പോ​ലീ​സ് വാ​നും കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്
Sunday, November 27, 2022 4:17 AM IST
കി​ളി​മാ​നൂ​ർ:​ സം​സ്ഥാ​ന പാ​ത​യി​ൽ പാ​പ്പാ​ല ജം​ഗ്ഷ​ന് സ​മീ​പം കാ​റും പോ​ലീ​സും വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ർ യാ​ത്രി​ക​രാ​യ ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ഇ​ന്ന​ലെ 4.30നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽകാ​ർ യാ​ത്രി​ക​രാ​യ കൊ​ട്ടാ​ര​ക്ക​ര പു​ത്തൂ​ർ സ്വ​ദേ​ശി ഗി​രീ​ഷ് കു​മാ​ർ, നെ​ല്ലി​ക്കു​ന്ന് സ്വ​ദേ​ശി ബി​ജോ​യ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. തി​രു​വ​ന​ന്ത​പു​രം എ ​ആ​ർ ക്യാ​മ്പി​ൽ നി​ന്നും ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്കു​ള്ള പോ​ലീ​സു​കാ​രെ ശ​ബ​രി​മ​ല​യി​ൽ എ​ത്തി​ച്ച​തി​ന് ശേ​ഷം തി​രി​കെ ക്യാ​മ്പി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന പോ​ലീ​സ് വാ​നി​ൽ കി​ളി​മാ​നൂ​ർ ഭാ​ഗ​ത്ത് നി​ന്ന് ത​ട്ട​ത്തു​മ​ല ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന കാ​ർ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യി​ൽ നി​യ​ന്ത്ര​ണം തെ​റ്റി​യ പോ​ലീ​സ് വാ​നി​ലേ​ക്ക് ആ​ദ്യം ഇ​ടി​ച്ച കാ​റി​ന് പി​ന്നാ​ലെ വ​ന്ന കാ​റും ഇ​ടി​ച്ചെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ല. കി​ളി​മാ​നൂ​ർ പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് സം​സ്ഥാ​ന പാ​ത​യി​ൽ വാ​ഹ​ന​ഗ​താ​ഗ​തം താ​റു​മാ​റാ​യി.