ബൈ​ക്കി​ല്‍ എ​ത്തി​യ സം​ഘം യു​വ​തി​യെ ആ​ക്ര​മി​ച്ച് മാ​ല ക​വ​ര്‍​ന്നു
Tuesday, March 19, 2024 5:33 AM IST
പാ​റ​ശാ​ല: ആ​ഡം​ബ​ര ബൈ​ക്കി​ല്‍ എ​ത്തി​യ ര​ണ്ടം​ഗ​സം​ഘം യു​വ​തി​യു​ടെ മാ​ല​ക​വ​ര്‍​ന്നു. ഉ​ച്ച​ക്ക​ട വ്രാ​ലി സ്വ​ദേ​ശി​നി​യാ​യ വി​ജി ദാ​സ് (33 ) ന്‍റെ ആ​റ​ര പ​വ​ന്‍ വ​രു​ന്ന സ്വ​ര്‍​ണ​മാ​ല​യാ​ണ് ബൈ​ക്കി​ല്‍ എ​ത്തി​യ സം​ഘം ക​വ​ര്‍​ന്ന​ത്.

പ്ലാ​മൂ​ട്ടു​ക്ക​ട ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ വൈ​കുന്നേരം 4.30 നാ​ണ് സം​ഭ​വം. ഉ​ച്ച​ക്ക​ട വ്രാ​ലി​യി​ല്‍ ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ടീ​ച്ച​റാ​യ വിജി പ്ലാ​മൂ​ട്ടു​ക​ട​യി​ലെ ഒ​രു ഫോ​ട്ടോ​ഷോ​പ്പ് ക​ട​യി​ലേ​ക്ക് പോ​കു​വാ​ന്‍ റോ​ഡു മു​റി​ച്ചുകടക്കാന്‍ ബൈ​ക്കി​ല്‍ കാ​ത്തു നി​ല്‍​ക്ക​വേ പു​റ​കി​ല്‍ നി​ന്നും ബൈ​ക്കി​ല്‍ വ​രുക​യാ​യി​രു​ന്ന ര​ണ്ടം​ഗ സം​ഘം വി​ജ​യു​ടെ ത​ല​യി​ല്‍ ആ​ദ്യം അ​ടി​ക്കു​ക​യും ബൈ​ക്ക് നി​ര്‍​ത്തി പു​റ​കി​ലി​രു​ന്ന് യു​വാ​വ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ക​ഴു​ത്തി​ല്‍ നി​ന്നും മാ​ല പൊ​ട്ടി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ബല​പ്ര​യോ​ഗ​ത്തി​നി​ടെ ബൈ​ക്കി​ല്‍ നി​ന്നും മ​റി​ഞ്ഞു​വീ​ണ വി​ജി ദാ​സ​ന് നേ​രി​യ മു​റി​വു​മു​ണ്ട്. വി​ജി ദാ​സ് ഉ​ച്ച​ത്തി​ല്‍ നി​ല​വി​ളി​ച്ചെ​ങ്കി​ലും സ​മീ​പ​ത്തെ ക​ട​യി​ൽ ഒ​രു സ്തീ ​മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

മോ​ഷ്ടാ​ക്ക​ള്‍ അ​തേ ദി​ശ​യി​ല്‍ ത​ന്നെ അ​തി​വേ​ഗ​ത്തി​ല്‍ ബൈ​ക്കോ​ടി​ച്ച് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു പൊ​ഴി​യൂ​ര്‍ പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.