കല മനുഷ്യപക്ഷത്ത് നിൽക്കണം: ബിനോയ് വിശ്വം
Tuesday, March 26, 2024 4:00 AM IST
തി​രു​വ​ന​ന്ത​പു​രം: യ​ഥാ​ർ​ഥ ക​ല മ​നു​ഷ്യ​പ​ക്ഷ​ത്ത് നി​ല്ക്കു​ന്ന​താ​ണെ​ന്ന് എം​പി​യും കെ​പി​എ​സി പ്ര​സി​ഡ​ന്‍റു​മാ​യ ബി​നോ​യ് വി​ശ്വം. ലോ​ക നാ​ട​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭാ​ര​ത് ഭ​വ​ൻ സം​ഘ​ടി​പ്പി​ച്ച സ്മൃ​തി കൂ​ട്ടാ​യ്മ​യും ആ​ദ​ര​വ് ച​ട​ങ്ങും ഉ​ദ്ഘാ​ട​നം ചെ​യ് തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​ദ്ധ​ത്തി​ന്‍റെ​യും സം​ഘ​ർ​ഷ​ങ്ങ​ളു​ടേ​യും ഇ​ട​ങ്ങ​ളി​ൽ ഇ​ഴ​ചേ​രു​വാ​ൻ യ​ഥാ​ർ​ഥ ക​ല​യ്ക്കു ക​ഴി​യി​ല്ലെ​ന്നു 2023ലെ ​നോ​ബ​ൽ സ​മ്മാ​ന ജേ​താ​വാ​യ നാ​ട​ക​കൃ​ത്ത് ജോ​ണ്‍ ഫൊ​സ്‌​സെ​യു​ടെ വാ​ക്കു​ക​ൾ ഓ​ർ​മി​ച്ചു​കൊ​ണ്ട് ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക ച​രി​ത്ര​ത്തി​ൽ ആ​ർ​ക്കും മാ​യ്ച്ചു ക​ള​യു​വാ​ൻ ക​ഴി​യാ​ത്ത സ്ഥാ​നം കെ​പി​എ​സി​യ്ക്കു​ണ്ട്. ക​ല​യു​ടെ യ​ഥാ​ർ​ഥ ധ​ർ​മ​ങ്ങ​ളെക്കു​റി​ച്ച് ബോ​ധ്യ​മു​ള്ള ഒ​രു​കൂ​ട്ടം മ​നു​ഷ്യ​ർ കെ​പി​എ​സി​യു​ടെ ക​രു​ത്താ​യി പ്ര​വ​ർ​ത്തി​ച്ചു​വെ​ന്നും ബി​നോ​യ് വി​ശ്വം വ്യ​ക്ത​മാ​ക്കി. അ​പ്ര​തീ​ക്ഷി​ത​മാ​യി ത​ന്‍റെ അ​മ്മ സ​ഖാ​വ് സി.​കെ. ഓ​മ​ന​യ്ക്ക് കെ​പി​എ​സി നാ​ട​ക​മാ​യ "നി​ങ്ങ​ളെ​ന്നെ ക​മ്യൂ​ണി​സ്റ്റാ​ക്കി​'യി​ൽ അ​ഭി​ന​യി​ക്കേ​ണ്ടി​വ​ന്ന ക​ഥ​ക​ളും ബി​നോ​യ് വി​ശ്വം പ​ങ്കു​വ​ച്ചു. നാ​ട​ക​ത്തി​ൽ അ​ഭി​ന​യി​ക്കേ​ണ്ടി​യി​രു​ന്ന ന​ടി സ​മ​യ​ത്ത് എ​ത്താ​തെ വ​ന്ന​പ്പോ​ൾ പാ​ർ​ട്ടി​യു​ടെ ഉ​ത്ത​ര​വ് അ​നു​സ​രി​ച്ചാ​ണ് അ​മ്മ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ മാ​ല​യാ​യി അ​ഭി​ന​യി​ച്ച​ത്. ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

കെ​പി​എ​സി നാ​ട​ക​ങ്ങ​ൾ നി​രോ​ധി​ച്ചി​രു​ന്ന കാ​ല​ത്തും സ്വ​ന്തം നാ​ടാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ സ്വ​കാ​ര്യ ഇ​ട​ങ്ങ​ളി​ൽ നാ​ട​ക​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചി​രു​ന്ന കാ​ര്യം ക​വ​യി​ത്രി റോ​സ് മേ​രി പ​റ​ഞ്ഞു. അ​ക്കാ​ല​ത്ത് നാ​ട്ടി​ലെ പ​ല​രും കെ​പി​എ​സി നാ​ട​ക ഗാ​ന​ങ്ങ​ൾ മൂ​ളി​യി​രു​ന്ന​തും റോ​സ് മേ​രി ഓ​ർ​മി​ച്ചു.

ഭാ​ര​ത് ഭ​വ​ൻ മെ​ന്പ​ർ സെ​ക്ര​ട്ട​റി ഡോ. ​പ്ര​മോ​ദ് പ​യ്യ​ന്നൂ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​എ​സി സു​ലോ​ച​ന​യെ കു​റി​ച്ച് ബൈ​ജു ച​ന്ദ്ര​ൻ ര​ചി​ച്ച ജീ​വി​ത "നാ​ട​കം - അ​രു​ണാ​ഭം ഒ​രു നാ​ട​ക​കാ​ലം' എ​ന്ന പു​സ്ത​ക​ത്തെ മു​ൻ എം​എ​ൽ​എ​യും നാ​ട​ക​കൃ​ത്തു​മാ​യ പി​ര​പ്പ​ൻ​കോ​ട് മു​ര​ളി അ​വ​ലോ​ക​നം ചെ​യ്തു.

സം​വി​ധാ​യ​ക​ൻ ശ്യാ​മ​പ്ര​സാ​ദ്, പ്ര​ഫ. അ​ലി​യാ​ർ, ഗീ​ത ന​സീ​ർ, പ്ര​ഫ. എ. ജി. ഒ​ലീ​ന, കെ. ​ഭാ​സ്ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ പ്ര​ശ​സ്ത നാ​ട​ക​ന​ടി​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ എ​സ്എ​ൽ​ പു​രം സ​ദാ​ന​ന്ദ​ൻ പു​ര​സ്കാ​ര ജേ​താ​വു​മാ​യ കെ​പി​എ​സി ലീ​ല​യെ ആ​ദ​രി​ച്ചു. നെ​ട്ട​യം സൈ​നു​ദീ​ൻ, കെ​പി​എ​സി രാ​ജേ​ന്ദ്ര​ൻ എ​ന്നീ നാ​ട​ക പ്ര​വ​ർ​ത്ത​ക​രെ​യും ആ​ദ​രി​ച്ചു.

ച​ട​ങ്ങി​നു റോ​ബി​ൻ സേ​വ്യ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. തു​ട​ർ​ന്ന് കെ​പി​എ​സി സു​ലോ​ച​ന അ​ന​ശ്വ​ര​മാ​ക്കി​യ നാ​ട​ക ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ "തു​ന്പ​പ്പൂ പെ​യ്യ​ണ പൂ ​നി​ലാ​വ്' എ​ന്ന ഗാ​ന​സ​ന്ധ്യ ന​ട​ന്നു.