x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റാ​ഫി​ന്‍റെ എ​ണ്ണം അ​മി​ത​മാ​ക​രു​ത്


Published: May 25, 2026 01:28 AM IST | Updated: May 25, 2026 01:28 AM IST

overstaff

മ​​ന്ത്രി​​മാ​​രു​​ടെ​​യും മ​​റ്റു കാ​​ബി​​ന​​റ്റ് റാ​ങ്കു​കാ​രു​​ടെ​​യും പേ​​ഴ്‌​​സ​​ണ​​ൽ സ്റ്റാ​​ഫി​​ൽ രാ​​ഷ്‌​ട്രീ​യ നി​​യ​​മ​​നം നേ​​ടാ​​ൻ ത​​ള്ളലാ​​ണ് എ​​ല്ലാ​​യി​​ട​​ത്തും. ത​​സ്‌​​തി​​ക മ​​തി, ജോ​​ലി വേ​​ണ്ട എ​​ന്ന​​താ​​ണ് പേ​​ഴ്‌​​സ​​ണ​​ൽ സ്റ്റാ​​ഫ് ആ​​യാ​​ലു​​ള്ള ഗു​​ണം. ജോ​​ലി​​യി​​ൽ ഇ​​രി​​ക്കു​​മ്പോ​​ൾ, നേ​​രി​​ട്ടും അ​​ല്ലാ​​തെ​​യു​​മു​​ള്ള ഒ​​ട്ട​​ന​​വ​​ധി വ​​രു​​മാ​​ന മാ​​ർ​​ഗ​​ങ്ങ​​ൾ​​ക്കു പു​​റ​​മേ പി​​ന്നീ​​ട് ല​​ഭി​​ക്കു​​ന്ന ആ​​യു​​ഷ്കാ​​ല പെ​​ൻ​​ഷ​​നും പേ​​ഴ്സ​​ണ​​ൽ സ്റ്റാ​​ഫ് ഉ​​ദ്യോ​​ഗ​​ത്തി​​ന്‍റെ ആ​​ക​​ർ​​ഷ​​ണ​​മാ​​ണ്.

പൊ​​തുഖ​​ജ​​നാ​​വി​​നെ മു​​ടി​​ക്കു​​ന്ന സ്റ്റാ​​ഫ് പെ​​രു​​പ്പ​​വും അ​​വ​​ർ​​ക്കു​​ള്ള പെ​​ൻ​​ഷ​​നും അ​​ത്യാ​​വ​​ശ്യ​​മാ​​യും അ​​വ​​സാ​​നി​​പ്പി​​ക്ക​​ണം. ഒ​​രാ​​ൾ​​ക്ക് 25 സ്റ്റാ​​ഫി​​നെ വ​​രെ വ​​യ്ക്കാം എ​​ന്നാ​​ണ് ച​​ട്ടം. എ​​ന്നാ​​ൽ ക​​ഴി​​ഞ്ഞ മു​​ഖ്യ​​മ​​ന്ത്രി, ത​​നി​​ക്കു​മാ​​ത്രം അ​​ത് 37 വ​​രെ ആ​​ക്കി. ഒ​​രു മ​​ന്ത്രി​​ക്ക് എ​​ന്തി​​നാ​​ണ് 25 സ്റ്റാ​​ഫ്? പ​​ര​​മാ​​വ​​ധി 15-20 പേ​​ർ മ​​തി​​യാ​​കും.

ജോ​​ലി​​ഭാ​​രം കു​​റ​​വു​​ള്ള വ​​കു​​പ്പു​​ക​​ളി​​ൽ അ​​തു​​പോ​​ലും വേ​​ണ്ട. ഡെ​​പ്യൂ​​ട്ടി സ്പീ​​ക്ക​​റി​​നും ചീ​​ഫ് വി​​പ്പി​​നും വെ​​റു​​തേ കാ​​ബി​​ന​​റ്റ് റാ​​ങ്ക് ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ര​​ണ്ടു​​പേ​​ർ​​ക്കും പ്ര​​ത്യേ​​കി​​ച്ച് ഒ​​രു ജോ​​ലി​​യും ഇ​​ല്ല. അ​​തി​​നാ​​ൽ​ത്ത​​ന്നെ പേ​​ഴ്സ​​ണ​​ൽ സ്റ്റാ​​ഫി​​ന്‍റെ ആ​​വ​​ശ്യം പോ​​ലു​​മി​​ല്ല. എം​​എ​​ൽ​​എ എ​​ന്ന നി​​ല​​യി​​ലെ സ്റ്റാ​​ഫ് മാ​​ത്രം മ​​തി​​യാ​​കും. സ്പീ​​ക്ക​​ർ​​ക്ക് പോ​​ലും ഒ​​ന്നോ ര​​ണ്ടോ സ്റ്റാ​​ഫി​​നെ മാ​​ത്ര​​മേ ആ​​വ​​ശ്യ​​മു​​ള്ളൂ.

-ജോ​​ഷി ബി. ​​ജോ​​ൺ മ​​ണ​​പ്പ​​ള്ളി

Tags :

Recent News

Corehub Up