ശ്രീസ്വാതി തിരുനാൾ സംഗീതസഭയുടെ സംഗീതോത്സവത്തിനു ഇന്നു തുടക്കം
1418525
Wednesday, April 24, 2024 6:34 AM IST
തിരുവനന്തപുരം: ശ്രീ സ്വാതി തിരുനാൾ മഹാരാജാവിന്റെ 211ാമത് ജയന്തിയും ശ്രീസ്വാതി തിരുനാൾ സംഗീതസഭയുടെ 82-ാമത് വാർഷികാഘോഷവത്തോടുനുബന്ധിച്ചുള്ള സംഗീതോത്സവത്തിനു ഇന്നു തുടക്കം കുറിക്കും. ശ്രീ സ്വാതി തിരുനാൾ സഭയുടെ ആഭിമുഖ്യത്തിൽ അഞ്ചുദിവസം നീണ്ടു നിൽക്കുന്ന സംഗീതോത്സവത്തിന്റെ ഉദ്ഘാടനം വൈകുന്നേരം അഞ്ചിനു കിഴക്കേകോട്ട ശ്രീകാർത്തിക തിരുനാൾ തീയറ്ററിൽ മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ നിർവഹിക്കും.
ചടങ്ങിൽ പ്രഫ. ജി. ഉണ്ണികൃഷ്ണ പണിക്കർ അധ്യക്ഷത വഹിക്കും. സംഗീതസഭ സെക്രട്ടറി ഇ. വേലായുധൻ സ്വാഗതവും വൈസ് ചെയർമാൻ സൂര്യനാരായണ അയ്യർ നന്ദിയും പറയും. തുടർന്ന് മഹാരാജപുരം ഗണേശിന്റെ കർണാടക സംഗീത കച്ചേരി നടക്കും.
25നു മാതാംഗിയുടെയും ശ്രീവത്സൻ ജെ. മേനോന്റെയും സംഗീത കച്ചേരി നടക്കും. 28നു വൈകുന്നേരം അഞ്ചിനു നടക്കുന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ ഈ വർഷത്തെ ഗായകരത്നം പുരസ്കാരം കർണാടക സംഗീതജ്ഞൻ പ്രഫ. പി.ആർ. കുമാര കേരള വർമയ്ക്കു സമ്മാനിക്കും. സംഗീത-നാടക രംഗത്തെ പ്രമുഖരായ നെടുമങ്ങ്ട് ശിവാനന്ദൻ, പ്രഫ. പാറശാല രവി, വേട്ടക്കുളം ശിവാനന്ദൻ എന്നിവർക്കു കലാശ്രേഷ്ഠ പുരസ്കാരം സമ്മാനിക്കും. തുടർന്ന് പ്രഫ. ആയാംകുടി മണിയുടെ സംഗീത കച്ചേരി.
29നു സ്വാതി തിരുനാളിന്റെ ക്ഷേത്രകൃതികൾ ഡോ. ബി. അരുന്ധതി, ഡോ. ഭാവന രാധാകൃഷ്ണൻ, ഡോ. ജി. ശ്രീലത ഉൾപ്പെടെയുള്ള സംഗീതജ്ഞ·ാർ ആലപിക്കുന്നതോടെ സംഗീതോത്സവം സമാപിക്കും. ദിവസവും വൈകുന്നേരം ആറിനാണ് കർണാടക സംഗീത കച്ചേരി.