സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചൂടുപിടിച്ചതോടെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ അന്തരീക്ഷത്തെ മലീമസമാക്കുകയാണ്. മര്യാദയ്ക്കും സംസ്കാരത്തിനും നിരക്കാത്തതും ധാര്‍ഷ്ട്യം നിറഞ്ഞതുമായ പെരുമാറ്റങ്ങളാണ് ഇവരില്‍ നിന്നുണ്ടാകുന്നത്.
ഇത്തരം അധിക്ഷേപ പരാമര്‍ശങ്ങളെ നിര്‍ലജ്ജം ന്യായീകരിക്കാന്‍ മെനക്കെടുന്ന അനുയായികളാണ് നാടിന്റെ ശാപം. ഇത്തരം അധിക്ഷേപ പരാമര്‍ശങ്ങളെ തെരഞ്ഞെടുപ്പ് ചട്ടലംഘനമായി കണക്കാക്കി നടപടി എടുക്കാന്‍ ഇലക്ഷന് കമ്മീഷന് തയാറാവണം.
വി.എം. മോഹനന് പിള്ള, പത്തനാപുരം കൊല്ലം
Tags :