ലക്ഷങ്ങള്‍ മുടക്കിയിട്ടും തുറക്കാതെ പകല്‍ വീടുകള്‍
1599405
Monday, October 13, 2025 6:56 AM IST
വെള്ളറട: ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയായിട്ടും തുറന്നുകൊടുക്കാതെ മലയോര പ്രദേശത്തെ പകല്‍ വീടുകള്‍. വയോധിക വിശ്രമകേന്ദ്രങ്ങള്‍ മിക്കയിടങ്ങളിലും ഉപകാരപ്രദമാകുന്നില്ലെന്നാണ് പരാതി. വെള്ളറട പഞ്ചായത്തില്‍ പകല്‍വീട് ഉദ്ഘാടനം കഴിഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും അനാഥമായി കിടക്കുകയാണ്. ഇത് തുറന്നു കൊടുക്കുന്നതിനു ബന്ധപ്പെട്ട അധികാരികള്‍ ആരും തയാറാകുന്നില്ല.
വെള്ളറട കൃഷിഭവന്റെ ഒപ്പം ഉണ്ടായിരുന്ന 10 സെന്റ് സ്ഥലത്തില്‍ അഞ്ചു സെന്റ് സ്ഥലം വേര്‍തിരിച്ചാണ് പകല്‍വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ലക്ഷങ്ങള്‍ ചെലവഴിച്ച് ഇരുനില മന്ദിരം മണി പൂര്‍ത്തിയാക്കിയെങ്കിലും കെട്ടിടം വെറുതെ കിടന്നു നശിക്കുകയാണ്. എത്രയും വേഗം പകല്‍വീട് തുറന്നു കൊടുക്കണമെന്നു പ്രദേശ വാസികള്‍ ആവശ്യപ്പെട്ടു.