പ്രതീകാത്മക ചിത്രം - എഐ
കേരളത്തിലെ മിക്ക റോഡുകളുടെയും ഇരുവശങ്ങളിലും കാടുകളും കുറ്റിച്ചെടികളും റോഡിലേക്ക് വളര്‍ന്ന് വാഹനയാത്രക്കാരുടെ കാഴ്ച മറയ്ക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ഇരുചക്രവാഹന യാത്രക്കാരും കാല്‍നടയാത്രക്കാരുമാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
കാഴ്ച മറഞ്ഞുണ്ടാകുന്ന ചെറിയൊരു പിഴവ് പോലും ഗുരുതരമായ അപകടത്തിനും വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടുന്നതിനും കാരണമാകാം.
റോഡരികിലെ കാടുകളും കുറ്റിച്ചെടികളും കൃത്യമായ ഇടവേളകളില്‍ വെട്ടിത്തെളിക്കുന്നതിന് സ്ഥിരമായ സംവിധാനം ഉണ്ടാകണം. തൊഴിലുറപ്പ് പദ്ധതിയിലൂടെയോ മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഈ പ്രവര്‍ത്തനം നടത്താവുന്നതാണ്.
മഴക്കാലത്തിന് മുമ്പും അതിനുശേഷവും മാത്രമല്ല, വര്‍ഷം മുഴുവന്‍ ആവശ്യാനുസരണം റോഡരികുകള്‍ വൃത്തിയാക്കുകയും കാഴ്ച മറയ്ക്കുന്ന സസ്യങ്ങള്‍ നീക്കം ചെയ്യുകയും വേണം. ഇത് റോഡിന്റെ ഭംഗിക്കുവേണ്ടി മാത്രമല്ല, മനുഷ്യജീവന് സംരക്ഷിക്കുന്നതിനും റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും അത്യന്താപേക്ഷിതമാണ്.
സെബാസ്റ്റ്യന്‍ കൊച്ചുപറമ്പില്‍ ലബ്ബക്കട, ഇടുക്കി
Tags :