യാ​ത്ര​ക്കാ​ര​നെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ര്‍​ന്ന സം​ഘം പി​ടി​യി​ല്‍
Wednesday, April 24, 2024 6:30 AM IST
പേ​രൂ​ര്‍​ക്ക​ട: യാ​ത്ര​ക്കാ​ര​നെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ സ്ത്രീ ​ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​രെ ത​മ്പാ​നൂ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി. വ​യ​നാ​ട് വാ​ച്ചേ​രി​യി​ല്‍ അ​ഞ്ചാം​പീ​ഠി​ക​യി​ല്‍ കു​റി വീ​ട്ടി​ല്‍ ഷാ​നി​ജ് (31), അ​തി​യ​ന്നൂ​ര്‍ കോ​ട്ടു​കാ​ല്‍ തോ​പ്പു​മു​ട്ടം ഇ​ല​ഞ്ഞി​കു​ളം പു​ത്ത​ന്‍​വീ​ട്ടി​ല്‍ പ്രി​യ​ങ്ക (31), മു​ട്ട​ത്ത​റ പൂ​ന്തു​റ എ​ഫ്സി​ഐ ഗോ​ഡൗ​ണി​നു സ​മീ​പം അ​രു​ണ്‍ (31) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

22നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ത​മ്പാ​നൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം നി​ല്‍​ക്കു​ക​യാ​യി​രു​ന്ന നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി ര​ഹി​ല്‍​ലാ​ലി​നെ​യാ​ണ് സം​ഘം ഉ​പ​ദ്ര​വി​ച്ച ശേ​ഷം പ​ണം ക​വ​ര്‍​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തി​ല്‍ നി​ന്ന് 7500 രൂ​പ​യാ​ണ് ന​ഷ്ട​മാ​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. ഇ​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.