പാറശാലയില്‍ കോൺഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
1599143
Sunday, October 12, 2025 6:46 AM IST
പാറശാല: വിശ്വാസികളെ വഞ്ചിച്ച് ശബരിമലയിലെ സ്വര്‍ണം മോഷ്ടിച്ച സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരേ കോണ്‍ഗ്രസ് പാറശാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി പാറശാല സുധാകരന് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജസ്റ്റിൻ രാജ് അധ്യക്ഷതവഹിച്ചു. പവതിയാന്‍വിള സുരേന്ദ്രന്, വേലപ്പന് നായര്‍, എസ്. രാജന് രാജേന്ദ്രപ്രസാദ്, സ്റ്റീഫൻ ജോയ്, ദേവരാജ്, രാമചന്ദ്രന്, സുമേഷ് എന്നിവർ പ്രസംഗിച്ചു.