ല​ഹ​രി​ക്കെ​തി​രേ "യോ​ദ്ധാ​വ്' പദ്ധതി‌: ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, September 26, 2022 11:29 PM IST
തി​രു​വ​ന​ന്ത​പു​രം : ല​ഹ​രി​ക്കെ​തി​രെ കേ​ര​ള പോ​ലീ​സ് ന​ട​പ്പി​ലാ​ക്കു​ന്ന "യോ​ദ്ധാ​വ്' എ​ന്ന ക​ർ​മ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​ന് സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ളി​ൽ ന​ട​ത്തു​ന്ന ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ക്കു​മെ​ന്നു സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ജി.​സ്പ​ർ​ജ​ൻ കു​മാ​ർ അ​റി​യി​ച്ചു.
"ല​ഹ​രി മു​ക്ത ത​ല​മു​റ​ക്കാ​യി അ​ണി​ചേ​രാം, ക​രു​ത​ലാ​യി, കാ​വ​ലാ​യി ന​മു​ക്ക് കൈ​കോ​ർ​ക്കാം' എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി കൊ​ണ്ട് വി​ദ്യാ​ർ​ഥി​ക​ളേ​യും അ​ധ്യാ​പ​ക​രേ​യും ര​ക്ഷ​ക​ർ​ത്താ​ക്ക​ളേ​യും അ​ണി​നി​ര​ത്തി ല​ഹ​രി വി​രു​ദ്ധ മ​നു​ഷ്യ​ച്ച​ങ്ങ​ല​യും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്നുണ്ട്. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ജി.​സ്പ​ർ​ജ​ൻ കു​മാ​ർ, ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​ജി​ത് കു​മാ​ർ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ, സ്കൂ​ൾ ഹെ​ഡ് മാ​സ്റ്റ​ർ, മ​റ്റ് അ​ധ്യാ​പ​ക​ർ, ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, എ​സ്പി​സി കേ​ഡ​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​ർ മ​നു​ഷ്യ ച​ങ്ങ​ല​യി​ൽ ക​ണ്ണി​ക​ളാ​വും.