സൂപ്പർമാർക്കറ്റിൽ മോഷണം: കാഷ്യർ പിടിയിൽ
1599140
Sunday, October 12, 2025 6:39 AM IST
നെടുമങ്ങാട്: രാമചന്ദ്ര സൂപ്പർ മാർക്കറ്റിൽ നിന്നും തുണിത്തരങ്ങളും സൗന്ദര്യവർധക വസ്തുക്കളും ഉൾപ്പെടെ 50,000 രൂപവില വരുന്ന സാധനങ്ങൾ മോഷ്ടിച്ച ഹെഡ് കാഷ്യർ തെങ്കാശി മാവട്ടം പാവൂർ ചത്തിരത്തിൽ പൊൻഷീല (21) യെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. സൂപ്പർമാർക്കറ്റിൽനിന്നും ജൂലൈ മാസം മുതൽ ഒക്ടോബർ മാസം വരെയുള്ള കാലയളവിൽ മോഷ്ടിച്ച സാധനങ്ങൾ പ്രതി താമസിച്ചു വന്നിരുന്ന നെടുമങ്ങാട് കുറക്കോട് ഉള്ള ഹോസ്റ്റലിൽ സൂക്ഷിച്ചുവരികയായിരുന്നു.
സൂപ്പർമാർക്കറ്റിലെ സ്റ്റോക്ക് ക്ലിയറൻസ് നടത്തിയപ്പോൾ കുറവുള്ളതായി കാണ്ടെത്തിയതിനെ തുടർന്നു ഹോസ്റ്റലിലെ ജീവനക്കാരുടെ ബാഗ് പരിശോധിച്ചതിൽ പ്രതിയുടെ ബാഗിൽനിന്നും മോഷ്ടിച്ച സാധനങ്ങൾ കണ്ടെടുക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചുമാസതോളമായി പ്രതി ഇവിടെ ജോലി ചെയ്തു വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.