കഞ്ചാവും ബ്രൗണ്‍ ഷുഗറുമായി വെസ്റ്റ് ബംഗാള്‍ സ്വദേശി പിടിയില്‍
1599406
Monday, October 13, 2025 6:56 AM IST
തിരുവല്ലം: തിരുവല്ലത്തിനു സമീപം വണ്ടിത്തടത്തില്‍ എക്സൈസ് തിരുവനന്തപുരം ഡിവിഷന് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 2.100 കിലോഗ്രാം കഞ്ചാവും 10.68 ഗ്രാം ബ്രൗണ്‍ ഷുഗറുമായി വെസ്റ്റ് ബംഗാള്‍ സ്വദേശി മജ്റൂല്‍ ഹഖ് (38) പിടിയില്‍. ഞായറാഴ്ച രാവിലെ അധികൃതര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിനന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയതും കഞ്ചാവും ബ്രൗണ്‍ ഷുഗറും പിടിച്ചെടുത്തതും.
തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഷഫീക്കിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സന്തോഷ്.ഡി, ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രേമനാഥന്‍, സിഇഒമാരായ ജി. സെ ല്വം, വി. ബിജു, ബിനു മാമച്ചന്, ഡബ്ല്യുസിഇഒ ആശ എന്നിവരുള്‍പ്പെട്ട സംഘമാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.