മർദനമേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
1599168
Sunday, October 12, 2025 10:25 PM IST
വിതുര : മർദനമേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തൊളിക്കോട് മാങ്കൂട്ടുകോണം കിഴക്കുംകര ചരുവിള പുത്തൻവീട്ടിൽ റഫീഖ് (70) ആണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ മരിച്ചത്. തൊളിക്കോട് ബാർബർ ഷോപ്പിലെ ജോലിക്കാരനായിരുന്നു.
റഫീഖിനെ ഒരാഴ്ച മുമ്പ് അജ്ഞാതർ വീട്ടിൽ കയറി ആക്രമിച്ചിരുന്നു. നാട്ടുകാർ വിതുര താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യയും മക്കളും ഉപേക്ഷിച്ച ഇയാൾ ഒറ്റയ്ക്കായിരുന്നു താമസം. വിതുര പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.