ഭാ​ര​തീ​യ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Tuesday, March 19, 2024 5:33 AM IST
തി​രു​വ​ന​ന്ത​പു​രം: ഭാ​ര​തീ​യ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി (ബി​ആ​ർ​പി) ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ൽ മ​ഹേ​ഷ് ചേ​ര​നും ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ത്തി​ൽ ആ​റ്റി​ങ്ങ​ൽ പ്രേം​രാ​ജും മ​ത്സ​രി​ക്കും. പ​ത്ത​നം​തി​ട്ട​യി​ൽ ര​വി​തോ​മ​സും കോ​ട്ട​യ​ത്ത് ശ്ര​മീ​കു​മാ​റു​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ.

മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​ഖ്യാ​പി​ക്കു​മെ​ന്നു ബി​ആ​ർ​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൽ.​പി. ശീ​മി​യോ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ്ര​സി​ഡ​ന്‍റ് വ​ണ്ട​ന്നൂ​ർ ബാ​ല​കൃ​ഷ്ണ​ൻ, ദേ​ശീ​യ ട്ര​ഷ​റ​ർ സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.