പീ​ഡ​ന​കേ​സ്: പ്ര​തി​ക്ക് 13 വ​ര്‍​ഷം തടവ്
Wednesday, April 24, 2024 6:30 AM IST
വെ​ള്ള​റ​ട: പീ​ഡ​ന​കേ​സി​ലെ പ്ര​തി​ക്ക് 13 വ​ര്‍​ഷം തടവ് ശി​ക്ഷ യ്ക്ക് വി​ധി​ച്ചു. വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​യ അ​ന​വൂ​ര്‍ വി​ല്ലേ​ജി​ല്‍ കോ​ര​ണം​കോ​ഡ് ദേ​ശ​ത്തു രാ​ധാ​ക്ര​ഷ്ണ​ന്‍ നാ​യ​ര്‍ (44) നെ​യാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജ് കെ.​വി​ദ്യാ​ധ​ര​ന്‍ ശി​ക്ഷി​ച്ച​ത്.

2021ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. 13 വ​ര്‍​ഷം ത​ട​വും 30000 രൂ​പ പി​ഴ​യു​മാ​ണ് വി​ധി​ച്ച​ത്. പ്രോ​സീ​ക്യൂ​ഷ​ന്‍ ഭാ​ഗ​ത്തു നി​ന്നും 11 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ കെ .​എ​സ്.​സ​ന്തോ​ഷ് കു​മാ​ര്‍ ഹാ​ജ​രാ​യി.