എട്ടു വയസസുകാരൻ തൂങ്ങി മരിച്ച നിലയിൽ
1598912
Saturday, October 11, 2025 10:21 PM IST
ചെമ്പഴന്തി: എട്ടുവയസസുകാരനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചാരിയാട്ടുകുളത്തിനു സമീപം അക്കരവിള വീട്ടിൽ പ്രമോദ് -സിനി ദന്പതികളുടെ മകൻ ശ്രേയസ് (8) ആണ് മരിച്ചത്. മണക്കൽ എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.
ഇന്നലെ വീട്ടിൽ പഠിക്കുന്നതിനിടെ ബഹളം വച്ചതിന് അമ്മ ശ്രേയസിനെ വഴക്കു പറഞ്ഞിരുന്നു.തുടർന്ന് ശ്രേയസ് മുറിയിൽ കയറി കതക് അകത്തു നിന്നും പൂട്ടി. ഉറങ്ങുകയായിരിക്കും എന്നു വിചാരിച്ചു അമ്മ മിനി വിളിച്ചില്ല.
ഏറെ കഴിഞ്ഞിട്ടും കാണാത്തതിനാൽ വാതിൽ ചവിട്ടി പൊളിച്ചു നോക്കുമ്പോൾ ജനാല കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു. ശരവണനാണ് ശ്രേയസിന്റെ സഹോദരൻ.