ഇടിയും മിന്നലും: വീട്ടമ്മയ്ക്ക് പരിക്കേറ്റു
1599395
Monday, October 13, 2025 6:50 AM IST
നെടുമങ്ങാട്: ആര്യനാട് പഞ്ചായത്തിലെ കൊക്കോട്ട ലായിൽ ശക്തമായ ഇടിയും മിന്നലും ഉണ്ടായി. ഒരു വീട്ടമ്മയ്ക്ക് പരിക്കേറ്റു. ഇഞ്ചപ്പൂരി ചെറുമഞ്ച മാടച്ചിക്കോണം ബിജു സദനത്തിൽ കെ. വത്സല (75) ക്കാണ് മിന്നലേറ്റു പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. സംഭവസമയത്ത് വീട്ടിൽ വത്സലയും മരുമകളും മാത്രമേ ഉണ്ടായിരുന്നുള്ളു. ഭാഗ്യവശാൽ മരുമകൾക്ക് അപകടം ഒന്നും സംഭവിച്ചില്ല. വത്സലയെ ഉടൻ ആര്യനാട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവർ ഇപ്പോഴും ചികിത്സയിലാണ്. മിന്നലേറ്റതിനെ തുടർന്നു വീട്ടിലെ വൈദ്യുത വയറുകളും ഉപകരണങ്ങളും പൂർണ്ണമായും നശിച്ചു, വീടിന്റെ ഭിത്തികളിൽ വിള്ളലുകൾ ഉണ്ടായി.