x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വ​കാ​ശി​ക​ളി​ല്ലാ​ത്ത കോ​ടി​ക​ൾ അ​ല്ല, അ​വ​കാ​ശി​ക​ളെ അ​റി​യി​ക്കാ​ത്ത കോ​ടി​ക​ൾ


Published: July 17, 2026 12:59 AM IST | Updated: July 17, 2026 12:59 AM IST

 അ​വ​കാ​ശി​ക​ൾ ഇ​ല്ലാ​തെ 78,213 കോ​ടി രൂ​പ​യു​ടെ അ​ക്കൗ​ണ്ടു​ക​ൾ ഇ​ന്ത്യ​യി​ലെ ബാ​ങ്കു​ക​ളി​ലു​ള്ള​താ​യി വാ​ർ​ത്ത ക​ണ്ടി​രു​ന്നു. അ​ടു​ത്ത​വ​ർ​ഷം ഇ​ത് ഒ​രു ല​ക്ഷം കോ​ടി ആ​കാം. ഇ​തെ​ല്ലാം 10 വ​ർ​ഷം ക​ഴി​യു​മ്പോ​ൾ റി​സ​ർ​വ് ബാ​ങ്കി​ലേ​ക്കു മാ​റ്റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​വ​കാ​ശി​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ലോ, അ​വ​കാ​ശി​ക​ൾ​ക്ക്‌ പ​ണം ആ​വ​ശ്യമി​ല്ലാ​ത്ത​തുകൊ​ണ്ടോ അ​ല്ല ഇ​തു സം​ഭ​വി​ക്കു​ന്ന​ത്. പ​ല കാ​ര​ണ​ങ്ങ​ളാ​ലും അ​വ​കാ​ശി​ക​ൾ വി​വ​രം അ​റി​യാ​ത്ത​താ​ണ് പ്ര​ശ്നം. ഏ​താ​നും വ​ർ​ഷം മു​ന്പ് വ​രെ അ​ക്കൗ​ണ്ട് ഉ​ട​മ​ക​ൾ​ക്ക് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ അ​വ​രു​ടെ ഡെ​പ്പോ​സി​റ്റ് സം​ബ​ന്ധ​മാ​യ അ​റി​യി​പ്പു​ക​ൾ/​സ്റ്റേ​റ്റ്മെ​ന്‍റ് പോ​സ്റ്റ​ൽ ആ​യി രേ​ഖാ​മൂ​ലം ല​ഭി​ച്ചി​രു​ന്നു.

ഒ​രു വ​ർ​ഷ​മാ​യി​ട്ടും അ​വ​കാ​ശി​ക​ൾ എ​ത്താ​ത്ത കേ​സു​ക​ളി​ൽ, രേ​ഖ​ക​ളി​ലു​ള്ള അ​ഡ്ര​സി​ലും മ​റു​പ​ടി​യി​ല്ലെ​ങ്കി​ൽ നോ​മി​നി​യു​ടെ അ​ഡ്ര​സി​ലും നി​ർ​ബ​ന്ധ​മാ​യും ഏ​താ​നും ദി​വ​സം ഇ​ട​വി​ട്ട് ര​ണ്ടു ത​വ​ണ എ​ങ്കി​ലും ര​ജി​സ്റ്റ​ർ നോ​ട്ടീ​സും, അ​തി​നോ​ടൊ​പ്പം ഇ-​മെ​യി​ലും അ​യ​യ്ക്കാ​നും, ആ​വ​ശ്യ​മെ​ങ്കി​ൽ അ​തി​നു​ള്ള ചി​ല​വ് അ​ക്കൗ​ണ്ട് ഉ​ട​മ​യി​ൽ​നി​ന്ന് ഈ​ടാ​ക്കാ​നും നി​യ​മമു​ണ്ടാ​ക​ണം. എ​സ്എം​എ​സ് മാ​ത്രം അ​യയ്​ക്കു​ന്ന​ത് ഒ​രു പ​രി​ഹാ​ര​മ​ല്ല.

സാ​ധാ​ര​ണ​ക്കാ​ര​ൻ ക​ഷ്ട​പ്പെ​ട്ട് സ്വ​രൂ​പി​ച്ച പ​ണം അ​വ​കാ​ശി​ക​ൾ എ​ത്തി​യി​ല്ലെ​ന്ന തൊ​ടുന്യാ​യം പ​റ​ഞ്ഞു സ​ർ​ക്കാ​രോ മ​റ്റു സം​വി​ധാ​ന​ങ്ങ​ളോ ത​ട്ടി​യെ​ടു​ക്കു​ന്ന​ത് ക​ടു​ത്ത അ​നീ​തി​യാ​ണ്.


- ജ​യിം​സ് മു​ട്ടി​ക്ക​ൽ, അ​യ്യ​ന്തോ​ൾ

Tags :

Recent News

Corehub Up