റവന്യൂ ജില്ലാ സ്കൂൾ കായികമേള നാളെ മുതൽ ആറ്റിങ്ങലിൽ
1599399
Monday, October 13, 2025 6:50 AM IST
തിരുവനന്തപുരം: റവന്യൂ ജില്ല സ്കൂൾ കായിക മേളയ്ക്ക് നാളെ തുടക്കും. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നാളെ ആരംഭിക്കുന്ന കായിമമേള 16ന് അവസാനിക്കും. സബ് ജൂനിയർ, ജൂണിയർ, സീനിയർ എന്നീ മൂന്നു കാറ്റഗറികളിലായി 96 ഇനങ്ങളിലാണ് മത്സരങ്ങൾ. 2,000 ത്തോളം താരങ്ങളാണ് ആറ്റിങ്ങലിൽ പോരാട്ടത്തിന് ഇറങ്ങുന്നത്.
തിരുവനന്തപുരം സായ്, ജി.വി. രാജ സ്പോർട്സ് സ് കൂൾ, അയ്യങ്കാളി സ്പോർട്സ് സ് കൂൾ തുടങ്ങിയ കായിക സ്കൂളുകളിലെ വിദ്യാർഥികളും ജനറൽ സ്കൂളുകളിലെ വിദ്യാർഥികളും പോരാട്ടത്തിന് ഇറങ്ങുന്നു.
രാവിലേയും വൈകുന്നേരവും ഫൈനൽ മത്സരങ്ങളും മറ്റു സമയങ്ങളിൽ ഹീറ്റ്സ് മത്സരങ്ങളും എന്ന നിലയിലായിരിക്കും മത്സരങ്ങൾ ക്രമീകരിക്കുക. നാളെ രാവിലെ 8.30ന് സീനിയർ ആണ്‍കുട്ടികളുടെ 3,000 മീറ്റർ ഓട്ടമത്സരത്തോടെ മത്സരങ്ങൾക്ക് തുടക്കമാകും. 36 ഫൈനലുകൾക്ക് ഒന്നാം ദിനം ശ്രീപാദം സ്റ്റേഡിയം സാക്ഷ്യം വഹിക്കും.