എ​ൽ​ഡി​എ​ഫ് വി​തു​ര മേ​ഖ​ല ഓ​ഫീ​സ് വി​വാ​ദ​ത്തി​ല്‍
Tuesday, March 26, 2024 3:59 AM IST
വി​തു​ര: എ​ൽ​ഡി​എ​ഫ് വി​തു​ര മേ​ഖ​ല​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി ഓ​ഫീ​സാ​ണ് വി​വാ​ദ​ത്തി​ലാ​യ​ത്. വി​തു​ര പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ക​ലു​ങ്ക് ജം​ഗ്ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഷോ​പ്പിം​ഗ് കോ​പ്ല​ക്സി​ലാ​ണ് പു​തി​യ ഇ​ല​ക്ഷ​ന്‍ ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

എ​സ്‌​സി, എ​സ്‌​ടി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് കൊ​ടു​ക്കു​വാ​ന്‍ നി​യ​മ വ്യ​വ​സ്ഥി​തി​യു​ള്ള സ്ഥ​ല​ത്താ​ണ് എ​ല്‍​ഡി​എ​ഫ് ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ലേ​ലം വി​ളി​ച്ചാ​ണ് കെ​ട്ടി​ടം പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന​ത്. എ​ന്നാ​ല്‍ ലേ​ലം പി​ടി​ച്ച​വ​ർ ഇ​ത് പാ​ര്‍​ട്ടി ഓ​ഫീ​സാ​യി മാ​റ്റു​ക​യാ​ണ് പ​തി​വ്. അ​ങ്ങ​നെ​യാ​ണ് ഇ​ല​ക്ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള മേ​ഖ​ല ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ല്‍ ആ​രം​ഭി​ച്ച​ത്.

പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള കെ​ട്ടി​ടം ഇ​ല​ക്ഷ​ന്‍ സ​മ​യ​ത്ത് പാ​ർ​ട്ടി ഓ​ഫീ​സാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ബി​ജെ​പി ആ​റ്റി​ങ്ങ​ല്‍ പാ​ര്‍​ല​മെ​ന്‍റ് ക​മ്മ​റ്റി സെ​ക്ര​ട്ട​റി മു​ള​യ​റ ര​തീ​ഷ് പ​റ​ഞ്ഞു. എ​ന്‍​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന് പ​രാ​തി ന​ല്കൂ​മെ​ന്നും അ​ദ്ദെ​ഹം പ​റ​ഞ്ഞു.