വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വീ​ടു​വ​ച്ചു ന​ൽ​കി കെ​എ​സ്ടി​എ
Saturday, December 10, 2022 12:23 AM IST
നെ​ടു​മ​ങ്ങാ​ട് : അ​മ്മ മ​രി​ച്ച​തോ​ടെ ദു​രി​ത​ത്തി​ലാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വീ​ടു​വ​ച്ചു ന​ൽ​കി അ​ധ്യാ​പ​ക സം​ഘ​ട​ന. അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ വെ​മ്പ​ന്നൂ​ർ ഊ​ന്ന​ൻ​പാ​റ മേ​ലേ​പു​ത്ത​ൻ വീ​ട്ടി​ൽ സു​നി​ലി​ന്‍റെ ഭാ​ര്യ ര​ജ​നി (34) കാ​ൻ​സ​ർ ബാ​ധി​ച്ച് മ​രി​ച്ച​തോ​ടെ​യാ​ണ് മ​ക്ക​ളാ​യ അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ക്രി​സ്റ്റീ​ന, ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ടീ​ന എ​ന്നി​വ​രും കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ പി​താ​വും ദു​രി​ത​ത്തി​ലാ​യ​ത്.
ഇ​വ​ർ​ക്ക്സ്വ​ന്ത​മാ​യി വീ​ടോ സ്ഥ​ല​മോ ഇ​ല്ലാ​ത്ത​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​എ​സ്ടി​എ) നെ​ടു​മ​ങ്ങാ​ട് ഉ​പ​ജി​ല്ല ക​മ്മി​റ്റി സ​ഹാ​യ​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ മു​ത്ത​ശി‍​യു​ടെ പേ​രി​ലു​ള്ള മൂ​ന്നു സെ​ന്‍റ് സ്ഥ​ലം ചെ​റു​മ​ക്ക​ളു​ടെ പേ​രി​ലേ​ക്ക് മാ​റ്റു​ക​യും 8.30 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് "കു​ട്ടി​ക്കൊ​രു വീ​ട്' എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കെ​എ​സ്ടി​എ വീ​ടു​വ​ച്ച് ന​ൽ​കു​ക​യും ചെ​യ്തു. അ​ഡ്വ. ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽ​എ ഗൃ​ഹ​പ്ര​വേ​ശ​നം ന​ട​ത്തി. കെ.​എ​സ്. സു​നി​ൽ​കു​മാ​ർ, പ്ര​വീ​ൺ​കു​മാ​ർ, സം​ഘ​ട​ന നേ​താ​ക്ക​ളാ​യ കെ.​എ​ൽ. പ്ര​കാ​ശ്, എം.​എ​സ്. സ​തീ​ഷ്, വി.​ആ​ർ. പ്ര​വീ​ൺ​കു​മാ​ർ, റാ​ണി​ചി​ത്ര, കെ. ​സ​ന​ൽ​കു​മാ​ർ, വാ​ർ​ഡ് മെ​മ്പ​ർ ഷ​ജി​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.