ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി: വ​ട്ട​പ്പാ​റ​യി​ൽ സം​ഘ​ർ​ഷം
Sunday, January 29, 2023 11:17 PM IST
നെ​ടു​മ​ങ്ങാ​ട്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​ക്കു​റി​ച്ചു​ള്ള ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​ന​ത്തി​നെ​തു​ട​ർ​ന്ന് വ​ട്ട​പ്പാ​റ​യി​ൽ സം​ഘ​ർ​ഷം. സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ഡി​യോ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന സ്ഥ​ല​ത്തേ​യ്ക്ക് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ്ര​ക​ട​ന​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. വ​ല​യം ഭേ​ദി​ച്ച് പ്ര​ദ​ർ​ശ​ന വേ​ദി​യി​ലേ​ക്ക് ക​ട​ന്ന പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ത​ട​ഞ്ഞു.​തു​ട​ർ​ന്ന് പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മാ​യി. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം ബി​ജെ​പി നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​റ​ക്കോ​ട് ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​വ​മോ​ർ​ച്ച സം​സ്ഥാ​ന സ​മി​തി അം​ഗം വീ​ണ, യു​വ​മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ്മോ​ഹ​ൻ, മ​ഹി​ള മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശാ​ലി​നി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ല്ലി​ക, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് നെ​ട്ട​യി​ൽ സു​നി​ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.