കി​ളി​മാ​നൂ​ർ ര​മാ​കാ​ന്തൻ സ്മൃ​തി സാ​യാ​ഹ്ന​വും കാ​വ്യാ​ർ​ച്ച​ന​യും ഇന്ന്
Monday, November 28, 2022 11:51 PM IST
തി​രു​വ​ന​ന്ത​പു​രം: സാ​ഹി​ത്യ​കാ​ര​നും എ​സ്എ​ൻ കോ​ള​ജ് അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന കി​ളി​മാ​നൂ​ർ ര​മാ​കാ​ന്ത​ന്‍റെ 13-ാം ച​ര​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​ന്പ​ഴ​ന്തി എ​സ്എ​ൻ കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്മൃ​തി സാ​യാ​ഹ്ന​വും കാ​വ്യാ​ർ​ച്ച​ന​യും ന​ട​ത്തും. ഗാ​ന്ധി സ്മാ​ര​ക നി​ധി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്നു വൈ​കു​ന്നേ​രം മൂ​ന്നി​ന് തൈ​ക്കാ​ട് ഗാ​ന്ധി​ഭ​വ​നി​ൽ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി ഗാ​ന്ധി സ്മാ​ര​ക നി​ധി ചെ​യ​ർ​മാ​ൻ ഡോ. ​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടി. ​ശ​ര​ത്ച​ന്ദ്ര പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ദാ​ശി​വ​ൻ പൂ​വ​ത്തൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 50 ക​വി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ക​വി​യ​ര​ങ്ങ് ന​ട​ത്തും.

ആ​ചാ​ര്യ​ സ്മൃ​തി സം​ഗ​മം ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: വി​ള​ക്കി​ത്ത​ല നാ​യ​ർ സ​മു​ദാ​യ​ത്തി​ന്‍റെ ആ​ചാ​ര്യ​നും കൊ​ട്ടാ​രം വൈ​ദ്യ​നും ശ്രീ​മൂ​ലം ലെ​ജി​സ്ലേ​റ്റീ​വ് അം​ഗ​വും ന​വോ​ഥാ​ന നാ​യ​ക​നും ഉ​ത്ത​ര കേ​ര​ള മ​ഹാ​യോ​ഗ സ്ഥാ​പ​ക​നു​മാ​യി​രു​ന്ന നാ​രാ​യ​ണ​ൻ നീ​ല​ക​ണ്ഠ​ൻ അ​പ്പാ​വു വൈ​ദ്യ​രു​ടെ 136-ാം ജ​ന്മ​ദി​നം ആ​ച​രി​ച്ചു. വി​ള​ക്കി​ത്ത​ല നാ​യ​ർ സ​ഭ​യു​ടെ കീ​ഴി​ൽ വി​വി​ധ ക​ര​യോ​ഗ​ങ്ങ​ളി​ൽ അ​ന്ന​ദാ​ന​വും പ്രാ​ർ​ഥ​ന​യും ന​ട​ത്തി. ബാ​ല​രാ​മ​പു​ര​ത്ത് സം​ഘ​ടി​പ്പി​ച്ച ആ​ചാ​ര്യ സം​ഗ​മ​ത്തി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് കു​ന്ന​ത്ത് പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക്യാ​പ്പി​റ്റ​ൽ വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പ​ന​യ​മു​ട്ടം ര​ഞ്ചി​ത്ത്, നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്ക് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ബാ​ല​രാ​മ​പു​രം ഹ​രി എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ചാ​ര്യ ഗീ​തം പു​റ​ത്തി​റ​ക്കി.