മഴ കിട്ടിയിട്ടും സര്‍ക്കാര്‍ ഓഫീസ് പടിക്കല്‍ കുടിവെള്ളത്തിനായി സമരം ചെയ്യുന്നതായി കണ്ടു. ജലസാക്ഷരത ഇനിയും ജനങ്ങളില്‍ എത്താത്തതാണ് ഇതിന് പ്രധാന കാരണം. നമ്മുടെ ഭൂമി വലിയൊരു ജലസംഭരണിയാണെന്ന ബോധം നമ്മള് മറക്കരുത്. ഓരോ മഴയ്ക്കും കോടിക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ഒഴുകിപ്പോയി ഉപയോഗശൂന്യമാകുന്നത്. ഇതില്‍ നല്ലൊരു ഭാഗം ഭൂമിക്ക് കൊടുത്ത് വരള്‍ച്ച ഒഴിവാക്കാം.
കുടിവെള്ള സംരക്ഷണത്തിന് ഏറ്റവും ലളിതമായ മാർഗമാണ് കിണര്‍ റീ ചാര്‍ജ്. സര്‍ക്കാരിനായി കാത്തിരിക്കാതെ 500 മുതല്‍ 1000 രൂപയില്‍ ഒതുക്കാവുന്ന രീതിയാണ് കിണര്‍ റീചാര്‍ജ്ജ്. സര്‍ക്കാരിനും പ്രത്യേകം രൂപകല്പന ചെയ്ത പിഡബ്ല്യുഡി റോഡ് സൈഡ് കാന വഴിയും ഭൂജലം വര്‍ധിപ്പിക്കുന്നതില്‍ പങ്കാളികളാകാം.
അടിഭാഗം കോണ്‍ക്രീറ്റ് ചെയ്യാത്ത കാനകളാണ് ഇതിന് ഉചിതം. ഒഴുകിപ്പോകുന്ന മഴവെള്ളത്തിന്റെ നല്ലൊരു ഭാഗം ഇതുമൂലം ഭൂമിയിലേക്ക് താഴ്ന്നുപോകും. ഈ രീതി നടപ്പാക്കുന്നതോടെ സര്‍ക്കാരും മഴവെള്ള സംരക്ഷണ പ്രക്രിയയില്‍ ജനങ്ങളോടൊപ്പം പങ്കാളികളായെന്ന് അഭിമാനിക്കാം. അങ്ങിനെ ജനത്തെ ബോധവത്കരിക്കാം. ഭൂജലം വര്‍ധിപ്പിച്ച് സമരങ്ങളെ ഒഴിവാക്കാം. കുടിവെള്ളവും സംരക്ഷിക്കാം.
കാവല്ലൂര്‍ ഗംഗാധരന് (ദേശീയ ജലപുരസ്കാര ജേതാവ്, സംസ്ഥാന പരിസ്ഥിതി
മിത്രം അവാര്‍ഡ് വിജയി)
Tags :