വി​ശു​ദ്ധവാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ
Thursday, March 28, 2024 6:18 AM IST
തിരുവനന്തപുരം: വെ​ട്ടു​കാ​ട് മാ​ദ്രെ ദെ ​ദേ​വൂ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് പെ​സ​ഹാ​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ദു​ഃഖ​വെ​ള്ളി​യു​ടെ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും. ഞാ​യ​ർ പു​ല​ർ​ച്ചെ മൂ​ന്നി​ന് ഈ​സ്റ്റ​റി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന.

പാ​ള​യം സി​എ​സ്ഐ ക്രൈ​സ്റ്റ് പ​ള്ളി​യി​ൽ ഇ​ന്നു രാ​വി​ലെ ആ​റി​ന് ത​മി​ഴി​ലും 7.15ന് ​ഇം​ഗ്ലീ​ഷി​ലും വൈ​കു​ന്നേ​രം ആ​റി​ന് മ​ല​യാ​ള​ത്തി​ലും ആ​രാ​ധ​ന. നാ​ളെ​രാ​വി​ലെ 7.15ന് ​ഇം​ഗ്ലീ​ഷി​ലും ഒ​ൻ​പ​തി​നു മ​ല​യാ​ള​ത്തി​ലും ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​ന് ത​മി​ഴി​ലും ആ​രാ​ധ​ന. ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ രാ​വി​ലെ 4.30നും 9.45​നും വൈ​കു​ന്നേ​രം ആ​റി​നും 7.15നും ​ആ​രാ​ധ​ന.

നെ​ടു​മ​ങ്ങാ​ട് സെ​ന്‍റ് ജെ​റോം മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ പൊ​തു ആ​രാ​ധ​ന.

വൈ​കു​ന്നേ​രം ആ​റി​ന് പെ​സ​ഹാ കു​ർ​ബാ​ന, അ​പ്പം മു​റി​ക്ക​ൽ. നാ​ളെ രാ​വി​ലെ എ​ട്ടു​മു​ത​ൽ പ്ര​ഭാ​ത പ്രാ​ർ​ഥ​ന, മൂ​ന്നാം മ​ണി ശു​ശ്രൂ​ഷ, ശ്ലീ​ബാ വ​ന്ദ​നം, ക​ബ​റ​ട​ക്കം. ശ​നി രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. രാ​ത്രി ഏ​ഴി​ന് ഈ​സ്റ്റ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും.

സം​യു​ക്ത കു​രി​ശി​ന്‍റെ വ​ഴി നാ​ളെ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ സീ​റോ മ​ല​ബാ​ർ, മ​ല​ങ്ക​ര, ല​ത്തീ​ൻ അ​തി​രൂ​പ​ത​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലു​ള്ള കു​രി​ശി​ന്‍റെ വ​ഴി നാ​ളെ രാ​വി​ലെ ഏ​ഴി​ന് പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ൽ നി​ന്നും ആ​രം​ഭി​ക്കും.

സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ൽ അ​ങ്ക​ണ​ത്തി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന കു​രി​ശി​ന്‍റെ വ​ഴി ഫ്ളൈ ​ഓ​വ​ർ വ​ഴി സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ൽ സ​മാ​പി​ക്കും. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ, തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് ഡോ.​ തോ​മ​സ് ജെ.​ നെ​റ്റോ എ​ന്നി​വ​ർ അ​നു​ഗ്ര​ഹ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കും.

വി​ശു​ദ്ധ വാ​ര​ം: സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ക​ർ​ദി​നാ​ളും ബി​ഷ​പ്പു​മാ​രും നേ​തൃ​ത്വം ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: വി​ശു​ദ്ധ വാ​രാ​ചാ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക്രൈ​സ്ത​വ​സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ആ​ക്ട​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തു​ം.
പെ​സ​ഹാ വ്യാ​ഴാ​ഴ്ച​ ദിനമാ​യ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​നു മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ വ​ച​ന സ​ന്ദേ​ശം ന​ൽ​കും.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ച​ർ​ച്ച് ഓ​ഫ് ക്രൈ​സ്റ്റി​ലെ പാ​സ്റ്റ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക.

ഈ​സ്റ്റ​ർ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ ഈ​സ്റ്റ​ർ സ​ന്ദേ​ശം ന​ൽ​കും.​ ആ​ക്ട​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ സി​എ​സ്ഐ ബി​ഷ​പ് ഡോ. ​ഉ​മ്മ​ൻ ജോ​ർ​ജ് മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും.

ക​ർ​ദി​നാ​ളും ബി​ഷ​പ്പു​മാ​രും ആ​ദ്യ​മാ​യാ​ണു പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തു​ന്ന​തെ​ന്ന് ആ​ക്ട​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു.