വേ​ണാ​ട് എ​ക്സ്പ്ര​സി​ൽ ആ​ക്ര​മ​ണം; അ​ക്ര​മി ഓ​ടി​ര​ക്ഷ​പ്പെ​ട്ടു
Monday, October 3, 2022 11:55 PM IST
കൊ​ല്ലം: ഷൊ​ർ​ണൂ​ർ - തി​രു​വ​ന​ന്ത​പു​രം വേ​ണാ​ട് എ​ക്സ്പ്ര​സി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ പ​രാ​ക്ര​മം തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. കഴിഞ്ഞ ദിവസം രാ​ത്രി 8.40 ന് ​വ​ണ്ടി ശാ​സ്താം​കോ​ട്ട സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ ഒ​രാ​ൾ ബാ​ത്ത് റൂ​മി​നോ​ട് ചേ​ർ​ന്നു​ള്ള വാ​ഷ് ബേ​സി​ന് മു​ക​ളി​ലു​ള്ള വ​ലി​യ ക​ണ്ണാ​ടി അ​ടി​ച്ചു ത​ക​ർ​ത്തു. നി​മി​ഷ നേ​ര​ത്തി​നു​ള്ളി​ൽ അ​ക്ര​മി ഇ​രു​ളി​ൽ ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു.
ഇ​യാ​ൾ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. അ​വ​ധി ദി​വ​സം ആ​യ​തി​നാ​ൽ വ​ണ്ടി​യി​ൽ യാ​ത്ര​ക്കാ​ർ വ​ള​രെ കു​റ​വാ​യി​രു​ന്നു. പ​രി​സ​ര​മാ​കെ ക​ണ്ണാ​ടി ചി​ല്ലു​ക​ൾ കി​ട​ന്ന​തി​നാ​ൽ പി​ന്നീ​ട് ആ​ർ​ക്കും വാ​ഷ് ബേ​സി​ൻ ഉ​പ​യോ​ഗി​ക്കാ​നും ക​ഴി​ഞ്ഞി​ല്ല. പോ​ലീ​സി​ൽ അ​റി​യി​ച്ചെ​ങ്കി​ലും അ​വ​ർ വൈ​കി​യാ​ണ് എ​ത്തി​യ​ത്.
ര​ണ്ട് ദി​വ​സം മു​മ്പും സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള സം​ഭ​വം ഇ​തേ വ​ണ്ടി​യി​ൽ അ​ര​ങ്ങേ​റി. അ​ന്ന് ബാ​ത്ത് റൂ​മി​ന്‍റെ വാ​തി​ലാ​ണ് ആ​രോ ത​ക​ർ​ത്ത​ത്. ര​ണ്ട് സം​ഭ​വ​ത്തി​ലും പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​നോ പി​ടി​കൂ​ടാ​നോ റെ​യി​ൽ​വേ പോ​ലീ​സി​ന് സാ​ധി​ച്ചി​ട്ടി​ല്ല.