x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​​ന്ത്രി​​യെ ഒ​​ഴി​​വാ​​ക്കി​​യ​​ത് രാ​​ഷ്‌​​ട്രീ​​യ പാ​​പ്പ​​ര​​ത്തം


Published: March 12, 2026 12:35 AM IST | Updated: March 12, 2026 12:35 AM IST

ദേ​​​​ശീ​​​​യ​​​​പാ​​​​ത 66ന്‍റെ ഇ​​​​ന്നലെ ന​​​​ട​​​​ത്തി​​​​യ ഔ​​​​ദ്യോ​​​​ഗി​​​​ക ച​​​​ട​​​​ങ്ങു​​​​ക​​​​ളി​​​​ൽ​​​നി​​​​ന്ന് സം​​​​സ്ഥാ​​​​ന പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത് മ​​​​ന്ത്രി​​​​യെ ഒ​​​​ഴി​​​​വാ​​​​ക്കു​​​​ന്ന​​​​തും വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യി അ​​​​ധി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന​​​​തും രാ​​​​ഷ്‌​​ട്രീ​​യ പാ​​​​പ്പ​​​​ര​​​​ത്ത​​​​മാ​​​​ണ്.

ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ അ​​​​വ​​​​ഹേ​​​​ളി​​​​ക്കു​​​​ന്ന​​​​ത് ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന് ചേ​​​​ർ​​​​ന്ന​​​​ത​​​​ല്ല. ഈ ​​​​വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന്‍റെ യ​​​​ഥാ​​​​ർ​​​​ഥ നാ​​​​ൾ​​​​വ​​​​ഴി​​ പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​ൽ കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​ങ്ങ​​​​ളി​​​​ലെ പൊ​​​​ള്ള​​​​ത്ത​​​​രം വ്യ​​​​ക്ത​​​​മാ​​​​കും.

2014ൽ ​​​​കേ​​​​ന്ദ്രം ഉ​​​​പേ​​​​ക്ഷി​​​​ച്ച പ​​​​ദ്ധ​​​​തി​​​​യെ 2016ൽ ​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​ച്ഛാ​​​​ശ​​​​ക്തി​​​​യോ​​​​ടെ​​​​യാ​​​​ണ് പു​​​​ന​​​​രു​​​​ജ്ജീ​​​​വി​​​​പ്പി​​​​ച്ച​​​​ത്. മ​​​​റ്റേ​​​​തൊ​​​​രു സം​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കാ​​​​ളും വ​​​​ലി​​​​യ തു​​​​ക​​​​യാ​​​​യ 5,580 കോ​​​​ടി രൂ​​​​പ ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​നാ​​​​യി കേ​​​​ര​​​​ളം നേ​​​​രി​​​​ട്ട് ന​​​​ൽ​​​​കി. ഈ ​​​​തു​​​​ക പി​​​​ന്നീ​​​​ട് സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ക​​​​ട​​​​മെ​​​​ടു​​​​പ്പ് പ​​​​രി​​​​ധി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി കേ​​​​ന്ദ്രം ന​​​​മ്മെ ശ്വാ​​​​സം മു​​​​ട്ടി​​​​ച്ച​​​​തും ച​​​​രി​​​​ത്ര​​​​മാ​​​​ണ്. സ്വ​​​​കാ​​​​ര്യ ക​​​​ന്പ​​​​നി​​​​ക​​​​ൾ പ​​​​ണ​​​​മു​​​​ട​​​​ക്കി റോ​​​​ഡ് നി​​​​ർ​​​​മി​​​​ക്കു​​​​ക​​​​യും ടോ​​​​ൾ പി​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന ബി​​ഒ​​ടി രീ​​​​തി​​​​യി​​​​ലാ​​​​ണ് നി​​​​ർ​​മാ​​​​ണം ന​​​​ട​​​​ക്കു​​​​ന്ന​​​​ത് എ​​​​ന്ന​​​​തി​​​​നാ​​​​ൽ കേ​​​​ന്ദ്ര​​​​ത്തി​​​​ന് ഇ​​​​തി​​​​ൽ നേ​​​​രി​​​​ട്ട് സാ​​​​ന്പ​​​​ത്തി​​​​ക ബാ​​​​ധ്യ​​​​ത​​​​യി​​​​ല്ല.

വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നു തു​​​​ര​​​​ങ്കം​​വ​​യ്ക്കാ​​​​ൻ പ്ര​​​​തി​​​​പ​​​​ക്ഷ ക​​​​ക്ഷി​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യ സ​​​​മ​​​​ര​​​​ങ്ങ​​​​ളെ​​​​യും കേ​​​​ന്ദ്ര​​​​ത്തി​​​​ന് അ​​​​യ​​​​ച്ച ക​​​​ത്തു​​​​ക​​​​ളെ​​​​യും അ​​​​തി​​​​ജീ​​​​വി​​​​ച്ചാ​​​​ണ് ഇ​​​​ന്ന് പാ​​​​ത യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​കു​​​​ന്ന​​​​ത്. അ​​​​ർ​​​​ഹ​​​​മാ​​​​യ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​വും പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​വും ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ത്ത​​​​ത്.

‘ആ​​​​രാ​​​​ന്‍റെ പ​​​​ന്തി​​​​യി​​​​ൽ സ്വ​​​​ന്തം വ​​​​ക ഭോ​​​​ജ​​​​നം’ എ​​​​ന്ന​​​​തു​​​​പോ​​​​ലെ, കാ​​​​ശു​​​​ മു​​​​ട​​​​ക്കാ​​​​തെ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന്‍റെ ക്രെ​​​​ഡി​​​​റ്റ് എ​​​​ടു​​​​ക്കാ​​​​ൻ നോ​​​​ക്കു​​​​ന്ന​​​​വ​​​​ർ ഇ​​​​ത് കേ​​​​ര​​​​ള​​​​മാ​​​​ണെ​​​​ന്ന് ഓ​​​​ർ​​​​ക്കു​​​​ന്ന​​​​തു ന​​​​ന്ന്. പ​​​​ദ്ധ​​​​തി​​​​യെ ത​​​​ക​​​​ർ​​​​ക്കാ​​​​ൻ പ​​​​ര​​​​മാ​​​​വ​​​​ധി ശ്ര​​​​മി​​​​ച്ച​​​​വ​​​​ർ ഇ​​​​പ്പോ​​​​ൾ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​ങ്ങ​​​​ളു​​​​മാ​​​​യി വ​​​​രു​​​​ന്ന​​​​ത് തി​​​​ക​​​​ച്ചും പ​​​​രി​​​​ഹാ​​​​സ്യ​​​​മാ​​​​ണ്.

-എ​​​​സ്. പ​​​​ത്മ​​​​നാ​​​​ഭ​​​​ൻ കൊ​​​​ച്ചി

Tags :

Recent News

Corehub Up