ഇ​ന്ത്യ​യു​ടെ മ​തേ​ത​ര​ത്വ​ത്തി​ന് കോ​ണ്‍​ഗ്ര​സ് ഭ​ര​ണം അ​നി​വാ​ര്യം: വി.​എ​സ്.​ശി​വ​കു​മാ​ര്‍
Wednesday, March 27, 2024 6:29 AM IST
പേ​രൂ​ര്‍​ക്ക​ട: ഇ​ന്ത്യ​യി​ല്‍ മ​തേ​ത​ര​ത്വം നി​ല​നി​ര്‍​ത്താ​നും അ​ഖ​ണ്ഡ​ത കാ​ത്തു​സൂ​ക്ഷി​ക്കാ​നും കോ​ണ്‍​ഗ്ര​സ് ഭ​ര​ണം അ​നി​വാ​ര്യ​മെ​ന്ന് മു​ന്‍​മ​ന്ത്രി വി.​എ​സ്.​ശി​വ​കു​മാ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി വ​ട്ടി​യൂ​ര്‍​ക്കാ​വ് നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ ഡി. ​സു​ദ​ര്‍​ശ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ശാ​സ്ത​മം​ഗ​ലം മോ​ഹ​ന​ന്‍, ആ​ര്‍.​രാ​ജ​ന്‍ കു​രു​ക്ക​ള്‍, മ​ണ്ണാം​മൂ​ല രാ​ജ​ന്‍, വെ​ള്ളൈ​ക്ക​ട​വ് വേ​ണു​കു​മാ​ര്‍, പാ​റ്റൂ​ര്‍ സു​നി​ല്‍. പി. ​ശ്യാം​കു​മാ​ര്‍, ക​ണ്ണ​മൂ​ല മ​ധു, വീ​ണ എ​സ്.​നാ​യ​ര്‍. കോ​ട്ടാ​ത്ത​ല മോ​ഹ​ന​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.