്രി​​​സ്റ്റ​​​ലീ​​​ന ജോ​​​ർ​​​ജി​​​യേ​​​വ ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. സാ​​​മ്പ​​​ത്തി​​​ക (ജി​​​ഡി​​​പി) വ​​​ള​​​ർ​​​ച്ച 0.2 ശ​​​ത​​​മാ​​​നം കു​​​റ​​​യും.

ക്രൂ​​​ഡ് വി​​​ല 60 ശ​​​ത​​​മാ​​​നം കൂ​​​ടി​​​യ​​​പ്പോ​​​ൾ വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​ൽ 2.4 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന വ​​​രാം. 2026-ൽ 3.8 ​​​ശ​​​ത​​​മാ​​​നം വി​​​ല​​​ക്ക​​​യ​​​റ്റ​​​മാ​​​യി​​​രു​​​ന്നു ഐ​​​എം​​​എ​​​ഫ് നി​​​ഗ​​​മ​​​നം. അ​​​ത് 6.2 ശ​​​ത​​​മാ​​​നം എ​​​ന്ന ദു​​​ഃസ​​​ഹനി​​​ല​​​യി​​​ൽ എ​​​ത്തു​​​മെ​​​ന്ന ഭീ​​​ഷ​​​ണി​​​യാ​​​ണ് ക്രൂ​​​ഡ് വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​ൽ ഉ​​​ള്ള​​​ത്. വ​​​ള​​​ർ​​​ച്ച പ്ര​​​തീ​​​ക്ഷ 3.3 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽനി​​​ന്ന് 2.1 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്കു കു​​​റ​​​യും.

വി​​​ല മുകളിലേക്ക്, വ​​​ള​​​ർ​​​ച്ച താ​​​ഴേക്ക്

ആ​​​വ​​​ശ്യ​​​മാ​​​യ ക്രൂ​​​ഡ് ഓ​​​യി​​​ലി​​​ന്‍റെ 88 ശ​​​ത​​​മാ​​​ന​​​വും ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന ഇ​​​ന്ത്യ​​​ക്ക് വി​​​ല​​​ക്ക​​​യ​​​റ്റം വ​​​രു​​​ത്തു​​​ന്ന ആ​​​ഘാ​​​തം തു​​​ലോം കൂ​​​ടു​​​ത​​​ലാ​​​ണ്. സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ റി​​​സ​​​ർ​​​ച്ച് ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത് ഇ​​​ങ്ങ​​​നെ​​​യാ​​​ണ്: ക്രൂ​​​ഡ് വി​​​ല 10 ഡോ​​​ള​​​ർ കൂ​​​ടു​​​മ്പോ​​​ൾ ചി​​​ല്ല​​​റ വി​​​ല​​​ക്ക​​​യ​​​റ്റം 0.35- 0.40 ശ​​​ത​​​മാ​​​നം കൂ​​​ടും. ജി​​​ഡി​​​പി വ​​​ള​​​ർ​​​ച്ച 0.20- 0.25 ശ​​​ത​​​മാ​​​നം കു​​​റ​​​യും. രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​ദേ​​​ശ​​​നാ​​​ണ്യ ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ ശി​​​ഷ്‌​​​ട​​​നി​​​ല​​​യാ​​​യ ക​​​റ​​​ന്‍റ് അ​​​ക്കൗ​​​ണ്ട് ക​​​മ്മി 0.30 ശ​​​ത​​​മാ​​​നം വീ​​​തം കൂ​​​ടും.

ഇ​​​പ്പോ​​​ൾ 2.75 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ നി​​​ൽ​​​ക്കു​​​ന്ന ചി​​​ല്ല​​​റ വി​​​ല​​​ക്ക​​​യ​​​റ്റം 4.5-5.0 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ എ​​​ത്താ​​​ൻ മാ​​​ത്ര​​​മു​​​ള്ള ക​​​യ​​​റ്റം ക്രൂ​​​ഡ് വി​​​ല​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​ക്ക​​​ഴി​​​ഞ്ഞു. ഏ​​​ഴു ശ​​​ത​​​മാ​​​ന​​​ത്തി​​​നു മു​​​ക​​​ളി​​​ൽ ജി​​​ഡി​​​പി വ​​​ള​​​ർ​​​ച്ച ഉ​​​ണ്ടാ​​​കും എ​​​ന്നു ക​​​രു​​​തി​​​യ​​​ത് ആ​​​റു ശ​​​ത​​​മാ​​​ന​​​ത്തി​​​നു താ​​​ഴെ​​​യാ​​​യി കു​​​റ​​​യും. ഒ​​ക്‌​​ടോ​​​ബ​​​ർ - ഡി​​​സം​​​ബ​​​റി​​​ൽ ക​​​റ​​​ന്‍റ് അ​​​ക്കൗ​​​ണ്ട് ക​​​മ്മി ജി​​​ഡി​​​പി​​​യു​​​ടെ 1.3 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്ന​​​ത് ഇ​​​നി മൂ​​​ന്നു ശ​​​ത​​​മാ​​​ന​​​ത്തി​​​നു മു​​​ക​​​ളി​​​ൽ ആ​​​കും. രൂ​​​പ കൂ​​​ടു​​​ത​​​ൽ ദു​​​ർ​​​ബ​​​ല​​​മാ​​​കും.

ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല ബാ​​​ര​​​ലി​​​ന് ഒ​​​രു ഡോ​​​ള​​​ർ കൂ​​​ടു​​​മ്പോ​​​ൾ ഇ​​​ന്ത്യ​​​യു​​​ടെ ഇ​​​റ​​​ക്കു​​​മ​​​തി​​​ച്ചെ​​​ല​​​വ് ഒ​​​രു വ​​​ർ​​​ഷം 16,000 കോ​​​ടി രൂ​​​പ ക​​​ണ്ടു വ​​​ർ​​​ധി​​​ക്കും. 50 ഡോ​​​ള​​​ർ കൂ​​​ടി​​​യാ​​​ൽ വ​​​ർ​​​ധ​​​ന എ​​​ട്ടു​​​ല​​​ക്ഷം കോ​​​ടി രൂ​​​പ അ​​​ഥ​​​വാ 8700 കോ​​​ടി ഡോ​​​ള​​​ർ. അ​​​ത​​​ത്ര​​​യും ക​​​റ​​ന്‍റ് അ​​​ക്കൗ​​​ണ്ട് ക​​​മ്മി​​​യാ​​​യി മാ​​​റും.

Tags : West Asia Conflict Middle East War Iran US Isreal

Recent News

Corehub Up