യു​വാ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി
Tuesday, March 26, 2024 3:59 AM IST
വി​ഴി​ഞ്ഞം: കൂ​ലി വാ​ങ്ങാ​ൻ ത​മി​ഴ്നാ​ട് തൂ​ത്തു​രി​ലേ​ക്ക് പോ​യ യു​വാ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി. വി​ഴി​ഞ്ഞം ക​രി​മ്പ​ള്ളി​ക്ക​ര സ്വ​ദേ​ശി മേ​രി​യു​ടെ മ​ക​ൻ പ​നി​യ​ടി​മ​യെ കാ​ണാ​നി​ല്ലെ​ന്ന് അ​റി​യി​ച്ച് മാ​താ​വ് ഇ​ന്ന​ലെ വി​ഴി​ഞ്ഞം പോ​ലീ​സി​ൽ പ​രാ​തി​ന​ൽ​കി.

കൊ​ച്ചി​യി​ൽ നി​ന്ന് ഉ​ൾ​ക്ക​ട​ലി​ൽ ഒ​രു മാ​സം വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ത​ങ്ങ​ൽ വ​ള്ള​ത്തി​ൽ പ​ണി​ക്കു പോ​കു​ന്ന ആ​ളാ​ണ് പ​നി​യ​ടി​മ. പ​ണി​ക​ഴി​ഞ്ഞ് ഇ​ക്ക​ഴി​ഞ്ഞ 18ന് ​നാ​ട്ടി​ൽ എ​ത്തി. വ​ള്ള​ത്തി​ന്‍റെ ഉ​ട​മ​യാ​യ തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി​യെ ക​ണ്ട് കൂ​ലി വാ​ങ്ങാ​നെ​ന്ന​റി​യി​ച്ച് 22ന് ​വീ​ട്ടി​ൽ നി​ന്ന് പു​റ​പ്പെ​ട്ട പ​നി​യ​ടി​മ തി​രി​ച്ചെ​ത്തി​യി​ല്ല.

മൊ​ബൈ​ൽ റിം​ഗ് ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും പ്ര​തി​ക​ര​ണ​മി​ല്ലാ​തെ വ​ന്ന​തോ​ടെ സു​ഹൃ​ത്തു​ക്ക​ളോ​ടും ബ​ന്ധു​വീ​ടു​ക​ളി​ലും അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്നാ​ണ് മാ​താ​വ് പ​രാ​തി​യു​മാ​യി വി​ഴി​ഞ്ഞം പോ​ലീ​സി​ൽ എ​ത്തി​യ​ത്. കേ​സെ​ടു​ത്ത​പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.