തെ​ക്ക​ന്‍ കു​രി​ശു​മ​ല തീ​ര്‍​ഥാ​ട​നം; ര​ണ്ടാം​ഘ​ട്ടം നാ​ളെ തു​ട​ങ്ങും
Wednesday, March 27, 2024 6:22 AM IST
വെ​ള്ള​റ​ട: തെ​ക്ക​ന്‍ കു​രി​ശു​മ​ലയി ലെ 67-ാമ​ത് മ​ഹാ​തീ​ര്‍​ഥാ​ട​ന​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ടം നാ​ളെ ആ​രം​ഭി​ക്കും. ഒ​ന്നാം​ഘ​ട്ട തീ​ര്‍​ഥാ​ട​നം മാ​ര്‍​ച്ച് 10ന് ​ആ​രം​ഭി​ച്ച് 17ന് ​അ​വ​സാ​നി​ച്ചി​രു​ന്നു. "വി​ശു​ദ്ധ കു​രി​ശ് തീ​ര്‍​ഥാ​ട​ക​രു​ടെ പ്ര​ത്യാ​ശ' എ​ന്ന​താ​യി​രു​ന്നു തീ​ര്‍​ഥാ​ട​ന സ​ന്ദേ​ശം.

പെ​സ​ഹാ വ്യാ​ഴം, ദുഃ​ഖ​വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന ര​ണ്ടാം​ഘ​ട്ട തീ​ര്‍​ഥാ​ട​ന​ത്തി​ന് എ​ല്ലാ​വി​ധ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യി സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു. പെ​സ​ഹാ വ്യാ​ഴം, ദുഃ​ഖ​വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ രാ​ത്രി സ​മ​യ​ത്തും മ​ല​ക​യ​റു​ന്ന​തി​നാ​യി ലൈ​റ്റും മ​റ്റ് ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഒ​ന്നാം​ഘ​ട്ട തീ​ര്‍​ഥാ​ട​ന​ത്തി​നു കേ​ര​ള-​ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​രു​ക​ളും തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​വും ഒ​രു​ക്കി​യ സൗ​ക​ര്യ​ങ്ങ​ൾ ര​ണ്ടാം​ഘ​ട്ട തീ​ർ​ഥാ​ട​ക​ർ​ക്കാ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പെ​സ​ഹാ ദി​ന​ത്തി​ൽ രാ​വി​ലെ അ​ഞ്ചു മു​ത​ല്‍ സം​ഗ​മ വേ​ദി​യി​ല്‍​നി​ന്നും നെ​റു​ക​യി​ലേ​യ്ക്ക് വി​ശ്വാ​സി​ക​ള്‍ കു​രി​ശി​ന്‍റെ വ​ഴി പ്രാ​ര്‍​ഥ​ന​ക​ള്‍ ന​ട​ത്തും. വൈ​കു​ന്നേ​രം ഏ​ഴി​നു സം​ഗ​മ വേ​ദി​യി​ല്‍ ദി​വ്യ​ബ​ലി​യും പാ​ദ​ക്ഷാ​ള​ന ക​ര്‍​മ​വും ന​ട​ക്കും. ഫാ. ​അ​രു​ണ്‍ കു​മാ​ര്‍ മു​ഖ്യ കാ​ര്‍​മി​ക​നാ​കും.

ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റു​മു​ത​ൽ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും പീ​ഡാ​നു​ഭ​വ ധ്യാ​ന ശു​ശ്രൂ​ഷ​യും ഉ​ണ്ടാ​യി​രി​ക്കും. വൈ​കു​ന്നേ​രം മൂ​ന്നി​ന് ക​ര്‍​ത്താ​വി​ന്‍റെ പീ​ഡാ​സ​ഹ​നാ​നു​സ്മ​ര​ണം. മു​ഖ്യ​കാ​ര്‍​മി​ക​ന്‍ മോ​ണ്‍. ഡോ. ​വി​ന്‍​സ​ന്‍റ് കെ. ​പീ​റ്റ​ര്‍. 30ന് ​വ​ലി​യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് പെ​സ​ഹാ ജാ​ഗ​രാ​നു​ഷ്ഠാ​ന​വും ഉ​ത്ഥാ​ന മ​ഹോ​ത്സ​വ​വും ഉ​ണ്ടാ​യി​രി​ക്കും.