തിരുവത്താഴ സ്മരണയിൽ നാ​ളെ പെ​സ​ഹ
Wednesday, March 27, 2024 6:22 AM IST
തി​രു​വ​ന​ന്ത​പു​രം: പെ​സ​ഹ, ദുഃ​ഖ​വെ​ള്ളി, ഈ​സ്റ്റ​ർ തി​രു​ക്ക​ർ​മ്മങ്ങ​ൾ​ക്കായി ദേ​വാ​ല​യ​ങ്ങ​ൾ ഒ​രു​ങ്ങി. വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ നാ​ളെ ന​ട​ക്കു​ന്ന പെ​സ​ഹാ​യു​ടെ ശു​ശ്രൂ​ഷ​ക​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ പ​ങ്കു​ചേ​രും. വി​വി​ധ മ​ത​മേ​ല​ധ്യ​ക്ഷ ന്മാർ പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ൾ​ക്കു കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

പ​ട്ടം സെ​ന്‍റ് മേ​രീ​സ് മേ​ജ​ർ ആ​ർ​ക്കി എ​പ്പാ​ർ​ക്കി​യ​ൽ ക​ത്തീ​ഡ്ര​ലിൽ നാ​ളെ രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം. എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു പൊ​തു ആ​രാ​ധ​ന​യും വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​രാ​ധ​ന​യും ഉണ്ടാകും.

മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യ്ക്ക് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് പെ​സ​ഹാ കു​ർ​ബാ​ന. വെ​ള്ളി രാ​വി​ലെ എ​ട്ടി​ന് ദുഃ​ഖ​വെ​ള്ളി​യു​ടെ ശു​ശ്രൂ​ഷ​ക​ൾ. ദുഃ​ഖ​ശ​നി രാ​വി​ലെ 6.15ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം.

തു​ട​ർ​ന്ന് പ​ട്ടം ലി​റ്റി​ൽ ഫ്ള​വ​ർ പ​ഴ​യ പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി​യി​ൽ ധൂ​പ പ്രാ​ർ​ഥ​ന എ​ന്നി​വയുണ്ടാ കും. ശ​നി വൈ​കു​ന്നേ​രം ഏ​ഴി​ന് രാ​ത്രി ന​മ​സ്കാ​രം, ഉ​യി​ർ​പ്പ് തി​രു​നാ​ൾ ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ർ​ബാ​ന. ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ രാ​വി​ലെ 6.15ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം തുടർന്ന് വി​ശു​ദ്ധ കു​ർ​ബാ​ന.

പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ൽ നാ​ളെ വൈ​കു​ന്നേ​രം 5.30ന് ​തി​രു​വ​ത്താ​ഴ ദി​വ്യ​ബ​ലി, കാ​ൽ​ക​ഴു​ക​ൾ ശു​ശ്രൂ​ഷ, പൗ​രോ​ഹി​ത്യ സ്ഥാ​പ​നം, പ​രി​ശു​ദ്ധ കു​ർ​ബാ​ന സ്ഥാ​പ​നം. മു​ഖ്യ​കാ​ർ​മി​ക​ൻ ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് ജെ.​ നെ​റ്റോ. രാ​ത്രി എ​ട്ടു മു​ത​ൽ 12 വ​രെ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. ദുഃ​ഖ​വെ​ള്ളി രാ​വി​ലെ ഏ​ഴി​നു സം​യു​ക്ത കു​രി​ശി​ന്‍റെ വ​ഴി.

രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ മൂ​ന്നു വ​രെ പ​രി​ശു​ദ്ധ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പീ​ഢാ​സ​ഹ​ന അ​നു​സ്മ​ര​ണം, ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണം, കു​രി​ശാ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം, കു​രി​ശി​ന്‍റെ വ​ഴി. ശ​നി രാ​ത്രി 10.30ന് ​ഉ​യി​ർ​പ്പി​ന്‍റെ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭം. ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ രാ​വി​ലെ ഏ​ഴി​നും 8.45നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും ദി​വ്യ​ബ​ലി.

പി​എം​ജി ലൂ​ർ​ദ് ഫൊ​റോ​ന പ​ള്ളിയിൽ നാ​ളെ വൈ​കു​ന്നേ​രം 5.15ന് ​പെ​സ​ഹാ തി​രു​ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. മു​ഖ്യ​കാ​ർ​മി​ക​ൻ ഫൊറോന വികാരി ഫാ.​ മോ​ർ​ളി കൈ​ത​പ്പ​റ​ന്പി​ൽ. രാ​ത്രി 7.15 മു​ത​ൽ എ​ട്ടു​വ​രെ പൊ​തു ആ​രാ​ധ​ന. ദു​ഖഃ​വെ​ള്ളി രാ​വി​ലെ 6.30ന് ​സം​യു​ക്ത കു​രി​ശി​ന്‍റെ വ​ഴി. രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ ആ​രാ​ധ​ന.

ഉ​ച്ച​യ്ക്ക് 12ന് ​നേ​ർ​ച്ച​ക​ഞ്ഞി. മൂ​ന്നി​ന് പീ​ഢാ​നു​ഭ​വ വെ​ള്ളി തി​രു​ക്ക​ർ​മ​ങ്ങ​ൾ. മു​ഖ്യ​കാ​ർ​മി​ക​ൻ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ. നാ​ലി​ന് ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ ആ​ഘോ​ഷ​പൂ​ർ​വ​​മാ​യ കു​രി​ശി​ന്‍റെ വ​ഴി. ശ​നി രാ​വി​ലെ ആ​റി​ന് വ​ലി​യ ശ​നി​യു​ടെ തി​രു​ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ പു​ല​ർ​ച്ചെ മൂ​ന്നി​ന് ഉ​യി​ർ​പ്പി​ന്‍റെ ശു​ശ്രൂ​ഷ​ക​ൾ. മു​ഖ്യ​കാ​ർ​മി​ക​ൻ ഫാ.​ മോ​ർ​ളി കൈ​ത​പ്പ​റ​ന്പി​ൽ, വ​ച​ന സ​ന്ദേ​ശം ഫാ.​ സ​ച്ചി​ൻ കു​ന്ന​ത്ത്. രാ​വി​ലെ 5.45നും 7.30​നും 9.15നും ​വി​ശു​ദ്ധ കു​ർ​ബാ​ന.

കോ​ട്ട​ണ്‍​ഹി​ൽ കാർമ​ൽ​ ഹി​ൽ ആ​ശ്ര​മ ദേ​വാ​ല​യ ത്തിൽ നാ​ളെ രാ​വി​ലെ 6.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന. വൈ​കു​ന്നേ​രം ആ​റി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, ആ​രാ​ധ​ന. ദു​ഖഃ​വെ​ള്ളി രാ​വി​ലെ 6.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന. വൈ​കു​ന്നേ​രം 4.30ന് ​ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം, കു​രി​ശി​ന്‍റെ വ​ഴി.

ശ​നി രാ​വി​ലെ 6.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന. രാ​ത്രി 11ന് ​ഈ​സ്റ്റ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. ഞാ​യ​ർ രാ​വി​ലെ 6.30നും 8.30​നും 11നും (ഇം​ഗ്ലീ​ഷ്) ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​നും 5.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന​യു​ണ്ടാ​കും.

പാ​ള​യം സ​മാ​ധാ​ന​രാ​ജ്ഞി ബ​സി​ലി​ക്കയിൽ നാ​ളെ രാ​വി​ലെ 6.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം, വി​ശു​ദ്ധ കു​ർ​ബാ​ന. രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​രാ​ധ​ന. ദുഃ​ഖ​വെ​ള്ളി രാ​വി​ലെ ഏ​ഴി​നു സംയു​ക്ത കു​രി ശി​ന്‍റെ വ​ഴി. 8.30 മു​ത​ൽ ദുഃ​ഖ​വെ​ള്ളി​യു​ടെ ശു​ശ്രൂ​ഷ​ക​ൾ. വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം. ക​ബ​റി​ങ്ക​ൽ ജാ​ഗ​ര​ണ പ്രാ​ർ​ഥ​ന. ശ​നി രാ​വി​ലെ ആ​റി​ന് പ്ര​ഭാ​ത ന​മ​സ്കാ​രം, വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം ഏ​ഴു മു​ത​ൽ ഉ​യി​ർ​പ്പി​ന്‍റെ ശു​ശ്രൂ​ഷ​ക​ൾ.

പോ​ങ്ങും​മൂ​ട് വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ പ​ള്ളിയി​ൽ നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് പെ​സ​ഹാ​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ. ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, കാ​ൽ​ക​ഴു​ക​ൾ ശു​ശ്രൂ​ഷ. ദു​ഖ​ഃവെ​ള്ളി രാ​വി​ലെ ആ​റു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 2.45 വ​രെ പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​രാ​ധ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് 2.45 മു​ത​ൽ നാ​ലു​വ​രെ പീ​ഢാ​നു​ഭ​വ ധ്യാ​നം, ആ​രാ​ധ​ന. ടി. ദേ​വ​പ്ര​സാ​ദ് ന​യി​ക്കു​ന്നു.

നാ​ലി​ന് കു​രി​ശി​ന്‍റെ വ​ഴി. 5.30ന് ​പീ​ഢാ​നു​ഭ​വ വെ​ള്ളി തി​രു​ക്ക​ർ​മ​ങ്ങ​ൾ. പീ​ഢാ​നു​ഭ​വ പ്ര​സം​ഗം ഇടവക വികാരി ഫാ. ​മോ​ബ​ൻ ചൂ​ര​വ​ടി. ശ​നി രാ​വി​ലെ 6.20ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും വ​ലി​യ ശ​നി​യു​ടെ ശു​ശ്രൂ​ഷ​ക​ളും. ഉ​യി​ർ​പ്പി​ന്‍റെ തി​രു​ക്ക​ർ​മ​ങ്ങ​ൾ ശ​നി​യാ​ഴ്ച രാ​ത്രി 10ന് ​ആ​രം​ഭി​ക്കും. ഞാ​യ​ർ രാ​വി​ലെ 6.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന​യു​ണ്ടാ​കും.

പേ​രൂ​ർ​ക്ക​ട ലൂ​ർ​ദ് ഹി​ൽ ദേ​വാ​ല​യത്തിൽ നാ​ളെ വൈ​കു​ന്നേ​രം 5.30ന് ​വി​ശു​ദ്ധ കുർ​ബാ​ന, കാ​ൽ​ക​ഴു​ക​ൾ ശു​ശ്രൂ​ഷ, പൊ​തു ആ​രാ​ധ​ന. ദുഃ​ഖ​വെ​ള്ളി രാ​വി​ലെ 8.30 മു​ത​ൽ പൊ​തു ആ​രാ​ധ​ന. 12.30ന് ​നേ​ർ​ച്ച​ക്ക​ഞ്ഞി. 2.30ന് ​കു​രി​ശി​ന്‍റെ വ​ഴി, തു​ട​ർ​ന്ന് പീ​ഢാനു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ. ശ​നി രാ​വി​ലെ 6.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന. ഈ​സ്റ്റ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ ഞാ​യ​ർ പു​ല​ർ​ച്ചെ മൂ​ന്നി​ന് ആ​രം​ഭി​ക്കും. രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന.

വ​ട്ടി​യൂ​ർ​ക്കാ​വ് എ​സ്എ​ഫ്എ​സ് പ​ള്ളിയിൽ നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് പെ​സ​ഹാ​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. ദു​ഖ​ഃവെ​ള്ളി രാ​വി​ലെ ആ​റി​ന് സം​യു​ക്ത കു​രി​ശി​ന്‍റെ വ​ഴി. വ​ട്ടി​യൂ​ർ​ക്കാ​വ് ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി മു​ത​ൽ കാ​ഞ്ഞി​രം​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് മ​ല​ങ്ക​ര പ​ള്ളി വ​രെ. ശ​നി രാ​വി​ലെ 6.30ന് ​വ​ലി​യ ശ​നി​യു​ടെ തി​രു​ക​ർ​മ​ങ്ങ​ൾ. പു​ത്ത​ൻ തീ, ​പു​ത്ത​ൻ വെ​ള്ളം എ​ന്നി​വ​യു​ടെ വെ​ഞ്ച​രി​പ്പ്. ഉ​യ​ർ​പ്പി​ന്‍റെ ശു​ശ്രൂ​ഷ​ക​ൾ ശ​നി രാ​ത്രി 10.30ന് ​ആ​രം​ഭി​ക്കും. ഈ​സ്റ്റ​ർ ഞാ​യ​ർ രാ​വി​ലെ എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന.

ശ്രീ​കാ​ര്യം എ​മ്മാ​വൂ​സ് പ​ള്ളി​യിൽ നാ​ളെ വൈ​കു​ന്നേ​രം 6.30ന് ​പെ​സ​ഹാ വ്യാ​ഴ​ത്തി​ന്‍റെ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും. ദു​ഖ​ഃവെ​ള്ളി രാ​വി​ലെ 6.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ ആ​രാ​ധ​ന. ഒ​ന്നു മു​ത​ൽ ര​ണ്ടു​വ​രെ പൊ​തു ആ​രാ​ധ​ന. ര​ണ്ടു മു​ത​ൽ മൂ​ന്നു​വ​രെ പാ​ന വാ​യ​ന. മൂ​ന്നി​ന് പീ​ഢാ​നു​ഭ​വ ക​ർ​മ​ങ്ങ​ൾ, കു​രി​ശി​ന്‍റെ വ​ഴി. ആ​ശി​ർ​വാ​ദം, നേ​ർ​ച്ച​ക്ക​ഞ്ഞി. ശ​നി രാ​വി​ലെ 6.30ന് ​ദുഃ​ഖ​ശ​നി​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ. ഈ​സ്റ്റ​റി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന ഞാ​യ​ർ പുലർച്ചെ നാ​ലി​ന്. രാ​വി​ലെ 6.30നും 9.45​നും വി​ശു​ദ്ധ കു​ർ​ബാ​ന.

സ്പെ​ൻ​സ​ർ ജം​ഗ്ഷ​ൻ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് സി​റി​യ​ൻ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യത്തിൽ നാ​ളെ രാ​വി​ലെ മൂ​ന്നി​ന് രാ​ത്രി ന​മ​സ്കാ​രം, പ്ര​ഭാ​ത ന​മ​സ്കാ​രം, വി​ശു​ദ്ധ കു​ർ​ബാ​ന. ഉ​ച്ച​യ്ക്ക് 12ന് ​ഉ​ച്ച​ന​മ​സ്കാ​രം. വെ​ള്ളി രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം, ഉ​ച്ചന​മ​സ്കാ​രം, ധ്യാ​ന പ്ര​സം​ഗം. ശ​നി രാ​വി​ലെ ആ​റി​ന് രാ​ത്രി ന​മ​സ്കാ​രം. ഒ​ൻ​പ​തി​ന് പ്ര​ഭാ​ത ന​മ​സ്കാ​രം. 10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. ഞാ​യ​ർ രാ​വി​ലെ മൂ​ന്നി​ന് രാ​ത്രി ന​മ​സ്കാ​രം ഉ​യ​ിർ​പ്പ് പ്ര​ഖ്യാ​പ​നം, പ്ര​ഭാ​ത ന​മ​സ്കാ​രം, വി​ശു​ദ്ധ കു​ർ​ബാ​ന.

ക​ണ്ണ​മ്മൂ​ല വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ പ​ള്ളിയിൽ നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന. കാ​ൽ​ക​ഴു​ക​ൾ ശു​ശ്രൂ​ഷ, തി​രു​മ​ണി​ക്കൂ​ർ ആ​രാ​ധ​ന. വെ​ള്ളി രാ​വി​ലെ ഏ​ഴു മു​ത​ൽ ആ​രാ​ധ​ന. ഉ​ച്ച​യ്ക്ക് 12.30ന് ​പാ​ന വാ​യ​ന, നേ​ർ​ച്ച ക​ഞ്ഞി. 1.30ന് ​ആ​ഘോ​ഷ​മാ​യ കു​രി​ശി​ന്‍റെ വ​ഴി. 2.30ന് ​പൊ​തു​ആ​രാ​ധ​ന. ശ​നി രാ​വി​ലെ 6.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന. ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ രാ​വി​ലെ മൂ​ന്നി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന. ഉ​യി​ർ​പ്പ് തി​രു​ക്ക​ർ​മ​ങ്ങ​ൾ. രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന.