x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​​​ൾ ബാ​​​ഗി​​​ന്‍റെ ഭാ​​​രം കു​​​റ​​​യ്ക്ക​​​ണം

വെബ്ഡെസ്ക്
Published: September 24, 2026 01:47 AM IST | Updated: September 24, 2026 01:47 AM IST

പ്രതീകാത്മക ചിത്രം

സ്കൂ​​​ൾ ബാ​​​ഗി​​​ന്‍റെ ഭാ​​​രം കു​​​റ‌​​​യ്ക്ക​​​ണ​​​മെ​​​ന്ന ആ​​​ശ​​​യം ന​​​ട​​​പ്പാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ആ​​​ലോ​​​ച​​​ന തു​​​ട​​​ങ്ങി​​​യി​​​ട്ട് നാ​​​ളു​​​ക​​​ളേ​​​റെ​​​യാ​​​യി. പ​​​ക്ഷേ, ന​​​ട​​​ന്നി​​​ല്ല. കു​​​ട്ടി​​​ക​​​ൾ ദു​​​രി​​​ത​​​ത്തി​​​ൽ ത​​​ന്നെ. പ്രൈ​​​മ​​​റി സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ ഭാ​​​ര​​​വും താ​​​ങ്ങി പോ​​​കു​​​ന്ന​​​തു ക​​​ണ്ടാ​​​ൽ ആ​​​ർ​​​ക്കാ​​​ണ് ദ​​​യ തോ​​​ന്നാ​​​ത്ത​​​ത്.

ബ​​​സി​​​ൽ വ​​​ലി​​​ഞ്ഞുക​​​യ​​​റു​​​ന്ന​​​ത് തോ​​​ളെ​​​ല്ലി​​​ന് പി​​​ശ​​​കു​​​ണ്ടാ​​​ക്കും. സ്ഥി​​​രം​ ചാ​​​ടി​​​യി​​​റ​​​ങ്ങു​​​ന്ന​​​ത് ത​​​ണ്ടെ​​ല്ലി​​​ന് പ​​​രി​​​ക്കേ​​​ല്പി​​​ക്കും. ചി​​​ല ര​​​ക്ഷി​​​താ​​​ക്ക​​​ൾ കു​​​ട്ടി​​​ക​​​ളെ രാ​​​വി​​​ലെ ബ​​​സി​​​ൽ ക​​​യ​​​റ്റാ​​​നും വൈ​​​കി​​​ട്ട് ഇ​​​റ​​​ക്കാ​​​നും പോ​​​കു​​​ന്ന​​​താ​​​യി കാ​​​ണാ​​​റു​​​ണ്ട്.

സ്കൂ​​​ളി​​​ൽ ലോ​​​ക്ക​​​ർ ന​​​ൽ​​​കി​​​യും പു​​​സ്ത​​​ക​​​ങ്ങ​​​ൾ ഒ​​​ന്ന് ര​​​ണ്ട് മു​​​ന്ന് എ​​​ന്നി​​​ങ്ങ​​​നെ സൗ​​​ക​​​ര്യാ​​​നു​​​സ​​​ര​​​ണം വോ​​​ള്യ​​​ങ്ങ​​​ളാ​​​ക്കി​​​യും സ്കൂ​​​ളു​​​ക​​​ളി​​​ൽ ശു​​​ദ്ധ​​​ജ​​​ലം ല​​​ഭ്യ​​​മാ​​​ക്കി​​​യും ഇ​​​ത് ഒ​​​രു പ​​​രി​​​ധി​​വ​​​രെ പ​​​രി​​​ഹ​​​രി​​​ക്കാ​​​വു​​​ന്ന​​​തേ​​​യു​​​ള്ളൂ.

-കാ​​​വ​​​ല്ലു​​​ർ ഗം​​​ഗാ​​​ധ​​​ര​​​ൻ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട

Tags :

Recent News

Corehub Up