ഫീറ്റോമാറ്റ് 2025 ആരംഭിച്ചു
1599144
Sunday, October 12, 2025 6:46 AM IST
തിരുവനന്തപുരം: മെറ്റേണൽ-ഫീറ്റൽ മെഡിസിൻ വിദഗ്ധരുടെ അന്താരാഷ്ട്ര സമ്മേളനാമായ 'ഫീറ്റോമാറ്റ് 2025' തിരുവനന്തപുരം ഓ ബൈ താമരയിൽ ആരംഭിച്ചു. ഇംഗ്ലണ്ടിലെ റോയൽ കോളജ് ഓഫ് ഒബ്സ്റ്റട്രിഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സുമായി സഹകരിച്ചു, കിംസ്ഹെൽത്തിലെ മെറ്റേണൽ ആൻഡ് ഫീറ്റൽ മെഡിസിൻ വിഭാഗവും ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗവും സംയുക്തമായാണ് ദ്വിദിന സമ്മേളനം സംഘടിപ്പിക്കുന്നത്. സ്വകാര്യ മേഖലയിൽ ആദ്യത്തെ സമഗ്രമായ പെരിനാറ്റൽ മെന്റൽ ഹെൽത്ത് ക്ലിനിക്കായ മാനസിയുടെ ഉദ്ഘാടനം എഐസിസി ആർസിഒജി ഓൾ ഇന്ത്യചെയർ ഡോ. ഉമാ റാം നിർവഹിച്ചു.
ഫീറ്റോമാറ്റിന്റെ ഓർഗനൈസിംഗ് സെക്രട്ടറിയും കിംസ്ഹെൽത്തിലെ ഹൈ-റിസ്ക് പ്രെഗ്നൻസി ആൻഡ് പെരിനാറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമായ ഡോ. ആർ.
വിദ്യാലക്ഷ്മി സ്വാഗതവും ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ആർ. സജിത് മോഹൻ നന്ദിയും രേഖപ്പെടുത്തി.
ഓസ്ട്രേലിയയിലെ ലിവർപൂൾ ഹോസ്പിറ്റ്ലിലെ മെറ്റേണൽ ഫീറ്റൽ മെഡിസിൻ കൺജോയിന്റ് പ്രഫസറായ ഡോ. ജോൺ സ്മോളെനിയേക്, ചെന്നൈ മെഡിസ്കാൻ ഡയറക്ടറും ഇന്ത്യയിലെ പ്രശസ്ത ഫീറ്റൽ മെഡിസിൻ വിദഗ്ദ്ധനുമായ ഡോ. എസ്. സുരേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.